കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെട്രോള്‍ പമ്പ് തൊഴിലാളികളുടെ സമരം പിൻവലിച്ചു: തീരുമാനം കളക്ടർ വിളിച്ചു ചേർത്ത യോഗത്തില്‍!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: രണ്ടുനാൾ ജനങ്ങളെ ദുരിതത്തിലാക്കിയ കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ സമരം പിൻവലിച്ചു. തൊഴിലാളികളുടെ കൂലി വർധനവ് ആവശ്യപ്പെട്ട് രണ്ട് ദിവസമായി കണ്ണൂർ ജില്ലയിൽ സംയുക്ത സമരസമിതി നടത്തി വരുന്ന പെട്രോൾ പമ്പ് തൊഴിലാളികളുടെ സമരമാണ് പിൻവലിച്ചത്. ബുധനാഴ്ച്ച വൈകുന്നേരം കളക്ടർ ടിവി സുഭാഷുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ ധാരണയായത്.

'ബിജെപിയില്‍ 24 മണിക്കൂര്‍ പോലും തികഞ്ഞില്ല, സിന്ധ്യയെ അപമാനിച്ചു'; മധ്യപ്രദേശ് കോണ്‍ഗ്രസ്'ബിജെപിയില്‍ 24 മണിക്കൂര്‍ പോലും തികഞ്ഞില്ല, സിന്ധ്യയെ അപമാനിച്ചു'; മധ്യപ്രദേശ് കോണ്‍ഗ്രസ്

ഉടമകൾ കോടതിയിൽ നൽകിയ ഹർജിയിൽ വ്യാഴാഴ്ച്ച വൈകുന്നേരത്തിന് മുമ്പ് തീരുമാനമായില്ലെങ്കിൽ മിനിമം വേജസ് എന്ന സർക്കാർ ഉത്തരവ് നടപ്പാക്കാൻ കലക്ടറുമായി നടന്ന ചർച്ചയിൽ ധാരണയായി. ഇതിന്റെ അടിസ്ഥാനത്തിലാണ് പെട്രോൾ പമ്പ് തൊഴിലാളികളുടെ സമരം പിൻവലിച്ചത്. എന്നാൽ പാചക വാതക തൊഴിലാളി സമരം തുടരും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ലേബർ കമ്മിഷണറുടെ സാന്നിധ്യത്തിൽ ചേർന്ന അനുരഞ്ജന ചർച്ചയിൽ ഈക്കാര്യത്തിൽ തീരുമാനമായിരുന്നില്ല. ഈ സാഹചര്യത്തിൽ കണ്ണൂരിൽ കലക്ടർ വിളിച്ചു ചേർത്ത ചർച്ചയിൽ ഗ്യാസ് ഉടമകൾ ചർച്ചയിൽ പങ്കെടുത്തിരുന്നില്ല. സമരം ഒത്തുതീർപ്പായ സാഹചര്യത്തിൽ ബുധനാഴ്ച്ച വൈകുന്നേരത്തോടെ ജില്ലയിലെ പെട്രോൾ പമ്പുകൾ പ്രവർത്തനമാരംഭിച്ചു.

petrolpump-15

രണ്ടാം ദിനം തൊഴിലാളികളുടെ പണിമുടക്കിനെ തുടർന്ന്‌ കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പുകളുടെ പ്രവർത്തനം പൂർണമായി സ്‌തംഭിച്ചിരുന്നു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്‌ച അർധരാത്രിയോടെയാണ്‌ അനിശ്‌ചിതകാല സമരം തുടങ്ങിയത്‌. പാചക വാതക തൊഴിലാളികളും പണിമുടക്കിൽ പങ്കുചേർന്നു. ജില്ലയിലെ 160 പമ്പുകളും തൊഴിലാളി സമരത്തെ തുടർന്ന്‌ അടച്ചിടേണ്ടിവന്നു.

കൊറോണ ഭീതി; ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യകൊറോണ ഭീതി; ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ

ഇതോടെ ഇന്ധന ക്ഷാമവും രൂക്ഷമായി. ഇതിന്റെ തുടർച്ചയായി വാഹന ഗതാഗതവും ഭാഗികമായി നിര്‍ത്തി വച്ചിരുന്നു. സിഐടിയു, ബിഎംഎസ്‌, ഐഎൻടിയുസി എന്നീ സംഘടനകളാണ്‌ സംയുക്ത സമരസമിതി രൂപീകരിച്ച് സമരമാരംഭിച്ചത്. പാചക വാതക തൊഴിലാളി സമരവുമായി ബന്ധപ്പെട്ട്‌ ചൊവ്വാഴ്ച്ച തിരുവനന്തപുരത്ത്‌ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ പാചക വാതക വിതരണ തൊഴിലാളികൾ നടത്തി വരുന്ന സമരം നീണ്ടു പോകുമെന്ന് ഉറപ്പായിട്ടുണ്ട്.

'നേതാക്കള്‍ കൂടുമാറുമ്പോള്‍ ബിജെപിക്ക് ഇല്ലാത്ത ആനന്ദമാണ് ചില ഇടതുപക്ഷ കക്ഷികള്‍ കാണിക്കുന്നത്''നേതാക്കള്‍ കൂടുമാറുമ്പോള്‍ ബിജെപിക്ക് ഇല്ലാത്ത ആനന്ദമാണ് ചില ഇടതുപക്ഷ കക്ഷികള്‍ കാണിക്കുന്നത്'

English summary
Petrol pump strike cancells in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X