കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ പെട്രോള്‍ പമ്പുകളില്‍ മറിമായം; മുന്നൂറുരൂപയ്ക്ക് അടിച്ചാല്‍ കിട്ടുക നൂറുരൂപയുടെ ഇന്ധനം, വൻ ക്രമക്കേട്, ലീഗല്‍ മെട്രോളജിക്കല്‍ വകുപ്പ് പരിശോധന തുടങ്ങി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ പെട്രോള്‍ പമ്പുകളില്‍ അളവ് കുറച്ചു ഇന്ധനം നിറച്ച് ഉപഭോക്താക്കളെ വഞ്ചിക്കുന്നു. ഇതുകൈയോടെ ബൈക്ക് യാത്രക്കാരന്‍ കൈയോടെ പിടിച്ചതിനെ തുടര്‍ന്ന് ലീഗല്‍ മെട്രോളജി വകുപ്പ് പമ്പുപൂട്ടി സീല്‍ ചെയ്തു. കണ്ണൂര്‍ കാല്‍ടെക്‌സ് ജങ്ഷനിലെ പ്രമുഖമായ പമ്പുടമയോടെയാണ് പരിശോധനയ്ക്കു ശേഷം തുറന്നാല്‍ മതിയെന്നു ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്.

അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേരുമോ? പ്രതികരണവുമായി ശ്രീധരന്‍ പിള്ള

പമ്പുകാര്‍ ഒരുവിഭാഗം ജീവനക്കാരുടെ ഒത്താശയോടെ നടത്തിയ കള്ളക്കളി സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിച്ചത്. നഗരഹൃദയത്തിലുള്ള കാല്‍ടെക്‌സ് ജങ്ഷനിലെ പമ്പില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും മറ്റു പമ്പുകളിലും ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങി.

മറ്റുപമ്പുകളിലും പരിശോധന തുടങ്ങി

മറ്റുപമ്പുകളിലും പരിശോധന തുടങ്ങി

എഐവൈഎഫ് ജില്ല പ്രസിഡന്റ് കെ.വി രജീഷ്, ജില്ലാ സെക്രട്ടറി അഡ്വ. എം.സി സജീഷ് എന്നിവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പല സന്ദര്‍ഭങ്ങളിലുമായി ജില്ലയിലെ പല ഭാഗങ്ങളിലും ഇത്തരം പരാതികള്‍ ഉയര്‍ന്നുവരാറുണ്ട്. പൊതു സമൂഹത്തിന് ഇക്കാര്യത്തിലുള്ള സംശയം അകറ്റുന്നതിനു വേണ്ടി ശക്തമായ പരിശോധനകള്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ടതാണെന്നും അതിനുള്ള നടപടികള്‍ അടിയന്തരമായി ആരംഭിക്കണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.

സലീം കണ്ടെത്തിയത് വന്‍തട്ടിപ്പ്

സലീം കണ്ടെത്തിയത് വന്‍തട്ടിപ്പ്

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് കാല്‍ടെക്‌സ് ജങ്ഷനില്‍ പെട്രോള്‍അടിക്കാനെത്തിയ കണ്ണൂര്‍ സിറ്റി സ്വദേശിയും സി.പി.ഐ പ്രവര്‍ത്തകനുമായ പി.പി സലീമിന് പെട്രോളിന്റെ അളവിലുണ്ടായ വലിയ കുറവ് സംശയം തോന്നിയപ്പോഴാണ് സംഭവം പുറത്തായത്. പെട്രോള്‍ കുറവുണ്ടെന്ന് പറഞ്ഞപ്പോള്‍ ജീവനക്കാര്‍ തട്ടിക്കയറുകയും യാതൊരു തകരാറുമില്ലെന്ന് വാദിക്കുകയുമാണ് ചെയ്തതെന്ന് സലീം പറയുന്നു.

വീഡിയോയിൽ പകർത്തി

വീഡിയോയിൽ പകർത്തി

തുടര്‍ന്ന് അവിടെവെച്ചു തന്നെ പെട്രോള്‍ കുപ്പിയിലേക്ക് മാറ്റി നോക്കിയപ്പോള്‍ ഒരു ലിറ്ററില്‍ അല്‍പ്പം അധികം മാത്രമാണ് പെട്രോള്‍ ഉണ്ടായിരുന്നത്. സലീമിന്റെ കൂടെയുണ്ടായിരുന്ന ഭാര്യ മെഹ്‌സിന ഇത് വീഡിയോയില്‍ പകര്‍ത്തിയതോടെ സമൂഹമാധ്യമങ്ങളിലുടെ ചര്‍ച്ചയാവുകയായി. ലീഗല്‍ മെട്രോളജി വിഭാഗത്തിന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പമ്പില്‍ പരിശോധന നടത്തി.

അളവില്‍ കുറവുള്ളതായി കണ്ടെത്തി

അളവില്‍ കുറവുള്ളതായി കണ്ടെത്തി

പരിശോധനയില്‍ അളവില്‍ കുറവുള്ളതായി കണ്ടെത്തുകയും ഇന്ധനം അടിക്കുന്ന നോസിലിന്റെ തകരാറാണ് ഇതിന് കാരണമെന്ന സംശയത്തെ തുടര്‍ന്ന് രണ്ടു ദിവസത്തിനകം നോസിലില്‍ അറ്റകുറ്റപ്പണി നടത്താനും ലീഗല്‍ മെട്രോളജി അസി. കണ്ട്രോളര്‍ കെ.ഷീലന്‍ നിര്‍ദേശിച്ചു. നോസില്‍ രണ്ടും ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തിരിക്കുകയാണ്.

പിന്നിൽ വൻ ക്രമക്കേട്

പിന്നിൽ വൻ ക്രമക്കേട്

മെഷിന്‍ തകരാറ് കാരണമാണ് വലിയ കുറവ് സംഭവിച്ചതെന്നാണ് ഉടമകളും ജീവനക്കാരും പറയുന്നതെങ്കിലും ഇതിനു പിന്നില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി ആക്ഷേപമുണ്ട്. 300 രൂപയ്ക്ക് പെട്രോള്‍ അടിച്ചപ്പോള്‍ കിട്ടിയത് ഒരു ലിറ്റര്‍ പെട്രോള്‍ മാത്രമാണ്. ഇതിലൂടെ വലിയ ലാഭമാണ് ഉടമകള്‍ കൊയ്യുന്നത്.

English summary
Perturbation in petrol pumps at Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X