കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിലെ പെട്രോള്‍ ബോംബേറ്; പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിന്റെ അറിവോടെയെന്ന് പൊലീസ്

Google Oneindia Malayalam News

കണ്ണൂര്‍: കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി പെട്രോള്‍ ബോംബ് ആക്രമണം നടത്തിയത് ആസൂത്രിതമായാണെന്ന് ജില്ലാ പൊലീസ് നേതൃത്വം. പോപ്പുലര്‍ ഫ്രണ്ട് (പി എഫ് ഐ ) നേതൃത്വത്തിന്റെ അറിവോടെ ഉള്ള ആസൂത്രിത ആക്രമണമാണ് ഉണ്ടായത് എന്നാണ് പൊലീസ് പറയുന്നത്.

SS

ജില്ലയുടെ പലഭാഗത്തും പെട്രോള്‍ ബോംബ് ഉപയോഗിച്ചതിന് പിന്നില്‍ പി എഫ് ഐ ജില്ലാ നേതാക്കളുടെ കൃത്യമായ നിര്‍ദ്ദേശം ഉണ്ടായിരുന്നു എന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ബോംബേറ് ഉണ്ടായത് എന്നും പൊലീസ് വിശദീകരിച്ചു. ജില്ലയില്‍ വ്യാപകമായി അക്രമം നടത്തിയ 13 പി എഫ് ഐ പ്രവര്‍ത്തകരെ ഇത് വരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും പൊലീസ് അറിയിച്ചു.

'അവന്റെ ബ്ലഡ് ടെസ്റ്റ് ചെയ്യണമായിരുന്നു, എന്തിന്റെ അടിമയാണെന്നറിയാലോ..'; ശ്രീനാഥ് ഭാസിക്കെതിരെ സിയാദ് കോക്കര്‍'അവന്റെ ബ്ലഡ് ടെസ്റ്റ് ചെയ്യണമായിരുന്നു, എന്തിന്റെ അടിമയാണെന്നറിയാലോ..'; ശ്രീനാഥ് ഭാസിക്കെതിരെ സിയാദ് കോക്കര്‍

കണ്ണൂര്‍ ജില്ലയില്‍ 80 പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. പെട്ടന്ന് പ്രഖ്യാപിച്ച ഹര്‍ത്താലായതിനാല്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്നതും ആളുകള്‍ക്കിടയില്‍ ഭീതി പരത്താന്‍ സാധിക്കുന്നതുമായ പെട്രോള്‍ ബോംബ് കൂടുതലായി ഉപയോഗിക്കണം എന്നായിരുന്നു നേതാക്കള്‍ അണികള്‍ക്ക് നല്‍കിയ നിദ്ദേശം എന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

'ഞാന്‍ തെറ്റ് ചെയ്തിട്ടില്ല... അന്ന് സംഭവിച്ചത് ഇതാണ്'; തുറന്ന് പറഞ്ഞ് ശ്രീനാഥ് ഭാസി'ഞാന്‍ തെറ്റ് ചെയ്തിട്ടില്ല... അന്ന് സംഭവിച്ചത് ഇതാണ്'; തുറന്ന് പറഞ്ഞ് ശ്രീനാഥ് ഭാസി

ഇതുമായി ബന്ധപ്പെട്ട ജില്ലാ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് പൊലീസ് നീക്കം എന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഇരിട്ടിയില്‍ വിമാനത്താവളത്തില്‍ നിന്നും വരികയായിരുന്ന ആള്‍ക്ക് നേരെയും പാലോട്ട് പള്ളിയില്‍ ലോറിക്ക് നേരെയും പെട്രോള്‍ ബോംബ് എറഞ്ഞിരുന്നു. കൂടാതെ മട്ടന്നൂരില്‍ ആര്‍ എസ് എസ് കാര്യാലയത്തിന് നേര്‍ക്കും പത്രവാഹനത്തിന് നേരെയും ആക്രമണമുണ്ടായി.

'10 വര്‍ഷമായി അനുഭവിക്കുന്നു... ആത്മഹത്യ പോലും ചെയ്തവരുണ്ട്'; സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മൈഥിലി'10 വര്‍ഷമായി അനുഭവിക്കുന്നു... ആത്മഹത്യ പോലും ചെയ്തവരുണ്ട്'; സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മൈഥിലി

പാപ്പിനിശ്ശേരിയില്‍ പെട്രോള്‍ ബോംബുമായി ഒരു പി എഫ് ഐ പ്രവര്‍ത്തകനെ ഹര്‍ത്താലിനിടെ അറസ്റ്റ് ചെയ്തിരുന്നു. സ്‌കൂട്ടറില്‍ പെട്രോള്‍ ബോംബുമായി പോകുമ്പോള്‍ സംശയം തോന്നിയ ആളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മാങ്കടവ് സ്വദേശി അനസിനെ ആണ് പൊലീസ് പിടികൂടിയത്. ഇന്നലെ വിവിധ ഇടങ്ങളില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെയും സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു.

English summary
petrol bomb attack in Kannur during the popular front hartal last day was planned says police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X