കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ധര്‍മ്മടത്തെ ആവേശത്തിലാഴ്ത്തി പിണറായിയുടെ റോഡ് ഷോ; പിന്തുണച്ച് താരനിരയുടെ സാന്നിദ്ധ്യവും

Google Oneindia Malayalam News

കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പ് പരസ്യം പ്രചാരണം അവസാനിക്കുന്ന സാഹചര്യത്തില്‍ ധര്‍മ്മടത്തും തലശേരിയിലും റോഡ് ഷോ നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി തുറന്ന ജീപ്പിലായിരുന്നു പിണറായി വിജയന്റെ അവസാന മണിക്കൂറിലെ പ്രചരണം. ധര്‍മ്മടത്ത് പ്രകാശ് രാജ്, ഇന്ദ്രന്‍സ്, മധുപാല്‍, ഹരിശ്രി അശോകന്‍ എന്നീ താരങ്ങളാണ് മുഖ്യമന്ത്രിക്ക് പിന്തുണയുമായി അണി നിരന്നത്.

kerala

അതേസമയം, പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുമെന്നതിനാല്‍ അതിവേഗം പരമാവധി വോട്ടുകള്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍. രാത്രി ഏഴ് മണി വരെ പരസ്യ പ്രചാരണം നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊട്ടിക്കലാശം വേണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്. ഇക്കാര്യം ഉറപ്പാക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി.

വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധി പ്രാര്‍ഥനയ്ക്ക് എത്തിയപ്പോള്‍, ചിത്രങ്ങൾ കാണാം

ഒരു മാസത്തിലധികം നീണ്ടുനിന്ന പ്രചരണങ്ങള്‍ക്കാണ് ഇന്ന് അവസാനം കുറിക്കുന്നത്. ഇടത് - വലത് മുന്നണികള്‍ക്കൊപ്പം നിര്‍ണായക ശക്തിയായി മാറാനുള്ള ബിജെപിയുടെ ശ്രമങ്ങളും ഈ തിരഞ്ഞെടുപ്പ് കാലത്ത് പ്രകടമായിരുന്നു. ട്വന്റി ട്വന്റി, വി ഫോര്‍ കൊച്ചി എന്നീ ചെറു കൂട്ടായ്മകളും പ്രാദേശിക തലത്തില്‍ കളം നിറയുന്ന കാഴ്ചയും കണ്ടു.

വികസന നേട്ടങ്ങള്‍ ഊന്നിപിടിച്ചായിരുന്നു എല്‍ഡിഎഫ് പ്രചരണം. പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ജനക്ഷേമ നടപടികളും സ്‌കൂളുകളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും വികസനവും വൈദ്യുതി വിതരണവുമെല്ലാം മുഖ്യ പ്രചരണ വിഷയമാക്കിയ ഇടത് മുന്നണി തുടര്‍ ഭരണം നേടുമെന്ന ശുഭ പ്രതീക്ഷയിലാണ്.

അതീവ ഗ്ലാമറസായി വ്യായാമം ചെയ്ത് അനിത ഭട്ട്, ചിത്രങ്ങൾ കാണാം

English summary
Pinarayi's road show excites Dharmadam; stardom came to support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X