• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഏകെജി പറഞ്ഞു പിണറായിയിൽ ഒരുശിരൻ ചെറുപ്പക്കാരനുണ്ട് നന്നായി പ്രസംഗിക്കും:രൈരു നായർ പിണറായിയെ കേട്ടത്

തലശേരി: ഒരേ നാട്ടുകാരായിരുന്നുവെങ്കിലും രൈരു നായരും പിണറായി വിജയനും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നില്ല. എകെജി, സിഎച്ച് കണാരൻ തുടങ്ങിയ നേതാക്കളുമായാണ് രൈരു നായർക്ക് ബന്ധം. ഒരിക്കൽ എകെജിയുമായി നടത്തിയ സംഭാഷണത്തിനിടെയിൽ പിണറായിയിൽ വിജയനെന്ന ഉശിരൻ ചെറുപ്പക്കാരനുണ്ടെന്നും നന്നായി പ്രസംഗിക്കുമെന്നും എകെജി പറയുമ്പോഴാണ് കെഎസ്വൈഎഫ് പ്രവർത്തകനായ പിണറായി വിജയനെ കുറിച്ച് രൈരു നായർ ആദ്യമായി കേൾക്കുന്നത്.

തെക്കൻ കേരളത്തിൽ ഇഞ്ചോടിഞ്ച്! മധ്യ കേരളം ഇടതിനെ കൈവിടും, വടക്ക് വൻ കുതിപ്പ്! കേരളം ആർക്കൊപ്പം?

പിണറായിലെ കമ്മ്യുണിസ്റ്റ് പാർട്ടി നേതാവായ ചെറായി അനന്തനായി കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പരിചയമുള്ള ഡോക്ടറെ കൊണ്ടു ചികിത്സിപ്പിക്കാനുള്ള സൗകര്യം ചെയ്യണമെന്ന് ഒരിക്കൽ സിഎച്ച് കണാരൻ ആവശ്യപ്പെട്ടു. അന്ന് അവിടെ രക്തം കൊടുക്കാൻ വന്ന ചെറുപ്പക്കാരിൽ ഒരാൾ പിണറായി വിജയനായിരുന്നു. പിന്നീട് കോഴിക്കോട് ഒരു മുറിയിൽ താമസിക്കവെ ബന്ധം വലുതായി. പിണറായി ഗുരുതുല്യം കണ്ടിരുന്ന അപുർവ്വം ചിലരിലൊരാളായി രൈരു നായർ മാറുകയും ചെയ്തു. ഏറ്റവും ഒടുവിൽ ക്ളിഫ് ഹൗസിൽ മുഖ്യമന്ത്രിയായ പിണറായി വിജയനെ കാണാൻ ജെമിനി ശങ്കരനുമൊന്നിച്ച് രൈരു നായർ പോയിരുന്നു. ഏറെ നേരം ചെലവഴിച്ചാണ് അന്ന് മടങ്ങിയത്.

സ്വാതന്ത്യ സമര സേനാനി രൈരു നായരുടെ വിയോഗത്തോടെ സമരതീഷ്ണമായ ചരിത്രത്തെ വർത്തമാനകാലവുമായി ബന്ധിപ്പിക്കുന്ന പാലമാണ് നഷ്ടമായതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇടതു സഹയാത്രികനായിരുന്നു രൈരു നായർ. എകെജിയുമായി ഗാഢബന്ധം പുലർത്തിയിരുന്ന

സ്വാതന്ത്ര്യ സമര സേനാനിയും ഇടതുപക്ഷ സഹയാത്രികനുമായിരുന്ന രൈരു നായരുമായി തനിക്ക് ഏറെക്കാലത്തെ ബന്ധമാണുള്ളതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തനിക്ക് പിതൃതുല്യനായിരുന്നു രൈരു നായർ. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമരതീക്ഷ്ണമായ ചരിത്രത്തിൽ നിന്ന് വർത്തമാന കാലത്തിലേക്കുള്ള ഒരു പാലമാണ് ഇല്ലാതാവുന്നതെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ എ‍ഴുതിയ കുറിപ്പില്‍ പറഞ്ഞു.ദേശീയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളുമായും ആ കാലഘട്ടത്തിലെ സാമൂഹ്യ- സാംസ്കാരിക നായകരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന രൈരുനായർ സഞ്ചരിക്കുന്ന ചരിത്രപുസ്തകം തന്നെയായിരുന്നെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. തനിക്ക്

പിതൃതുല്യനായിരുന്നു രൈരു നായർ. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമരതീക്ഷ്ണമായ ചരിത്രത്തിൽ നിന്ന് വർത്തമാന കാലത്തിലേക്കുള്ള ഒരു പാലമാണ് ഇല്ലാതാവുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളുമായും ആ കാലഘട്ടത്തിലെ സാമൂഹ്യ- സാംസ്കാരിക നായകരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന രൈരുനായർ സഞ്ചരിക്കുന്ന ചരിത്രപുസ്തകം തന്നെയായിരുന്നു.

