കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെരുമ്പ ജംങ്ഷൻ യാത്രക്കാർക്കായി തുറന്ന് നൽകി: പൂർത്തിയാക്കിയത് 98 ലക്ഷത്തിന്റെ പദ്ധതി!!

Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരിൽ നവീകരിച്ച പെരുമ്പ ജംങ്ഷൻ യാത്രാക്കാർക്കായി തുറന്നു നൽകി. പയ്യന്നൂർ- പെരുമ്പ ട്രാഫിക് സ്റ്റേഷന്റെ ഉദ്ഘാടനം സി കൃഷ്ണൻ എംഎൽഎയാണ് നിർവ്വഹിച്ചത്. 98 ലക്ഷം രൂപ ചെലവഴിച്ചുകൊണ്ടാണ് ഇതിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുള്ളത്. ഉത്തരമലബാറിന്റെ സാംസ്കാരിക തലസ്ഥാനമായ പയ്യന്നൂരിലേക്ക് ദേശീയ പാതയിൽ നിന്നുള്ള കവാടമാണ് ഇതോടെ പൊതുജനങ്ങൾക്ക് വേണ്ടി തുറന്നുനൽകിയിട്ടുള്ളത്. ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന പെരുമ്പ ജംങ്ഷനിലെ സൌകര്യക്കുറവ് വെല്ലുവിളിയായതോടെയാണ് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്.

 kannur-map-1

Recommended Video

cmsvideo
കണ്ണൂര്‍; നവീകരിച്ച ട്രാഫിക്ക് സ്റ്റേഷൻ വന്നതോടെ പെരുമ്പ ജംഗ്ഷൻ യാത്രക്കാർക്ക് വേണ്ടി തുറന്നു കൊടുത്തു

ദേശീയ പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പിഡബ്ല്യൂഡി കെട്ടിടം കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടത്. ഇതോടെ നേരത്തെയുണ്ടായിരുന്ന കെട്ടിടം പൊളിച്ചു നീക്കുകയും ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പിൽ നിന്നുള്ള 98 ലക്ഷം രൂപ ചെലവഴിച്ചുകൊണ്ടാണ് പെരുമ്പ ജംങ്ഷനിലെ റോഡ് വീതി കൂട്ടിയതുൾപ്പെടെയുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയത്. നഗരസഭാ ചെയർമാൻ അഡ്വക്കറ്റ് ശശി വട്ടക്കോവിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കെപി ജ്യോതി, നഗരസഭാ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാർ, വാർഡ് കൌൺസിലർമാർ, പൊതുമരാമത്ത് വകുപ്പിലെ ദേശീയ പാതാ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ ശ്രീജിത്ത്, അസിസ്റ്റന്റ് എൻജിനീയർ വിപിൻ എന്നിവർക്ക് പുറമേ രാഷ്ട്രീയ- സാമൂഹിക രംഗത്തെ പ്രമുഖരും ഉദ്ഘാടനത്തിൽ പങ്കാളികളായി.

English summary
Perumba junction opened for passengers in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X