പെരിയ ഇരട്ടക്കൊലപാതകം: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി, പ്രതിപ്പട്ടികയിലുള്ളത് 14 പേര്‍!!
കാസര്‍ഗോഡ്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലനെയും കൃപേഷിനെയും കൊലപ്പടുത്തിയ കേസിലെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. ഒമ്പതാം പ്രതി പെരിയ തന്നിത്തോട്ടെ മുരളി (38), കണ്ണോത്തെ രഞ്ജിത് പി എന്ന അപ്പു (24) തന്നിത്തോട്ടെ പ്രദീപ് എന്ന കുട്ടന്‍ (32) എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
അതേസമയം കേസ് പരിഗണിക്കുന്നത് കോടതി ജൂലൈയിലേക്ക് മാറ്റിയിരുന്നു. പ്രതികളുടെ റിമാന്റ് കാലയളവ് നീട്ടി പ്രതി ഭാഗം ആവശ്യപ്പെട്ട ഒന്നിലധികം രേഖകളുടെ പകര്‍പ്പുകള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നില്ല. പകര്‍പ്പുകള്‍ ഈമാസം 17നകം എത്തിക്കാനും കോടതി നിര്‍ദേശിച്ചു. അതിനിടേ തന്നെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന എട്ടാം പ്രതി സുബിഷിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 17 നായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. സിപിഎം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ 14 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. ലോക്കല്‍ കമ്മിറ്റി അംഗമായ പീതാംബരനാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. അറസ്റ്റിലായവരില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും, പ്രതികള്‍ക്ക് സഹായം ചെയ്തവരും ഉള്‍പ്പെടും.












Click it and Unblock the Notifications