കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെരിയ ഇരട്ടക്കൊല: അന്വേഷണം ചെന്നുമുട്ടുന്നത് കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ അറസ്റ്റിലേക്ക്? നിര്‍ണായക തെളിവുലഭിച്ചെന്ന് പോലീസ്!!

  • By Desk
Google Oneindia Malayalam News

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസ് ക്ലൈമാക്‌സിലേക്ക്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ കൊലപാതകത്തിനു പിന്നില്‍ പാര്‍ട്ടി ജില്ലാനേതൃത്വത്തിനു മുന്‍കൂട്ടിഅറിവുലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയത നേതാക്കളെ ചോദ്യം ചെയ്തപ്പോഴാണ് ഈവിവരം ലഭിച്ചത്. ഇവര്‍ക്ക് കോടതിയില്‍ നിന്നും ഉപാധികളോടെ ജാമ്യം ലഭിച്ചിട്ടുണ്ട്.

<strong>ജപ്തി ഭയന്ന് ആത്മഹത്യ;നെയ്യാറ്റിൻകരയിൽ മകൾക്ക് പിന്നാലെ അമ്മയും മരിച്ചു,ജപ്തിചെയ്യരുതെന്ന് ധനമന്ത്രി</strong>ജപ്തി ഭയന്ന് ആത്മഹത്യ;നെയ്യാറ്റിൻകരയിൽ മകൾക്ക് പിന്നാലെ അമ്മയും മരിച്ചു,ജപ്തിചെയ്യരുതെന്ന് ധനമന്ത്രി

സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠന്‍, കല്ല്യോട്ട് ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് ഹോസ്ദുര്‍ഗ് കോടതി ജാമ്യം നല്‍കിയത്. ഇവരോട് ഏതു സമയത്തും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകണമെന്നു കോടതി നിര്‍ദേശിച്ചു. കൊലപാതകത്തില്‍ നേരിട്ടു പങ്കില്ലെങ്കിലും പ്രതികളെ ഒളിവില്‍പ്പോകാന്‍ സഹായിച്ചെന്നും തെളിവു നശിപ്പിച്ചെന്നുമാണ് ഇരുവര്‍ക്കുമെതിരായ കുറ്റം. 201, 212 വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.ഇന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

Periya murder case

തെളിവ് നശിപ്പിച്ചതിനും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനുമാണു മണികണ്ഠനെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഒളിവില്‍ക്കഴിയാന്‍ സഹായിച്ചെന്ന കുറ്റത്തിനാണ് ബാലകൃഷ്ണനെ അറസ്റ്റ് ചെയ്തത്.കല്യോട്ടു നടന്ന കൊലപാതക വിവരത്തില്‍ ഉദുമ എം. എല്‍. എല്‍ കെ.കുഞ്ഞിരാമന് മുന്‍കൂട്ടി അറിവുലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. അറസ്റ്റിലായവരില്‍ ചിലര്‍ നല്‍കിയ മൊഴി ഇതിലേക്കാണ് സൂചനനല്‍കുന്നത്.

ഒരുതവണ കെ.കുഞ്ഞിരാമനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നുവെങ്കിലും വിവരങ്ങള്‍ പൂര്‍ണമായി ലഭിച്ചിട്ടില്ലെന്നും മൊഴിയില്‍ വൈരുധ്യമുണ്ടെന്നും പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്തു അറസറ്റു ചെയ്യാന്‍ തീരുമാനിച്ചത്. കല്യോട്ടെ ഇരട്ടക്കൊലപാതക കേസില്‍ സി.പി. എം നേതാക്കളെ അറസറ്റു ചെയതത് പൊലിസ് നടത്തുന്ന നാടകമാണെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. സി.ബി. ഐ അന്വേഷിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കോണ്‍ഗ്രസ്.

English summary
Periya double murder case; Evidence against K Kunjiraman MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X