കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു, നേരറിയാന്‍ സിബിഐ വേണമെന്ന് ബന്ധുക്കളും കോണ്‍ഗ്രസും

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലപാതകേസില്‍ സി.ബി. ഐ അന്വേഷണത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും കോണ്‍ഗ്രസും. നേരറിയാന്‍ സി.ബി. ഐ തന്നെ വേണമെന്നും കൊലപാതകത്തില്‍ സി.പി.എം ഉദുമ എം. എല്‍. എ കെ.കുഞ്ഞിരാമന്റെ ഉള്‍പ്പെടെയുള്ളവരുടെ പങ്കു പുറത്തുവരണമെന്നും കൃപേഷിന്റെയും ശരത്‌ലാലിന്റെയും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

<strong>എക്സിറ്റ് പോളിൽ 2018 ഇഫക്ട്? കോൺഗ്രസിന് പ്രതീക്ഷ, ബിജെപിക്ക് നിരാശ, പാളിയ പ്രവചനം ഇങ്ങനെ</strong>എക്സിറ്റ് പോളിൽ 2018 ഇഫക്ട്? കോൺഗ്രസിന് പ്രതീക്ഷ, ബിജെപിക്ക് നിരാശ, പാളിയ പ്രവചനം ഇങ്ങനെ

കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാകമ്മിറ്റിയും സി.ബി. ഐ അന്വേഷണത്തിനായി ശക്തമായി പ്രവര്‍ത്തിക്കുമെന്നും കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ വ്യക്തമാക്കി.ഇതിനിടെ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ ഒന്നാം പ്രതി എ. പീതാംബരനെ അറസ്റ്റ് ചെയ്തിട്ട് ഇന്ന് 90 ദിവസം പൂര്‍ത്തിയാകുന്നതിനിടെയാണ് കുറ്റപത്രം സമര്‍പിച്ചത്.

Periya murder case

ഒന്നാംപ്രതിയും സിപിഎം മുന്‍ ബ്രാഞ്ചു കമ്മിറ്റി അംഗവുമായ പീതാംബരന്റെ വ്യക്തിവൈരാഗ്യമാണ് കൊലപാതക കാരണമെന്നും ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ അന്വേഷണസംഘം ശനിയാഴ്ച ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ ഉപയോഗിച്ച 12 വാഹനങ്ങളും ആയുധങ്ങളുമാണ് അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയത്.

അഞ്ചു കാര്‍, രണ്ടു ജീപ്പ്, അഞ്ചു ബൈക്കുകള്‍ എന്നിവയാണ് ഹാജരാക്കിയ വാഹനങ്ങള്‍. ഇതിനു പുറമേ കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാളുകളും മറ്റ് ആയുധങ്ങളുമാണ് ഹാജരാക്കിയത്. ഫെബ്രുവരി 17നാണ് കൊലപാതകം നടക്കുന്നത്. കേസില്‍ ഇതുവരെ 14 പ്രതികളാണ് അറസ്റ്റിലായത്. ഇതില്‍ ഒന്നാം പ്രതി എ. പീതാംബരനെ 19നാണ് അറസ്റ്റ് ചെയ്തത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുന്ന തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണം. അല്ലാത്തപക്ഷം പ്രതിക്ക് കോടതി ജാമ്യം അനുവദിക്കും.

പീതാംബരന് പുറമേ രണ്ടു മുതല്‍ 14വരെ പ്രതികളായ സജി സി. ജോര്‍ജ്, കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ എന്ന അമ്പു, ഗിജിന്‍, ശ്രീരാഗ് എന്ന കുട്ടു, അശ്വിന്‍ എന്ന അപ്പു, എ. സുബീഷ്, എ. മുരളി, രഞ്ജിത്ത്, പ്രദീപന്‍ എന്ന കുട്ടന്‍, ആലക്കോട് മണി, എന്‍. ബാലകൃഷ്ണന്‍, കെ. മണികണ്ഠന്‍ എന്നിവരാണ് വിവിധഘട്ടങ്ങളിലായി അറസ്റ്റിലായത്. ഇതില്‍ ആലക്കോട് മണി, എന്‍. ബാലകൃഷ്ണന്‍, കെ. മണികണ്ഠന്‍ എന്നിവര്‍ കോടതിജാമ്യത്തിലാണ്. ഒന്നുമുതല്‍ എട്ടുവരെ പ്രതികളാണ് കൊലപാതകത്തില്‍ നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളവരെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്.

English summary
Periya double murder case; Probe team submitted the charge sheet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X