തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാഹിയിൽ കന്നാസുകളിലും കുപ്പിയിലും ഇനി പെട്രോളും ഡീസലും ലഭ്യമാവില്ല
തലശേരി: മാഹിയിൽ ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് ഏപ്രിൽ 19ന് തിരഞ്ഞെടുപ്പ് നടക്കാതിരിക്കെ മാഹി മേഖലയിൽ നിന്നും പെട്രോൾ പമ്പുകളിൽ നിന്ന് കന്നാസുകളിലും കുപ്പികളിലും പെട്രോൾ, ഡീസൽ വാങ്ങുന്നത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിരോധിച്ചു. തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായാണ് നടപടി. ഇതുകാരണം കാർഷിക ആവശ്യത്തിനും മോട്ടോർ പ്രവർത്തിക്കാനും കാടു വയ്ക്കാൻ മെഷീൻ ഉപയോഗിക്കാൻ ഇന്ധനം ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്.
കന്നാസുകളിലും കുപ്പികളിലും പെട്രോൾ ലഭിക്കാത്തവർ തലശേരിയിലും പാനൂരിലുമെത്തിയാണ് ഇന്ധനം ശേഖരിക്കുന്നത്. ഇത്തരം ഉപകരണങ്ങളുമായി പെട്രോൾ പമ്പുകളിൽ നേരിട്ടെത്തി ഇന്ധനം നിറയ്ക്കുന്നത് പതിവ് കാഴ്ച്ചയായിട്ടുണ്ട്. പുതുച്ചേരി മണ്ഡലത്തിലെ ഭാഗമായ മാഹിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ കനത്ത ജാഗ്രതയിലാണ് പൊലിസ് കഴിഞ്ഞ ദിവസം കേന്ദ്രസേന ഇവിടെ എത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇവിടെ കേന്ദ്ര സേന റൂട്ടുമാർച്ചു നടത്തിയിട്ടുണ്ട്. മാഹി പൊലിസും റൂട്ടുമാർച്ചിൽ പങ്കെടുത്തിരുന്നു. സിപിഎം- ബിജെപി സംഘർഷം നിലനിൽക്കുന്ന ചില പ്രദേശങ്ങൾ മാഹി മേഖലയിലുണ്ട്. വൻതോതിൽ ബോംബും സ്ഫോടക വസ്തുക്കളും നിർമ്മിക്കുന്ന സ്ഥലങ്ങൾ കണ്ണൂർ ജില്ലാ അതിർത്തിയിലുണ്ട്.
മാഹി മേഖലയിൽ തെരഞ്ഞെടുപ്പ്' പ്രഖ്യാപിച്ചയുടൻ വിവിധ പ്രദേശങ്ങളിൽ ചെക്ക്പോസ്റ്റ് തുറന്നിട്ടുണ്ട്. മാഹി ടൗണിൽ പൂഴിത്തല, മാഹിപ്പാലം,ചൊക്ളി, പാറാൽ പന്തക്കൽ ,കോപ്പാലം, മാക്കുനി എന്നിവടങ്ങളിലാണ് താൽക്കാലിക ചെക്ക് പോസ്റ്റുകൾ തുറന്നിട്ടുണ്ട്. കള്ളപ്പണവും മാഹി മദ്യവും കടത്തുന്നത് തടയുന്നതിനാണ് ചെക്ക് പോസ്റ്റ് തുറന്നത്.


Click it and Unblock the Notifications