കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മിന്നല്‍പ്പിണറായി: എൽഡിഎഫിന്റേത് ചെങ്ങന്നൂരിലെ തന്ത്രം!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കുടുംബയോഗങ്ങളും പൊതുസമ്മേളനവും വ്യക്തികളും സംഘനകളുമായുള്ള കൂടിക്കാഴ്ച എന്നിവയുമായി തെരഞ്ഞെടുപ്പ് രംഗത്തു നിറഞ്ഞു നില്‍ക്കുകയാണ മുഖ്യമന്ത്രി പിണറായി വിജയന്‍.
പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്നു മുഖ്യമന്ത്രി സ്ഥാനത്തേക്കു മാറിയെങ്കിലും അണുകിട തെറ്റാത്ത സംഘാടനമികവ് തനിക്കു നഷ്ടമായില്ലെന്നു വീണ്ടും ഓര്‍മിപ്പിക്കുകയാണ് ഈ ജനനേതാവ്.

<strong>പൊന്നാനിയില്‍ ഇടിയുടെ രണ്ടംഘട്ട പര്യടനം തുടങ്ങി: മണ്ഡലപര്യടനവുമായി പി വി അന്‍വർ</strong>പൊന്നാനിയില്‍ ഇടിയുടെ രണ്ടംഘട്ട പര്യടനം തുടങ്ങി: മണ്ഡലപര്യടനവുമായി പി വി അന്‍വർ

കഴിഞ്ഞ തവണ വി എസാണ് എല്‍ഡി എഫിന്റെ തേരു തെളിയിച്ചതെങ്കിലും ഇക്കുറി കടിഞ്ഞാണ്‍ പൂര്‍ണമായും മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയിലാണ്. ചെങ്ങന്നൂരില്‍ നടപ്പിലാക്കിയ അതേ തന്ത്രമാണ് ഇരുപതു മണ്ഡലങ്ങളിലും ഇക്കുറി എല്‍ഡിഎഫ് നടപ്പിലാക്കുന്നത്. ഇതിന്റെ വിഭാഗമായി എല്ലാവിധ ജനങ്ങളുടെയും പിന്‍തുണയാര്‍ജ്ജിക്കാനും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനും ബിജെപിയുടെ മതതേര വിരുദ്ധ സര്‍ക്കാര്‍ താഴെയിറങ്ങേണ്ടതിന്റെ പ്രധാന്യവും മുഖ്യമന്ത്രി തന്നെ ജനങ്ങളോട് പറയുന്നു.

pinarayivijayan-2

കണ്ണൂര്‍ ജില്ലയിലെ മുക്കിലും മൂലയിലും ഇതിനകം കുടുംബയോഗങ്ങളും പൊതുസമ്മേളനങ്ങളും പാര്‍ട്ടി തെരഞ്ഞെടുപ്പുകണ്‍വെന്‍ഷനുകള്‍ നടത്തികഴിഞ്ഞു. ചെറുതും വലുതമായ പരിപാടികളില്‍ മുഖ്യമന്ത്രിതന്നെയാണ് മുഖ്യമായും പങ്കെടുത്തത്. ഇതിനോടൊപ്പം തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനുകളില്‍ ബൂത്ത് ഏജന്റുമാരുടെ കൈയില്‍ സാധ്യതാവോട്ടിന്റെ ലിസ്റ്റുവാങ്ങാനും അതതിടങ്ങളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പാളിച്ചകള്‍ തിരുത്താനും മുഖ്യമന്ത്രിയുടെ ഇടപെടലിനു കഴിയുന്നു. ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മേല്‍ക്കമ്മിറ്റി നേതാക്കളെചുമതലപ്പെടുത്തിയാണ് മുഖ്യുമന്ത്രി മടങ്ങുന്നത്.

കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒരു ബൂത്തില്‍ നിന്നും പത്തുവോട്ടു അധികം പിടിച്ചാല്‍ വിജയം സാധ്യമാകുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടുതന്നെ പരമാവധി പോള്‍ ചെയ്യിക്കുകയെന്ന തന്ത്രമാണ് സി. പി. എം ഇക്കുറിയും പുലര്‍ത്തുന്നത്. അകന്നു നില്‍ക്കുന്നവരെ മുന്നണിയുമായി അടുപ്പിക്കുന്നതിന് പ്രത്യേക സംവിധാനം തന്നെയുണ്ട്. ഇത്തരം അപൂര്‍വകേസുകളില്‍പ്പോലും മുഖ്യമന്ത്രി ഫോണ്‍ വഴിയോ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഖേനെയോ ബന്ധപ്പെടുന്നുണ്ട്. ഇപ്പോള്‍ കാസര്‍കോടാണ് മുഖ്യമന്ത്രി പ്രചരണം നടത്തുന്നത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും മുഖ്യമന്ത്രി നേരിട്ടുപ്രചരണത്തിനെത്തും. ഇതോടൊപ്പം സി.പി. എംസംഘടനാമെഷീന്‍ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കാനുമുള്ള ഇടപെടല്‍ മിന്നല്‍ വേഗത്തില്‍ നടത്തുകയുമാണ്പിണറായി. കൊടും ചൂടില്‍ അനാരോഗ്യം അലട്ടുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മിന്നല്‍ വേഗത്തില്‍ എതിരാളികളെ ബഹുദൂരം പിന്നലാക്കിയിരിക്കുകയാണ് ഈ ജനനേതാവ്. മിന്നല്‍പിണറായിയെന്ന പഴയ പാര്‍ട്ടി സെക്രട്ടറിയുടെ വിശേഷണം അന്വര്‍ഥമാക്കികൊണ്ട്.

English summary
pinarayi vijayan leads election campaign in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X