കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആര്‍. എസ്. എസിലേക്ക് ഒഴുകുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: പിണറായി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: വര്‍ഗീയതയ്‌ക്കെതിരേ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് ഇടതുമുന്നണി സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം എളയാവൂര്‍ ലോക്കല്‍ കമ്മിറ്റിയ്ക്ക് വേണ്ടി മുണ്ടയാട് കറുവന്‍ വൈദ്യര്‍ പീടികയ്ക്ക് സമീപം നിര്‍മിച്ച ഇഎംഎസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജാർഖണ്ഡ് ആൾക്കൂട്ട കൊലപാതകം: സിബിഐ അന്വേഷണം തേടി തബ്രീസിന്റെ ഭാര്യ, പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ല!ജാർഖണ്ഡ് ആൾക്കൂട്ട കൊലപാതകം: സിബിഐ അന്വേഷണം തേടി തബ്രീസിന്റെ ഭാര്യ, പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ല!

വര്‍ഗീയതയുമായി സമരസപ്പെടുന്ന ഒരുനിലപാടും ഇടതുമുന്നണിയും സിപിഎമ്മും സ്വീകരിക്കില്ല. എന്നാല്‍ ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന ബിജെപി ഭരണകൂടവുമായി സമരസപ്പെടുന്ന നിലപാടാണ് കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ വരേ സ്വീകരിക്കുന്നത്. ആര്‍എസ്എസിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഒഴുകുമ്പോള്‍ എന്തുനിലപാട് സ്വീകരിക്കണമെന്നറിയാതെ ഉഴലുകയാണ് അണികള്‍. കേരളത്തിലെ യുഡിഎഫും കോണ്‍ഗ്രസും ആര്‍എസ്എസിനെതിരായി ഒരു നിലപാടും സ്വീകരിക്കുന്നില്ല. രാജ്യതാല്‍പര്യത്തിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു നില്‍ക്കണമോയെന്ന് കോണ്‍ഗ്രസ്, ലീഗ് അണികള്‍ ചിന്തിക്കണമെന്നും പിണറായി പറഞ്ഞു.

pinarayi-vijayan-kerala-cm-1-

സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ അധ്യക്ഷനായി. കെ.സി മാധവന്‍ മാസ്റ്റര്‍ വായനശാല ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗോപന്‍ മാസ്റ്റര്‍ സ്മാരക ഹാള്‍ ജില്ലാ കമ്മിറ്റിയംഗം കെ.കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഇഎംഎസ് - ഏ.കെ.ജി ഫോട്ടോ അനാഛാദനം എടക്കാട് ഏരിയാ സെക്രട്ടറി കെവി ബാലന്‍ അനാഛാദനം ചെയ്തു. പുഞ്ചേന് വത്സന്‍, കെ. പ്രേമരാജന്‍, ടികെ രവീന്ദ്രന്‍, ഇപി ലത, കെ. ശശീന്ദ്രന്‍ സംസാരിച്ചു.
English summary
Pinarayi Vijayan against congress leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X