ഭൂതകാലത്തിൽ ജീവിക്കുകയല്ല, തന്റെ അനുഭവങ്ങൾ വർത്തമാനകാല യാഥാർത്ഥ്യങ്ങളോട് പ്രതികരിക്കാൻ ഇന്ധനമാക്കുകയാണ് അദ്ദേഹം ചെയ്തത്. മനുഷ്യ സ്നേഹമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്ന് മുഖ്യമന്ത്രി തന്റെ കുറിപ്പിലൂടെ പറഞ്ഞു \'

സ്വാതന്ത്ര്യ സമര സേനാനിയും ഇടതുപക്ഷ സഹയാത്രികനുമായ സി രൈരുനായരുടെ (98) സംസ്കാരം ശനിയാഴ്ച്ച ഉച്ചയോടെ തലശേരി മേലുരിലെ വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നു അസുഖത്തെ തുടർന്ന‌് കോഴിക്കോട‌് കോ﹣-ഓപ്പറേറ്റീവ‌് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ‌്ച രാത്രി 7.30യോടെയായിരുന്നു അന്ത്യം. പിണറായിയിലെ ഇടത്തരം കർഷക കുടുംബത്തിൽ ജനിച്ച രൈരുനായർ വിദ്യാർഥിയായിരിക്കെ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ‌്ടനായി.പതിനാറാം വയസിൽ ഗാന്ധിജിയെ കാണാൻ വാർധയിലെത്തി.

ഒരു വർഷം അവിടെ താമസിച്ചു. നെഹ‌്റു, സുഭാഷ‌് ചന്ദ്രബോസ‌് ഉൾപ്പെടെയുള്ളദേശീയ നേതാക്കളുമായി ബന്ധപ്പെട്ടത‌് വാർധ ജീവിതകാലത്താണ‌്. ത്രിപുര കോൺഗ്രസ‌് സമ്മേളനത്തിൽ വളണ്ടിയറായിരുന്നു. 1939ൽ നാട്ടിലേക്ക‌് മടങ്ങിയെത്തി. കോഴിക്കോട‌് താലൂക്ക‌് റേഷനിങ്ങ‌് ഓഫീസിൽ എൻക്വയറിഓഫീസറായും നല്ലളം പിസിസി സൊസൈറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു. 1955 മുതൽ അഞ്ച‌് വർഷം മലേഷ്യയിൽ എൽഐസി ഏജന്റായിരുന്നു. 1961ൽ നാട്ടിലെത്തി കോഴിക്കോട‌് കാലിക്കറ്റ‌് മെഡിക്കൽ ഹാൾ എന്ന സ്ഥാപനം തുടങ്ങി. പി കൃഷ‌്ണപിള്ള മുതൽ മുഖ്യമന്ത്രി പിണറായിവിജയൻ വരെയുള്ള കമ്യൂണിസ‌്റ്റ‌് നേതാക്കളുമായി അടുത്ത ബന്ധമായിരുന്നു.

പിണറായിയിൽ തേർളയിൽ രൈരുനായരുടെയും ചാത്തോത്ത‌് മാധവിഅമ്മയുടെയും മകനായി 1922 ഫെബ്രുവരി 10നാണ‌് ജനനം. തലശേരി സെന്റ‌്ജോസഫ‌്സ‌് സ‌്കൂളിലും മലബാർ കൃസ‌്ത്യൻ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. ഭാര്യ: നാരായണിക്കുട്ടിയമ്മ.മക്കൾ: പ്രദീപ് കുമാർ (മലേഷ്യ), പ്രവീണ(കോഴിക്കോട്),പ്രസന്ന ( ഊട്ടി),പ്രീത(വാഷിംഗ്ടൺ),തനൂജ (ആസ്ത്രേലിയ). മരുമക്കൾ: സുരേഷ‌് മേനോൻ (കോഴിക്കോട‌്), ഗിരിധരൻ (ആസ‌ത്രേലിയ),പുരുഷോത്തമൻ (വാഷിങ്ങ‌്ടൺ), പരേതനായ ഡേവിഡ‌് ഡോസൺ(വിങ്ങ‌് കമാൻഡർ). സഹോദരങ്ങൾ: ജാനകി അ്മ്മ,പരേതരായ കെപി നാരായണൻ നായർ,കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ നായർ,ലക്ഷ്മിഅമ്മ. മന്ത്രിമാരായ കെ കെ ശൈലജ, ഇ പി ജയരാജൻ ടിപി രാമകൃഷ്ണൻ തുടങ്ങിയവരും രൈരു നായരുടെ വിയോഗത്തിൽ അനുശോചിച്ചു

English summary
Pinarayi Vijayan pays tribute to Rairu Nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more