കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അപകടക്കേസുകളില്‍ ഇടപെട്ട് കൈക്കൂലിവാങ്ങുന്ന പൊലിസുകാര്‍ക്കെതിരെ മുഖ്യമന്ത്രി: പുറത്താക്കുമെന്ന്..

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: റോഡ് വാഹനാപകടക്കേസുകളില്‍ ഇടപെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൈക്കൂലിവാങ്ങുന്നതായി സംശയമുയര്‍ന്നിട്ടുണ്ടെന്നും ഈക്കാര്യത്തില്‍ ആരെങ്കിലും ഏര്‍പ്പിട്ടുണ്ടെന്നു തെളിഞ്ഞാല്‍ അവരെ സര്‍വിസില്‍ നിന്നും പുറത്താക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂരില്‍ പോലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പിണറായി വിജയൻ. ഉന്നതരെ സംരക്ഷിക്കുന്ന ഏര്‍പ്പാട് പോലീസില്‍ വേണ്ടെന്നും കളങ്കമുണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും, മൂന്നാം മുറ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി.

കണ്ണൂരില്‍ ഡി.ജി.പിക്കെതിരെ കരിങ്കൊടി : യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍കണ്ണൂരില്‍ ഡി.ജി.പിക്കെതിരെ കരിങ്കൊടി : യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍

പോലീസില്‍ ലോക്കപ്പ് മര്‍ദ്ദനവും നടക്കാന്‍ പാടില്ല. ഇപ്പോഴും പോലീസില്‍ ഒറ്റപ്പെട്ട രീതിയില്‍ മൂന്നാംമുറ നിലനില്‍ക്കുന്നുണ്ടെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സംസാരിക്കുമ്പോള്‍ മര്യാദ പാലിക്കണം. പോലീസിന് കളങ്കമുണ്ടാക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലും ഉണ്ടാകാന്‍ പാടില്ല. ശരി ചെയ്താല്‍ പോലീസിന്റെ സംരക്ഷണത്തിന് സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും തെറ്റ് ചെയ്താല്‍ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

pinarayi-vijayan-kerala-

അന്വേഷണത്തില്‍ താല്‍പര കക്ഷികള്‍ നയിക്കുന്ന വഴിയിലൂടെയല്ല സഞ്ചരിക്കേണ്ടത്. അന്വേഷണ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. വിവരങ്ങള്‍ ചോര്‍ത്തുന്ന സ്ഥിതി ഉണ്ടാകരുത്. ഇത് കുറ്റവാളികള്‍ക്ക് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നതരെ സംരക്ഷിക്കുന്ന ഏര്‍പ്പാട് പോലീസില്‍ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സമീപകലത്തുണ്ടായ ഒരു കേസില്‍ സാമാന്യ ബുദ്ധി പോലും ഉപയോഗിച്ചില്ല. മൃദു ഭാവേ ദൃഢ ചിത്തെ എന്ന നയത്തില്‍ നേടിയ പ്രശംസയില്‍ ഇടിവ് വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. റോഡ് അപകട കേസുകളില്‍ പോലീസ് കൈക്കൂലി വാങ്ങുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം പോലീസുകാരെ കണ്ടെത്തിയാല്‍ പിന്നെ അവര്‍ക്ക് ജോലി ഉണ്ടാകില്ല. കുറച്ചു പേര്‍ ചെയ്യുന്ന തെറ്റിന് കേരള പോലീസ് മുഴുവന്‍ പഴി കേള്‍ക്കേണ്ടി വരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

English summary
pinarayi vijayan warns Police officers seeks bribe in accident cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X