Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരുങ്കളിയാട്ടങ്ങള്‍ മഹാസംസ്‌കാരത്തിന്റെ ഭാഗം: ഗോവന്‍ ഗവര്‍ണ്ണര്‍ ശ്രീധരന്‍ പിള്ള

വളപട്ടണം: തലമുറകളായി സംരക്ഷിക്കേണ്ട അനുഷ്ഠാനങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിച്ചു വെച്ച് സംസ്‌കാരത്തെ തലമുറകള്‍ക്ക് കൈമാറേണ്ടത് നമ്മുടെ ചുമതലയായണെന്ന് ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ളപറഞ്ഞു. വളപട്ടണം ചിറക്കല്‍ കോവിലകത്തെ ചാമുണ്ഡി കോട്ടം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം ചാമുണ്ഡി കോട്ടം തിരുമുറ്റത്ത് ഭദ്രദീപം കൊളുത്തി നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുഷ്ഠാനങ്ങള്‍ പൊതു ജീവിതത്തിന്റെ സ്വത്താണ്. പെരും കളിയാട്ടങ്ങള്‍ വസുധൈവ കുടുംബകമെന്ന മഹാ സംസ്‌കാരത്തിന്റെ ഭാഗവുമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. പല ചരിത്ര സൂക്ഷിപ്പുകളും വേണ്ട രീതിയില്‍ പരിപാലിക്കപ്പെടുന്നില്ല. പെരുങ്കളിയാട്ടത്തിന്റെ ആഴവും വ്യാപ്തിയും പുതിയ സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അദേഹം പറഞ്ഞു.

SREEDHARAN PILLAI

ചിറക്കല്‍ കോവിലകംവലിയ രാജ ഉത്രട്ടാതി തിരുനാള്‍ സി.കെ. രാമവര്‍മ്മ രാജ ഗവര്‍ണറെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.സംഘാടക സമിതിയുടെ ഉപഹാരവും ലക്ഷ്മി വിളക്കുംസംഘാടക സമിതി ചെയര്‍മാന്‍ എ മുകുന്ദന്‍ ഗവര്‍ണര്‍ക്ക് സമ്മാനിച്ചു. പെരുങ്കളിയാട്ടസുവനീര്‍ സ്വാമി അമൃത കൃപാനന്ദ പുരിക്കും

മാധ്യമ പ്രവര്‍ത്തകന്‍ യുപി സന്തോഷ് എഴുതിയ കോലത്തിരിയും തെയ്യങ്ങളും എന്ന പുസ്തകം ചിറക്കല്‍ വലിയ രാജ ഉത്രട്ടാതി തിരുനാള്‍ സി.കെ.രാമവര്‍മ്മ രാജയ്ക്കും നല്‍കി ഗവര്‍ണര്‍ പ്രകാശനം ചെയ്തു.45 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിറക്കല്‍ ചാമുണ്ഡി കോട്ടത്ത് പെരുങ്കളിയാട്ടം നടക്കുന്നത്കെ.വി. സുമേഷ് എം.എല്‍.എ അധ്യക്ഷനായി.

ചിറക്കല്‍ കോവിലകം വലിയ രാജസി.കെ. രാമവര്‍മ്മ രാജസ്വാമി അമൃത കൃപാനന്ദപുരി, തന്ത്രി കാട്ടുമാടം ഇളയടത്ത് ഈ ശാനന്‍നമ്പൂതിരിപ്പാട്, പെരും കളിയാട്ട സംഘാടക സമിതി അധ്യക്ഷന്‍ എം.മുകുന്ദന്‍ചിറക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി,ഫോക് ലോര്‍ അക്കാദമി സെക്രട്ടറി എവി അജയകുമാര്‍,എന്നിവര്‍ പ്രസംഗിച്ചു

ഡോ.സുമസുരേഷ് വര്‍മ്മയുടെ കീര്‍ത്തനാലാപനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സി.കെ.സുരേഷ് വര്‍മ്മ സ്വാഗതവും കെ.വി.മുരളി മോഹന്‍ നന്ദിയും പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+