Get Updates
Get notified of breaking news, exclusive insights, and must-see stories!

പേരാവൂരിൽ ചിട്ടി തട്ടിപ്പിനിരയായവർ സൊസൈറ്റി ഓഫിസിന് മുൻപിൽ സത്യാഗ്രഹം തുടങ്ങി

ഇരിട്ടി:പേരാവൂരിൽ സി.പി.എം ഭരിക്കുന്ന സഹകരണ സൊസൈറ്റിയിൽ നടന്ന ചിട്ടിപ്പണം നഷ്ടപ്പെട്ടവർ സഹകരണ സൊ സെറ്റി ഓഫിസിനു മുൻപിൽ റിലേ സത്യാഗ്രഹം തുടങ്ങി.
തിങ്കളാഴ്ച്ച മുതൽ വെള്ളിയാഴ്ച്ച വരെ അഞ്ചു ദിവസമാണ് സമരം നടത്തുന്നത്.
സമരസമിതി കൺവീനർ സിബി മേച്ചേരിയാണ് ആദ്യ ദിവസം സൊസെറ്റി വരാന്തയിൽ നിരാഹാര സമരം കിടന്നത്.

പാവപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളുടെയും മറ്റും തുക തട്ടിയെടുത്ത സെക്രട്ടറിക്കും സൊസൈറ്റിക്കുമെതിരെ വരും നാളുകളിൽ സമരം ശക്തമാക്കുമെന്ന് സിബി മേച്ചേരി പറഞ്ഞു 'നിക്ഷേപകരെ പൂർണമായി വഞ്ചിക്കുന്ന സമീപനമാണ് സൊസൈറ്റി അധികൃതർ സ്വീകരിച്ചത്.
അർബുദരോഗിയായ നിക്ഷേപകനു വരെ അസുഖം മൂർച്ഛിച്ചപ്പോൾ ചികിത്സ നടത്താനായി പണം തിരികെ നൽകാൻ സൊസെറ്റി തയ്യാറായില്ലെന്നും പിന്നീട് ആ രോഗി മരിക്കുന്ന സാഹചര്യമുണ്ടായെന്നും സമരത്തിൽ പങ്കെടുത്തു കൊണ്ട് സമരസമിതി നേതാവ് വിനോദ് തത്തുപാറ പറഞ്ഞു.

sath-1633979870.j


നിയമവിരുദ്ധമായാണ് സെക്രട്ടറി സൊസൈറ്റി ഓഫിസിൽ രാത്രിയിൽ കയറി രേഖകൾ കടത്തിയത്. നിക്ഷേപകരുടെ കൂടെയാണ് തങ്ങളെന്ന് പറയുന്ന സി.പി.എം പ്രശ്ന പരിഹാരത്തിന് പറഞ്ഞ വാഗ്ദ്ധാനങ്ങൾ പാലിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വമ്പന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം രമ്യ പണിക്കര്‍; ഒപ്പം ആര്യയും പുതിയ ഫോട്ടോഷൂട്ട് വൈറല്‍

നേരത്തെ സൊസെറ്റിയിൽ നടന്ന ഒത്തു തീർപ്പു ചർച്ചയിൽ സെക്രട്ടറിയുടെ വീട് പണയപ്പെടുത്തിയാണെങ്കിലും നിക്ഷേപകരുടെ പണം തരാമെന്നാണ് സി.പി.എം നേതൃത്വം പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അവർ വാഗ്ദ്ധാനത്തിൽ നിന്നും പിൻമാറിയിരിക്കുകയാണ്. നിക്ഷേപകർക്ക് പണം എന്നു നൽകുമെന്നാണ് സി.പി.എം പറയേണ്ടത്. അതിന് അവർ തയ്യാറുണ്ടോയെന്ന് വിനോദ് തത്തുംപറ ചോദിച്ചു. റിലേ സത്യാഗ്രഹം സമരസമിതി നേതാവ് സതീശൻ ഉദ്ഘാടനം ചെയ്തു.ഹൗസിങ്ങ് സൊ സെറ്റിയിൽ നടന്ന തട്ടിപ്പിനിരയായവർക്ക് നീതി ലഭിക്കുന്നതിനായി നിയമത്തിൻ്റെ എല്ലാ വഴികളും സ്വീകരിക്കുമെന്ന് സതീശൻ പറഞ്ഞു. വരും ദിനങ്ങളിൽ സമരം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. സത്യാഗ്രഹ സമരത്തിന് മുന്നോടിയായി നടന്ന പ്രതിഷേധ സംഗമത്തിൽ

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    കെ.സലീഷ് അദ്ധ്യക്ഷനായി.നേതാക്കളായ മാത്യു ,സാജു തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.വെള്ളിയാഴ്ച്ച വരെയാണ് റിലേ സത്യാഗ്രഹം നടത്തുന്നത്.ഇതിനിടെ പ്രശ്നം പരിഹരിക്കുന്നതിനായി സി.പി.എം ഒദ്യോഗിക തലത്തിൽ നീക്കം തുടങ്ങിയിട്ടുണ്ട്. പാർട്ടി പേരാവൂർ ഏരിയാ കമ്മിറ്റിയാണ് പ്രശ്ന പരിഹാരത്തിനായി ഇടപെടുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+