ആകാശ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചത് സര്‍ക്കാര്‍: നവകേരള സദസ്സില്‍ അതിഥിയായി പൈലറ്റ് സങ്കീര്‍ത്തന
കണ്ണൂര്‍: ജീവിത പ്രതിസന്ധികള്‍ക്കിടയിലും കുട്ടിക്കാലം മുതലുള്ള അടങ്ങാത്ത ആഗ്രഹവും സര്‍ക്കാരിന്റെ ഇച്ഛാശക്തിയും ചേര്‍ന്നപ്പോള്‍ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ശിവകീര്‍ത്തനയില്‍ സങ്കീര്‍ത്തന ദിനേശ് സ്വപ്ന ചിറകിലേറി ലക്ഷ്യസ്ഥാനത്തെത്തി. ജീവിതത്തിലെ ഓരോ തടസ്സങ്ങളും മറികടന്നാണ് സര്‍ക്കാരിന്റെ പിന്തുണയോടെ പട്ടിക ജാതി വിഭാഗത്തില്‍ നിന്നു സങ്കീര്‍ത്തന ദിനേശ് കൊമേഴ്സ്യല്‍ പൈലറ്റ് നേടിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കണ്ണൂരിലെ നവകേരള സദസ്സില്‍ പ്രഭാത യോഗത്തില്‍ ക്ഷണിക്കപ്പെട്ട അതിഥിയായി സങ്കീര്‍ത്തന അഭിമാനപൂര്‍വ്വം പങ്കെടുത്തു.
എട്ടാംതരത്തില്‍ പഠിക്കുമ്പോള്‍ കല്പന ചൗളയെ കുറിച്ചുള്ള പുസ്തകം വായിക്കുന്നതിനിടെയാണ് സങ്കീര്‍ത്തനക്ക് ആകാശയാത്രയോട് പ്രണയം തോന്നിയത്. പ്ലസ് ടു പഠന സമയത്താണ് പിതാവ് എം കെ ദിനേശന് സ്ട്രോക്ക് വന്ന് കിടപ്പിലാകുന്നത്. ഇതോടെ ഏവിയേഷന്‍ പഠിക്കണമെന്ന ആഗ്രഹം കുടുംബത്തോട് പറയാന്‍ ധൈര്യമുണ്ടായിരുന്നില്ല. ജീവിത ചുറ്റുപാട് മോശമായതോടെ പ്ലസ് ടുവാണ് ഏവിയേഷന്‍ കോഴ്സിന്റെ യോഗ്യതയെന്നറിഞ്ഞിട്ടും സങ്കീര്‍ത്തന ബിരുദ പഠനമായ ബി എസ്സി ഫിസിക്സ് കോഴ്സിന് ചേര്‍ന്നു. കണ്ണൂര്‍ സര്‍വകലാശാല എടാട്ട് ക്യാമ്പസില്‍ എം എസ് സി ഫിസിക്സ് കോഴ്സ് ചെയ്യുന്നതിനിടെ നാലു വര്‍ഷമായി കിടിപ്പിലായിരുന്ന പിതാവ് മരിച്ചു. ഒരു വര്‍ഷം കഴിഞ്ഞതോടെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപികയായിരുന്ന അമ്മ കെ ജി രാജമ്മ ജോലിയില്‍ നിന്നു വിരമിച്ചു.

കോളജ് കാന്റീനില്‍ ചായക്കുടിക്കുന്നതിനിടെയാണ് യാദൃച്ഛികമായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ അക്കാദമയില്‍ അപേക്ഷ ക്ഷണിച്ച വാര്‍ത്ത കണ്ടത്. ഉടന്‍ അപേക്ഷ അയക്കുകയും 12 പേരില്‍ മൂന്നാംറാങ്കോടെ പ്രവേശനം ലഭിക്കുകയും ചെയ്തു. എന്നാല്‍ പഠനത്തിനായി 32 ലക്ഷം രൂപയായിരുന്നു വേണ്ടിയിരുന്നത്. ഇതേ 12 പേരില്‍ സങ്കീര്‍ത്തനെ കൂടാതെ മറ്റു നാലു പട്ടികജാതി വിദ്യാര്‍ഥികള്‍ കൂടിയുണ്ടായിരുന്നു. അങ്ങനെയാണ് സര്‍ക്കാരിന്റെ പഠനസഹായം ലഭിക്കാന്‍ സ്കോളര്‍ഷിപ്പ് ലഭിക്കുമോ എന്ന് അറിയാന്‍ പട്ടിക വികസന ഓഫീസര്‍ ഒ പി രാധാകൃഷ്ണന് മുഖാന്തരം മന്ത്രി കെ രാധാകൃഷ്ണനെ കാണാന്‍ പോകുന്നത്.
