കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'നാലാമതൊരു വിമാനത്താവളം ആവശ്യമുണ്ടോ എന്ന് ചോദിച്ചവരുടെ കണ്ണുതുറപ്പിക്കും കണ്ണൂരിന്റെ നേട്ടങ്ങൾ'

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ശബരിമലയില്‍ വിമാനത്താവളം തുടങ്ങാന്‍ നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിമാനക്കമ്പനി മേധാവികളുമായിചര്‍ച്ച ചെയ്തിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നടന്ന ഒന്നാം വാര്‍ഷിക പരിപാടികള്‍ കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് നാലാമതൊരു വിമാനത്താവളം വേണോ എന്ന് ചോദിച്ചവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ വിജയം.

പൗരത്വ ബില്ലില്‍ ജെഡിയുവില്‍ ഭിന്നിപ്പ്.... നിതീഷിനെ എതിര്‍ത്ത് പ്രശാന്ത് കിഷോര്‍, പറയുന്നത് ഇങ്ങനെപൗരത്വ ബില്ലില്‍ ജെഡിയുവില്‍ ഭിന്നിപ്പ്.... നിതീഷിനെ എതിര്‍ത്ത് പ്രശാന്ത് കിഷോര്‍, പറയുന്നത് ഇങ്ങനെ

കൂടുതല്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വ്വീസ് നടത്താന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇക്കാര്യം നിരവധി തവണ ആവശ്യപ്പെട്ടതാണെന്നും എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അനുമതി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് അതിവേഗത്തില്‍ ലാഭകരമാകുമെന്നതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ടെന്നും കിയാലിന് ആവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

cm

കേരളത്തിലെ നാലാമത്തെ വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളത്തിന് ഒരു വര്‍ഷം കൊണ്ടുണ്ടായ പ്രവര്‍ത്തന വിജയം ഏവരേയും കണ്ണഞ്ചിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനാഥാലയങ്ങളിലെ കുട്ടികള്‍ക്കായി ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സഹകരണത്തോടെ ഒരുക്കുന്ന വിമാനയാത്ര മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.

വിമാനത്തിനുള്ളില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് കുട്ടികള്‍ക്കായി മാജിക് അവതരിപ്പിച്ചു. ആര്‍ട്ട് ഗാലറി, ഇന്റര്‍നാഷണല്‍ ലോഞ്ച്, ടൂറിസം ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍, സൗജന്യ വൈഫൈ സേവനം എന്നിവയുടെ ഉദ്ഘാടനവും നടന്നു. ടെര്‍മിനലിനു മുന്നില്‍ സ്ഥാപിച്ച വ്യോമസേനയുടെ മിഗ് 27 വിമാനം അനാഛാദനവും ആദ്യ യാത്രക്കാര്‍ക്കുള്ള സര്‍ട്ടിഫക്കറ്റ് വിതരണവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

English summary
pinarayi-vijayan-in-anniversary-celebration-of-kannur-airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X