കെ സുധാകരനെതിരെ വ്യക്തിഹത്യ പ്രചാരണം; യുഡിഎഫ് ഇലക്ഷന് കമ്മീഷന് പരാതി നല്കി
കണ്ണൂര്‍: കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരനെ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ സിപിഎം സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തുന്നതിനെതിരെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജില്ലാ ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്കി.
സിപിഎമ്മിന്റെ അക്രമ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ചും ജനാധിപത്യവിരുദ്ധ നടപടികളെക്കുറിച്ചും കെ സുധാകരന് നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് വക്രീകരിച്ച് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കും വിധം കൃത്രിമ വീഡിയോ സൃഷ്ടിച്ച് വ്യാപകമായി പ്രചരിപ്പിക്കുന്നു.

ഇത് കെ സുധാകരനെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതിനും പൊതുജനമധ്യത്തില്‍ അപമാനിക്കുന്നതിന് വേണ്ടി സിപിഎം ബോധപൂര്‍വ്വം നടത്തുന്ന ശ്രമമാണ്. വാര്‍ത്താസമ്മേളനത്തിലും അഭിമുഖത്തിലും മറ്റും കെ സുധാകരന് നടത്തിയിട്ടുള്ള പരാമര്‍ശങ്ങളെയും ഇത്തരത്തില്‍ വക്രീകരിച്ച് വ്യാപകമായി സിപിഎം ക്യാമ്പ് പ്രചരിപ്പിക്കുന്നുണ്ട്. കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അറിവോടുകൂടിയാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സിപിഎം നടത്തുന്നത്.
ഇത്തരത്തില്‍ വ്യാജമായി സൃഷ്ടിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ജില്ലാ ഇലക്ടറല്‍ ഓഫീസര്‍ക്ക് നല്കിയ പരാതിയില്‍ യുഡിഎഫ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി സമൂഹമാധ്യമങ്ങളിലൂടെ ദുഷ്പ്രചരണം നടത്തിയെന്ന പരാതിയില്‍ പൊലിസ് കസടുത്തിരുന്നു.
സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറി ടിവി രാജേഷിന്റെ പരാതിയിലാണ് റസാഖ് പടിയൂരെന്ന പ്രൊഫൈല്‍ ഉടമയ്ക്കെതിരെ കേസെടുത്തത്. വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കി മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന വിധത്തില്‍ സോഷ്യല്‍മീഡിയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications