സംസ്ഥാനത്തെ ആദ്യത്തെ പ്രഥമ ശ്രുശ്രൂഷാ പഞ്ചായത്താകാന്‍ ഒരുങ്ങി പെരളശേരി
തലശേരി: സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ പ്രഥമശ്രുശ്രൂഷാ പഞ്ചായത്തായി മാറുന്ന പെരളശേരിയുടെ പ്രഥമശ്രുശ്രൂഷ സഹായി പുസ്തക പ്രകാശനം നടന്നു. പെരളശേരി പഞ്ചായത്ത് ഹാളില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പളളിയാണ് പുസ്തക പ്രകാശനം നടത്തിയത്. ശാസ്ത്രസാഹിത്യപരിഷത്ത് പുറത്തിറക്കിയ പുസ്തകത്തില്‍ അപകട നില മറികടക്കുന്നതിനുളള ശ്രുശ്രൂഷകളുടെ സചിത്രവിവരമാണുളളത്.
സമ്പൂര്‍ണ്ണ പ്രഥമശ്രൂശ്രുഷാ ഗ്രാമമാകാന്‍ പെരളശേരി പഞ്ചായത്ത് അയ്യായിരം കുടുംബാംഗങ്ങള്‍ക്കും ഇരുന്നൂറ് വളണ്ടിയര്‍മാര്‍ക്കുമാണ് പരിശീലനം നല്‍കിയത്.കുടുംബശ്രീകളിലും വാര്‍ഡ് തലങ്ങളിലും വിവിധസ്ഥാപനങ്ങളിലും പ്രഥമ ശ്രുശ്രൂഷ ബോധവല്‍ക്കരണം നടന്നു. ശാസ്ത്രസാഹിത്യപരിഷത്ത് അക്കാദമിക് പിന്തുണ നല്കിയ ബോധവല്‍ക്കരണ പരിശീലനത്തില്‍ മാവിലായി എ.കെ.ജി നഴ്സിങ് കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരും ക്ലാസെടുത്തു.

പരിശീലനപരിപാടിയുടെ ഭാഗമായാണ് പ്രഥമശ്രുശ്രൂഷാ മേഖലയിലും സാന്ത്വന പരിചരണണത്തിനും ഒരു പാഠാപുസ്തകം വേണമെന്ന ആവശ്യമുയര്‍ന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ അസോ. പ്രൊഫസര്‍ ഡോ. എസ്. എം സരിന്, തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഡോ.കെ.ജി രാധാകൃഷ്ണന്, മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോ.ടി. എസ് അനീഷ്, പരിഷത്തക ആരോഗ്യവിഷയസമിതി സി.പി സുരേഷ് ബാബു എന്നിവരാണ് പുസ്തകം തയ്യാറാക്കിയത്. അഭിലാഷ് കെ. പ്രഭാകരന് ചിത്രങ്ങളൊരുക്കി.
നെഞ്ചു വേദന, ശ്വാസനാളിയിലെ തടസം, വെളളത്തില്‍ മുങ്ങിയുളള അപകടം, മുറിവുകളും ചതവുകളും, രക്തവാര്‍ച്ച, എല്ല് ഒടിവ്, പൊളളല്‍,വിഷബാധ, വയറികളക്കം, കാര്‍ഡിയോ പള്‍മണറി തുടങ്ങിയവ പരിഹരിക്കാനുളള പ്രാഥമിക ശ്രുശ്രൂഷാമുറകള് പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്. പരിപാടി പെരളശേരി ഗ്രാമപഞ്ചായത്ത് പ്രസി. എ.സി ഷീബ അധ്യക്ഷയായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലന് മുഖ്യാതിഥിയായി.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications