പയ്യന്നൂരില്‍ കട അടപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ ശ്രമം; കൈകാര്യം ചെയ്ത് നാട്ടുകാരും ഓട്ടോക്കാരും
കണ്ണൂര്‍: സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പയ്യന്നൂരില്‍ കട അടപ്പിക്കാനെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നേരിട്ട് നാട്ടുകാര്‍. ഭീഷണിപ്പെടുത്തി കട അടപ്പിക്കാന്‍ ശ്രമിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നാട്ടുകാര്‍ സംഘടിച്ച് കൈകാര്യം ചെയ്യുകയായിരുന്നു. നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കട അടപ്പിക്കുന്നതിനായി എത്തിയത്.
ഇതിനെതിരെ നാട്ടുകാര്‍ ചെറുത്തുനില്‍ക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഭീഷണിയായതോടെ നാട്ടുകാരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷവുമായി. ഒടുവില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ തൃക്കരിപ്പൂര്‍ സ്വദേശി മുബഷീര്‍, ഒളവറ സ്വദേശി മുനീര്‍, രാമന്തളി സ്വദേശികളായ നര്‍ഷാദ്, ഷുഹൈബ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Image Credit: screengrab/Asianet News
പയ്യന്നൂരില്‍ തുറന്ന വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം. രാമന്തളി, തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍ നിന്ന് എത്തിയ പി എഫ് ഐ പ്രവര്‍ത്തകര്‍ പയ്യന്നൂര്‍ സെന്റര്‍ ബസാറില്‍ തുറന്ന ചില കടകള്‍ അടപ്പിക്കാനായിരുന്നു ശ്രമിച്ചത്. ആദ്യം സ്ഥലത്ത് എത്തിയ ഇവര്‍ കടക്കാരോട് കട അടച്ചിടാന്‍ പറഞ്ഞു. എന്നാല്‍ കടക്കാര്‍ വിസമ്മതിച്ചതോടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ബലപ്രയോഗത്തിന് ശ്രമിച്ചു.

ഇതോടെയാണ് ഇവിടെ ഉണ്ടായിരുന്ന നാട്ടുകാരും, ഓട്ടോക്കാരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ എതിര്‍ത്ത് രംഗത്ത് വന്നത്. തുടര്‍ന്ന് നാട്ടുകാര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യുകയായിരുന്നു. ഇതോടെ സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പയ്യന്നൂര്‍ പൊലീസ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

ഇതിനിടെ മട്ടന്നൂരില്‍ ആര്‍ എസ് എസ് കാര്യാലയത്തിന് നേരെ ബോംബേറ് ഉണ്ടായി. പെട്രോള്‍ ബോംബാണ് എറിഞ്ഞത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ഇവിടെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ കല്യാശേരിയില്‍ രണ്ട് പെട്രോള്‍ ബോംബുകളുമായി ഒരാള്‍ പിടിയിലായി.

കണ്ണൂരില്‍ ഹര്‍ത്താലിന്റെ മറവില്‍ വ്യാപക ആക്രമണമാണ് സമരാനുകൂലികള്‍ അഴിച്ചുവിട്ടത്. മട്ടന്നൂര്‍ ഭാഗത്താണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങളുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി.












Click it and Unblock the Notifications