കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപി എമ്മിന് ലഭിച്ച സീറ്റുകള്‍ രാഹുലിന്റെ ഔദാര്യം; അക്രമ മാര്‍ഗത്തിലൂടെ സഞ്ചരിച്ച സിപിഎം ത്രിപുരയിലും,ബംഗാളിലും,കേരളത്തിലും തകര്‍ന്നടിഞ്ഞെന്ന് കൃഷ്ണദാസ്

  • By Desk
Google Oneindia Malayalam News

പാനൂര്‍: സിപിഎമ്മിനു ലഭിച്ച മൂന്ന് ലോക്‌സഭ സീറ്റില്‍ തമിഴ്‌നാട്ടില്‍ നിന്നും ലഭിച്ച രണ്ടു സീറ്റു രാഹുല്‍ഗാന്ധിയുടെ ഔദാര്യമാണെന്ന് ബിജെപി ദേശീയസമിതി അംഗം പികെ.കൃഷ്ണദാസ് പറഞ്ഞു. പാനൂരില്‍ പന്ന്യന്നൂര്‍ ചന്ദ്രന്‍ 24ാം ബലിദാന വാര്‍ഷികാചരണത്തില്‍ പാനൂരില്‍ നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ ജയം അംഗീകരിക്കേണ്ടതാണ്.

<strong><br>നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച; രാഷ്ട്രപതി ഭവനിൽ വൈകിട്ട് 7 മണിക്ക്</strong>
നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച; രാഷ്ട്രപതി ഭവനിൽ വൈകിട്ട് 7 മണിക്ക്

എന്നാല്‍ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസുമായും,ഡിഎംകെയുമായി സഖ്യം ചേര്‍ന്ന് രാഹുല്‍ഗാന്ധി തരപ്പെടുത്തി നല്‍കിയ സീറ്റില്‍ വിജയിച്ചതില്‍ അഭിമാനിക്കേണ്ട ആവശ്യമില്ല.അക്രമ മാര്‍ഗത്തിലൂടെ സഞ്ചരിച്ച സിപിഎം ത്രിപുരയിലും,ബംഗാളിലും,കേരളത്തിലും തകര്‍ന്നടിഞ്ഞു.രാഷ്ട്രീയത്തില്‍ തിരിച്ചടികളും,തിരിച്ചു വരവും സ്വഭാവികമാണ്.എന്നാല്‍ സിപിഎമ്മിന്റെ അടിത്തറ ഇളകിയ തരത്തിലാണ് തിരിച്ചടി ഉണ്ടായിട്ടുളളതെന്ന് വ്യക്തമാണ്.

PK Krishgna Das

പന്ന്യന്നൂര്‍ ചന്ദ്രനെ പോലെയുളള ധീരബലിദാനികളുടെ സമര്‍പ്പണം പാഴായില്ലെന്ന് ബിജെപിയുടെ മിന്നുന്ന വിജയം നമുക്ക് കാണിച്ചു തരുന്നു.ശബരിമലയില്‍ മൂന്നുപേരില്‍ കൂടുതല്‍ ഒരുമിച്ച് നിന്നാല്‍ കേസെടുക്കുമെന്ന് പ്രഖ്യാപിച്ച പിണറായി വിജയന് അയ്യപ്പന്‍ നല്‍കിയ ശിക്ഷയാണ് മൂന്നു എം.പിമാര്‍.ഒരു ഓട്ടോറിക്ഷയില്‍ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേരാനുളള ഗതികേടില്‍ എത്തിയിരിക്കുകയാണ് സിപിഎം.

കാട്ടാക്കടയിലെ ദേവീക്ഷേത്രത്തില്‍ ഭജന കേട്ടപ്പോള്‍ ഫീസ് ഊരാന്‍ ഉത്തരവിട്ട പിണറായി വിജയന്റെ ഫീസ് വിശ്വാസികള്‍ ഊരിയിരിക്കുകയാണ് ഈ തെരഞ്ഞെടുപ്പിലൂടെയെന്നും കൃഷ്ണദാസ് പരിഹസിച്ചു. ചടങ്ങില്‍ മണ്ഡലം പ്രസിഡണ്ട് സികെ.കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷനായി. മേഖല പ്രസിഡണ്ട് വിവി.രാജന്‍,ജില്ലാപ്രസിഡണ്ട്പി. സത്യപ്രകാശ്,വിജയന്‍വട്ടിപ്രം, വിപി.സുരേന്ദ്രന്‍, വിപി.ബാലന്‍,എന്‍.രതി, കെ.കാര്‍ത്തിക, കെ.സുകുമാരന്‍ ,കെകെ.ധനഞ്ജയന്‍, രാജേഷ് കൊച്ചിയങ്ങാടി, കെപി.സഞ്ജീവ്കുമാര്‍ സംസാരിച്ചു.

English summary
PK Krishna Das against CPM in Panoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X