കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെരിയ ഇരട്ടക്കൊല; പന്ത്രണ്ടാം പ്രതിക്ക് ജാമ്യം... സിപിഎം ഏരിയാസെക്രട്ടറിയെ ചോദ്യം ചെയ്തു!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പെരിയ കല്യോട്ട് യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ പന്ത്രണ്ടാം പ്രതിക്ക് കോടതി ജാമ്യം നല്‍കി. പനയാല്‍ ആലക്കോട് കാലിച്ചാന്‍ മരത്തിങ്കല്‍ കാവേരി സദനത്തിലെ ബി. മണികണ്ഠനാ(39) ഹൊസ്ദുര്‍ഗ്് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ജാമ്യമനുവദിച്ചത്. ഈകേസില്‍ അറസറ്റിലായ പതിനൊന്നുപേരില്‍ ജാമ്യം ലഭിച്ചത് ഇയാള്‍ക്കു മാത്രമാണ്.

<strong><br> ഭോപ്പാലില്‍ 12 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി,പ്രതി അറസ്റ്റില്‍</strong>
ഭോപ്പാലില്‍ 12 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി,പ്രതി അറസ്റ്റില്‍

2019 ഫെബ്രുവരി മാസം 17നു രാത്രി എട്ടുമണിക്കാണ് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും വെട്ടേറ്റു മരിക്കുന്നത്. കൃത്യം നടത്തിയ പ്രതികള്‍ക്കു രക്തം പുരണ്ട വസ്ത്രത്തിനു പകരം മറ്റുവസ്ത്രം നല്‍കിയതിനും ഇവരെ വാഹനത്തില്‍ കയറ്റി ചട്ടഞ്ചാലിലെ സി. പി. എം ഓഫിസിലെത്തിച്ചതിനും രണ്ടുമുതല്‍ നാലുവരെയുള്ള പ്രതികളെ തന്റെ വീടിനു സമീപമുള്ള കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു താമസിപ്പിച്ചതിനുമാണ് മണികണ്ഠനെതിരെ കേസെടുത്തത്.

Periya double murder case

പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ജീപ്പു പിന്നീട് ഒളിപ്പിച്ചതും ഇയാളാണെന്നു കണ്ടെത്തിയിട്ടുണ്ട്. കേസില്‍ നേരത്തെ അറസ്റ്റിലായ പത്തു പ്രതികളും ഇപ്പോഴും റിമാന്‍ഡിലാണ്. മണികണഠന്‍ കൂടി അറസ്റ്റിലായതോടെ പൊലിസ് കോടതിയില്‍ നല്‍കിയ പ്രതിപട്ടികയിലെ മുഴുവന്‍ പേരും പിടിയിലായി. ഇതിനിടെ കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം സി.പി. എം ഉദുമാ ഏരിയാ സെക്രട്ടറി കെ.മണികണ്ഠനെയും ചോദ്യം ചെയ്തു.

കേസിലെ തെളിവുനശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നാണ് സി.പി. എം നേതാവിനെതിരെയുള്ള പരാതി.വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ മണികണ്ഠനെ വിട്ടയച്ചു. പെരിയ ഇരട്ടക്കൊലപാതക കേസ് കാസര്‍കോട് പാര്‍ലമെന്റു മണ്ഡലത്തില്‍ സിപിഎമ്മിനെ പ്രതികൂലമായി ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മുഖ്യപ്രചാരണവിഷയവും പെരിയ ഇരട്ടക്കൊലപാതകം തന്നെയായിരുന്നു.

ഈ കേസില്‍ സിബിഐ അന്വേഷണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുകയാണ്. കേരളാ പൊലിസ നടത്തുന്ന അന്വേഷണത്തില്‍ അവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് സി.ബി. ഐ അന്വേഷണത്തിനായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും കോണ്‍ഗ്രസും രംഗത്തുവന്നിരിക്കുന്നത്.

English summary
Periya double murder case; Accused get bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X