ബൈക്കില്‍ സഞ്ചരിക്കവെ പെട്രോൾ ടാങ്കിന് തീപിടിച്ചു:പൊള്ളലേറ്റ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു
മട്ടന്നൂര്‍: കൊട്ടിയൂര്‍- കൂത്തുപറമ്പ് റോഡില്‍ ബൈക്കില്‍ സഞ്ചരിക്കവേ പെട്രോള്‍ടാങ്കിന് തീപിടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു.നരവൂര്‍ സ്വദേശി അനീഷാ(42)ണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം ആറു മണിയോടെ പാലത്തിന്‍കര - പാലാപറമ്പ് റോഡില്‍ പാലാപറമ്പ് ലക്ഷം വീട് കോളനിക്ക് സമീപത്തുവച്ചാണ്് അനീഷ് സഞ്ചരിച്ച കെ എല്‍ 58 യു 3638 നമ്പര്‍ ബൈക്കിന് തീപിടിച്ചത്.ദേഹത്തേക്ക് തീ പടര്‍ന്നതോടെ ഇയാള്‍ സമീപത്തെ നിര്‍മ്മാണത്തിലിരി
ക്കുന്ന വീട്ടിലേക്ക് ഓടിക്കയറി. അവിടെയുണ്ടായിരുന്ന നിര്‍മാണ തൊഴിലാളികള്‍ വെള്ളമൊഴിച്ച് തീ അണയ്ക്കുകയും ഉടന്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു.അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ അനീഷിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയും അവിടെ നിന്ന് കോഴിക്കോട്ടെ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
അതെ സമയം കണ്ണൂരില്‍ നിന്നുള്ള ഫോറന്‍സിക്ക് സംഘവും എസ്.ഐ പി ബിജുവിന്റെ നേതൃത്വത്തില്‍ കൂത്തുപറമ്പ് പൊലിസും വെള്ളിയാഴ്ച ഉച്ചയ്ക്ക് സംഭവ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.ബൈക്ക് ഫോറന്‍സിക്ക് സംഘം പരിശോധിക്കുകയും അവശിഷ്ടങ്ങള്‍ ശേഖരിക്കുകയും ചെയ്തു .പരിശോധന ഫല വന്ന ശേഷമാത്രമെ തീപിടുത്തം എങ്ങനെയുണ്ടായെന്ന വ്യക്തതയുണ്ടാകു വെന്ന് പോലീസ് പറഞ്ഞു.എസ് ഐ കെ ടി സന്ദീപിന്റെ നേതൃത്വത്തില്‍ കൂത്തുപറമ്പ് പോലീസ് സംഭവം നടന്നയുടന്‍ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.












Click it and Unblock the Notifications