തുടര്‍ന്ന് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന എസ് സി, എസ് ടി, ഒ ഇ സി വിദ്യാര്‍ഥികള്‍ക്ക് ഏവിയേഷന്‍ പഠനത്തിനായി സ്കോളര്‍ഷിപ്പ് ലഭ്യമാക്കാന്‍ \'വിങ്സ്\' പദ്ധതി ആരംഭിക്കുകയായിരുന്നു. ഇതോടെ അക്കാദമിയില്‍ പഠനത്തിന് യോഗ്യത നേടുന്നവരുടെ കോഴ്സ് ഫീസ് പട്ടികജാതി-പട്ടിക വര്‍ഗ-പിന്നോക്ക വിഭാഗ വികസന വകുപ്പ് സ്കോളര്‍ഷിപ്പായി നല്കി. ഇതോടെയാണ് സങ്കീര്‍ത്തനയുടെ സ്വപ്നത്തിന് ചിറകു വരച്ചത്. സിംഗിള്‍ എന്ജിന് പൂര്‍ത്തിയാക്കി ലൈസന്‍സ് നേടിയ സങ്കീര്‍ത്തനക്ക് നിലവില്‍ 26.5 ലക്ഷം രൂപ സര്‍ക്കാര്‍ സ്കോളര്‍ഷിപ്പായി അനുവദിച്ചു. നിലവില്‍ തിരുവനന്തപുരത്ത് മള്‍ട്ടി എന്ജിന് പഠനം നടത്തുന്ന സങ്കീര്‍ത്തനക്കുള്ള ബാക്കി ആറുലക്ഷം രൂപ ഒരുമാസത്തിനകം അനുവദിക്കും.
സര്‍ക്കാരിനോടുള്ള സന്തോഷവും കടപ്പാടും പറഞ്ഞറിയാക്കാന്‍ കഴിയാത്തതാണെന്നാണ് സങ്കീര്‍ത്തന പറയുന്നു. മുമ്പ് നമുക്ക് വേണ്ടി സംസാരിക്കാന്‍ ഇടങ്ങളുണ്ടായിരുന്നില്ലെന്നും എന്നാല്‍ ആ സ്ഥിതി ഇപ്പോള്‍ മാറിയെന്നും സ്വപ്നങ്ങള്‍ കാണാന്‍ ധൈര്യം തന്നത് സര്‍ക്കാരാണെന്നും സങ്കീര്‍ത്തന പറഞ്ഞു. പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ മുന്നോട്ടുവരണമെന്നും നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകാന്‍ സര്‍ക്കാരിന്റെ സഹായം ലഭിക്കുമെന്ന് ഉറപ്പാണെന്നും അവര്‍ പറയുന്നു. ശിവകീര്‍ത്തന, ഹരികീര്‍ത്തന എന്നിവര്‍ സഹോദരിമാരാണ്.
സങ്കീര്‍ത്തനയ്ക്ക് പുറമെ വയനാട്ടിലെ ശരണ്യ, കോഴിക്കോട്ടെ വിഷ്ണു പ്രസാദ്, ആലപ്പുഴയിലെ ആദിത്യന്, പാലക്കാട്ടെ നവീന്‍ എന്നിവരും \'വിങ്സ്\' പദ്ധതിയുടെ ആദ്യബാച്ചില്‍ കമേഴ്സ്യല്‍ പൈലറ്റാവാനുള്ള പഠനം പൂര്‍ത്തീകരിക്കുകയാണ്.
-
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം












Click it and Unblock the Notifications