കോളേജുകള്‍ വിദ്യാര്‍ത്ഥികളുടെ ബഹുമുഖ കഴിവുകളെ വികസിപ്പിക്കാനുളള ഇടങ്ങളായി മാറിയെന്ന് മുഖ്യമന്ത്രി
തലശേരി: കേവലം വിജ്ഞാന വിതരണ കേന്ദ്രങ്ങള്‍ എന്നതില്‍ നിന്ന് മാറി വിദ്യാര്‍ഥികളുടെ ബഹുമുഖ കഴിവുകളെ വികസിപ്പിക്കാനുള്ള ഇടമായി കോളേജുകള്‍ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ നിര്‍മ്മിച്ച സായ് ബ്രണ്ണന്‍ സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഏതെങ്കിലും പ്രത്യേക ജ്ഞാന ശാഖയെ മാത്രം പരിചയപ്പെട്ട് രൂപപ്പെട്ട് വരുന്ന സമൂഹം എന്നതിനപ്പുറം എല്ലാ ജ്ഞാന ശാഖകളിലും അറിവും നൈപുണ്യവുമുള്ള വ്യക്തികളുള്‍പ്പെടുന്ന സമൂഹമാണ് ഉണ്ടാകേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലുള്ള ജ്ഞാന വൈവിധ്യമുള്ള സമൂഹ സൃഷ്ടിയാണ് ഉന്നത വിദ്യാഭ്യാസത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ശാസ്ത്രം, മാനവിക വിഷയങ്ങളിലും കലാ-കായിക രംഗങ്ങളിലും സംഭാവന നല്‍കാന്‍ കഴിയുന്ന തലമുറയാകും അതിലൂടെ സൃഷ്ടിക്കപ്പെടുക. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് ഇന്നിവിടെ ഒരുങ്ങിയ സിന്തറ്റിക് ട്രാക്ക് പോലെയുള്ള സൗകര്യങ്ങള്‍. കേരളത്തിലെ 70 കോളേജുകളില്‍ ഇത്തരത്തില്‍ കായിക അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കി വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു മുഖ്യാതിഥിയായി. ഡോ. വി ശിവദാസന്‍ എം പി, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ഗോപിനാഥ് രവീന്ദ്രന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍ കെ രവി, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി സീമ, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് അംഗം ദിവ്യ ചെള്ളത്ത്, തലശ്ശേരി സബ്കലക്ടര്‍ സന്ദീപ്കുമാര്‍, സായി എല്‍ എന്‍ സി പി ഇ പ്രിന്‍സിപ്പലും മേഖലാ മേധാവിയുമായ ഡോ. ജി കിഷോര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്‍, ഗവ. ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി ബാബുരാജ്, കോളേജ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ പി.പി രജത് എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications