കണ്ണൂര്‍ ജില്ലയില്‍ പെട്രോള്‍ പമ്പ് സമരം പൂര്‍ണം; വാഹനയാത്രക്കാര്‍ വലഞ്ഞു
കണ്ണൂര്‍:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കണ്ണൂര്‍ ജില്ലാ പെട്രോളിയം ഡീലേഴ്സിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍പമ്പുകള്‍ അടച്ചിട്ട് ഇരുപത്തിനാലുമണിക്കൂര്‍ നടത്തിയ പ്രതിഷേധ സമരം പൂര്‍ണം. ഇരുന്നൂറോളം പമ്പുടമകള്സമരത്തില് പങ്കെടുത്തതിനാല്വാഹന ഉടമകള്‍ ഇന്ധനം കിട്ടാതെ വലഞ്ഞു. പളളിക്കുന്നിലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഉടമസ്ഥതയിലുളള പെട്രോള്‍ പമ്പു സമരത്തിനിടെയിലും തുറന്ന് പ്രവര്‍ത്തിച്ചത് യാത്രക്കാര്‍ക്ക് ആശ്വാസകരമായി.
എങ്കിലും ഇവിടെ കനത്തതിരക്കാണ് അനുഭവപ്പെട്ടത്. കണ്ണൂര്ജില്ലാ അതിര്ത്തിയില്പ്പെട കര്‍ണാടക,മാഹി എന്നിവടങ്ങളില്‍ നിന്നും അനിയന്ത്രിതമായ രീതിയിലുള്ള ഇന്ധനക്കടത്ത് തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, സാധ്യത പഠനം നടത്തി മാത്രം പുതിയ പമ്പുകള്‍ അനുവദിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയോട്ടുക്കും ഏകീകൃത വില നടപ്പിലാക്കുക, അപൂര്‍വ ചന്ദ്ര കമ്മീഷന് റിപ്പോര്‍ട്ട് പ്രകാരം കാലാകാലങ്ങളില്‍ ഡീലര്‍ കമ്മീഷന് വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കണ്ണൂര്‍ ജില്ലയിലെ ഇരുന്നൂറോളം പമ്പുകള്‍ അടച്ചിട്ടു പ്രതിഷേധ സമരം നടത്തിയത്.

മാഹിയില്‍ നിന്നും കണ്ണൂര്‍ ജില്ലയിലേക്കുളള ഇന്ധനക്കടത്ത് പൊലിസ്തടയാത്തതില് പ്രതിഷേധിച്ചു പെട്രോളിയം ഡീലേഴ്സ്അസോസിയേഷന്‍ നടത്തിയ പണിമുടക്കില്‍ തലശേരിയിലെ പെട്രോള്‍ പമ്പുകള്അടഞ്ഞുകിടന്നു.തലശേരി പുതിയബസ് സ്റ്റാന്‍ഡ്,പഴയബസ് സ്റ്റാന്‍ഡ്. ടൗണ്‍ ഹാള്‍ പരിസരം,തുടങ്ങിയ സ്ഥലങ്ങളിലെ പെട്രോള്‍പമ്പുകള്‍ ഇന്നുരാവിലെ ആറുമണിമുതല്‍ ഇരുപത്തിനാലുമണിക്കൂര്‍ പണിമുടക്കിന്റെ ഭാഗമായി അടഞ്ഞുകിടന്നു.
പണിമുടക്കില്‍ വലഞ്ഞയാത്രക്കാരില് പലരും തൊട്ടടുത്ത പ്രദേശമായ മാഹിയില്‍ പോയാണ് ഇന്ധനംനിറച്ചത്. ഇതുകാരണം മാഹിദേശീയപാതയിലും ഗതാഗതകുരുക്കുണ്ടായി. അതിര്‍ത്തിയില്‍ നിന്നുളള ഇന്ധനക്കടത്ത് തടയാന്‍ പൊലിസിനും ജി. എസ്.ടി വകുപ്പിനും ഇനിയും കഴിഞ്ഞില്ലെങ്കില്‍ സൂചനാപണിമുടക്കിന് പകരംഅനിശ്ചിതകാലത്തേക്ക് സമരം നടത്തുമെന്ന് പെട്രോള്‍ പമ്പ്ഉടമകള് മുന്നറിയിപ്പു നല്കി.
സമരം നടത്തിയ പമ്പുടമകളും ജീവനക്കാരും കണ്ണൂര്കലക്ടറേറ്റിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി.ശനിയാഴ്ച്ച രാവിലെ 10.30ന് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നിന്നാറംഭിച്ച മാര്‍ച്ച് താലൂക്ക്, കാല്‍ടെക്സ് വഴി കലക്റേറ്റില്‍ സമാപിച്ചു. തുടര്‍ന്ന് കലക്ടറേറ്റിന് മുന്പില് നടന്ന പ്രതിഷേധ യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി വി ജയദേവന് അധ്യക്ഷത വഹിച്ചു. എം അനില്‍ മുഖ്യപ്രഭാഷണം നടത്തി. കെവി രാമചന്ദ്രന് സ്വാഗതവും സുധന് കെവി നന്ദിയും പറഞ്ഞു. സി ഹരിദാസ്, ഇ എം ശശീന്ദ്രന് ,അബ്ദുര്‍ റഹ്മാന് സംസാരിച്ചു.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications