കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അവിവാഹിതരെ ഇതിലെ; പെണ്ണുകെട്ടാന്‍ ഇനി പിണറായിയില്‍ പഞ്ചായത്ത് മുന്‍കയ്യെടുക്കും, പുതിയ വെബ്‌സൈറ്റ്

Google Oneindia Malayalam News

കണ്ണൂര്‍: പിണറായി ഗ്രാമപഞ്ചായത്ത് അവിവാഹിതര്‍ക് ജീവിത പങ്കാളിയെ കണ്ടെത്താന്‍ അവസരമൊരുക്കുന്നു. സായൂജ്യം എന്ന പേരില്‍ മാതൃകപരമായ പദ്ധതിക്കാണ് തുടക്കമിടുന്നത്. പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് നടന്ന ചടങ്ങില്‍ വെബ്‌സൈറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസം തന്നെ 360 പേരാണ് പദ്ധതിയുടെ ഭാഗമായത്.

'ഭൂമിയിലേക്ക് ഇറങ്ങിവന്ന മലാഖയോ': ഇത് എന്തൊരു അഴകാണ് ഹണി, വൈറൽ ചിത്രങ്ങൾ

1

35 വയസു കഴിഞ്ഞവര്‍ക്കും പങ്കാളി മരിച്ചവര്‍ക്കും ബന്ധം വേര്‍പെടുത്തിയവര്‍ക്കും പുനര്‍വിവാഹം ആഗ്രഹിക്കുന്നവര്‍ക്കും ഈ വെബ്‌സൈറ്റിലൂടെ അവസരം പ്രയോജനപ്പെടുത്താം. 25 വയസ് കഴിഞ്ഞ യുവതികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. സായുജ്യം എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതിക്ക് ഭൂമിശാസ്ത്ര അതിരുകളില്ല. വെബ്‌സൈറ്റ് വഴിയും നേരിട്ടും സൗജന്യമായും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഒന്നാകുന്ന മനസ് ഒന്നുചേരുന്ന കുടുംബ ബന്ധങ്ങള്‍ എന്ന തലവാചകത്തോടെയാണ് സായുജ്യം മാട്രിമോണി ആരംഭിച്ചിരിക്കുന്നത്.

2

അതേസമയം, പിണറായി പഞ്ചാത്തിനെ കൂടാതെ കണ്ണൂര്‍ ജില്ലയിലെ മറ്റൊരു പഞ്ചായത്തും സമാനമായ പദ്ധതി ആരംഭിച്ചിരുന്നു. തളിപ്പറമ്പിനടുത്തുള്ള പട്ടുവം പഞ്ചായത്തുമാണ് പുതിയ മാതൃകാ പദ്ധതിയുമായി രംഗത്തെത്തുന്നത്. 35 വയസെങ്കിലും പ്രായമായവര്‍ക്ക് ഈ പദ്ധതിയിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

3

പ്രായവും വിദ്യാഭ്യാസവും കണക്കിലെടുത്ത് അനുയോജ്യരായവരുടെ പട്ടിക പഞ്ചായത്ത് അധികൃതര്‍ തയ്യാറാക്കും. എന്നാല്‍ ജാതകവും ജാതിയും മതവും മാനദണ്ഡമാക്കില്ല. പദ്ധതി സ്ത്രീധനത്തിന് എതിരാണ്. സായുജ്യം എന്ന പേരില്‍ പിണറായി പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചിരിക്കുമ്പോള്‍ നവമാംഗല്യം എന്ന പേരിലാണ് പട്ടുവം പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിക്കുന്നത്.

4

വിവാഹ ആലോചനയ്ക്ക് പഞ്ചായത്ത് തലത്തില്‍ സബ് കമ്മിറ്റികളുണ്ടാകും. താല്‍പര്യമുള്ള യുവതി യുവാക്കള്‍ക്ക് കാണാനും സംസാരിക്കാനുമുള്ള അവസരം ഉണ്ടാക്കും. ഇഷ്ടപ്പെട്ടാല്‍ ഇരുവര്‍ക്കും കൗണ്‍സിലിംഗ് നല്‍കാനും പഞ്ചായത്ത് മുന്നിലുണ്ടാകും. ലളിതമായി വിവാഹം നടത്തുകയാണെങ്കില്‍ ചെലവ് പഞ്ചായത്ത് വഹിക്കും. എന്നാല്‍ ചെലവേറിയ ചടങ്ങാണെങ്കില്‍ അത് സ്വയം വഹിക്കണമെന്ന നിബന്ധനയുമുണ്ട്. ഇനി സമൂഹ വിവാഹത്തിന് തയ്യാറാണെങ്കില്‍ അതിനും പഞ്ചായത്ത് തയ്യാറാണ്. പുതിയ പദ്ധതി യുവാക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. പദ്ധതി വിജയകരമാകുമെന്നാണ് രണ്ട് പഞ്ചായത്തുകളുടെയും പ്രതീക്ഷ.

5

അതേസമയം, പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവന്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ജെ.അരുണ്‍, രജിസ്ട്രേഷന്‍ സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കോങ്കി രവീന്ദ്രന്‍, ചന്ദ്രന്‍ കല്യാട്ട്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ഗീത, എ.വി.ഷീബ, ടി.സജിത, പി.വി.പ്രേമവല്ലി, സെക്രട്ടറി സി.പി.സജീവന്‍, പിണറായി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.ലീല, കെ.പി. സദു, എം.പി.മോഹനന്‍, സി.എം.സജിത, ടി.നിസാര്‍ അഹമ്മദ്, മുരിക്കോളി പവിത്രന്‍, നെല്ലിക്ക അനിത എന്നിവര്‍ സംസാരിച്ചു

 ഗുജറാത്ത് പിടിക്കണം; സകല തന്ത്രങ്ങളും പുറത്തെടുത്ത് കോൺഗ്രസ്, രമേശ് ചെന്നിത്തലയ്ക്ക് സുപ്രധാന പദവി ഗുജറാത്ത് പിടിക്കണം; സകല തന്ത്രങ്ങളും പുറത്തെടുത്ത് കോൺഗ്രസ്, രമേശ് ചെന്നിത്തലയ്ക്ക് സുപ്രധാന പദവി

Recommended Video

cmsvideo
പൊതുവേദിയിൽ Bhavanaയെക്കുറിച്ച് വാചാലയായി Manju Warrier | *Kerala

മുഖ്യമന്ത്രിയുടെ സുരക്ഷാ ചെലവ് ചോദിച്ച് ഷാഫി പറമ്പില്‍; പരസ്യമാക്കാനില്ലെന്ന് പിണറായിമുഖ്യമന്ത്രിയുടെ സുരക്ഷാ ചെലവ് ചോദിച്ച് ഷാഫി പറമ്പില്‍; പരസ്യമാക്കാനില്ലെന്ന് പിണറായി

English summary
Pinarayi Panchayat's free Marriage website to find life partner started working
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X