'ഇടതു-വലതു മുന്നണികളുടെ അജണ്ട നിശ്ചയിച്ചത് മതഭീകരവാദികളുടെ കണ്‍സോര്‍ഷ്യം'
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതു-വലതു മുന്നണികളുടെ പ്രചാരണ അജണ്ട നിശ്ചയിച്ചത് കേരളത്തിലെ മതഭീകരവാദികളുടെ കണ്‍സോര്‍ഷ്യമാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പികെ. കൃഷ്ണദാസ് കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടതു-വലതു മുന്നണികള്‍ കേരളത്തില്‍ അതിതീവ്രമായ വര്‍ഗീയ ധ്രുവീകരണമാണ് നടത്തിയത്. ഈ രാഷ്ട്രീയ ഗൂഡാലോചന കേരളത്തില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കും.
നാളിതുവരെ കാണാത്തത്ര മുസ്ലിം മതവികാരം ആളിക്കത്തിക്കാന്‍ ഇരു മുന്നണികളും മത്സരിച്ചു. എസ്ഡിപിഐ യുഡിഎഫിന് പരസ്യമായി പിന്തുണ നല്കിയപ്പോള് പിഡിപി പോലുള്ള മതഭീകര സംഘടനകള്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്ഡിപിഐ, സോളിഡാരിറ്റി, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകള്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും പരസ്പരം വീതം വയ്ക്കുകയായിരുന്നു.

ചില മണ്ഡലങ്ങളില്‍ മതഭീകര സംഘടനകള്‍ എല്‍ഡിഎഫിനെ സഹായിച്ചപ്പോള്‍ മറ്റു ചില മണ്ഡലങ്ങളില്‍ അവര്‍ യുഡിഎഫിനെ സഹായിച്ചു. എന്‍ഡിഎയ്ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പരസ്പര ധാരണയോടുകൂടിയാണ് ഇടതു വലതു മുന്നണികളും മുസ്ലിം മതഭീകര സംഘടനകളും പ്രവര്‍ത്തിച്ചത്. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള നിരോധിത സംഘടനകളും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമെല്ലാം അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ പറയാനുള്ളത് ഇടത് വലത് മുന്നണികളിലൂടെ ജനങ്ങളുടെ മുന്നില്‍ പറയിപ്പിക്കുകയായിരുന്നു.
ഇത്തരത്തില്‍ മതഭീകരവാദം ആളിത്തത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് മുന്നിട്ടിറങ്ങിയത്. കേവലം തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി മാത്രമാണ് ഇടത് വലതുമുന്നണികള്‍ ഇത്രയും വലിയ വര്‍ഗീയ അജണ്ടയിറക്കിയത്. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ 14 ജില്ലകളിലും സമ്മേളനങ്ങള്‍ വിളിച്ച് ചേര്‍ത്ത് സംസാരിച്ച മുഖ്യമന്ത്രി മതന്യൂനപക്ഷങ്ങളില്‍ അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിച്ചത്.
ഇതേ നിലപാട് തന്നെയാണ് കോണ്‍ഗ്രസും സ്വീകരിച്ചത്. അവര്‍ ഭാരതത്തെ 1947 ലെ വിഭജനകാലത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടാനാണ് ശ്രമിച്ചത്. എന്നാല്‍ എന്‍ഡിഎ ഭാരതത്തില്‍ 2047 കാലത്ത് നേടിയെടുക്കുന്ന വികസന അജണ്ട മുന്നില്‍ വച്ചാണ് ജനങ്ങളോട് സംവദിച്ചത് . എന്‍ഡിഎ വിജയിക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ യുഡിഎഫും എല്‍ഡിഎഫും ഒത്തു കളിച്ചു. ഇതിന് ഇടനിലക്കാരായി നിന്നത് തീവ്രവാദ സംഘടനകളാണ്.
ഏതു ജയരാജനും സുധാകരനും ബിജെപിയിലേക്ക് വരാം. ആദരണീയനായ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ വികസനപരിപാടികള്‍ അംഗീകരിക്കുകയും ബിജെപിയുടെ നയപരിപാടികള്‍ പരിപൂര്‍ണമായി പിന്തുണയ്ക്കുകയും ചെയ്യുന്ന ആര്‍ക്കും പാര്‍ട്ടിയിലേക്ക് കടന്നുവരാം. ബിജെപി യിലേക്ക് കടന്നു വരാനുള്ള ധൈര്യം എല്ലാ മാര്‍ക്സിസ്റ്റുകാരും കോണ്‍ഗ്രസുകാരും ഇനി കാണിക്കുകയാണ് ചെയ്യുക. ബിജെപിയിലേക്ക് മറ്റു പാര്‍ട്ടികളില്‍ നിന്നും ആളുകള്‍ കടന്നു വരുന്നത് രാജ്യത്താകമാനമുള്ള കാര്യമാണ്.
കോണ്‍ഗ്രസ്സ് നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരും മുഖ്യമന്ത്രിമാരുടെ മക്കളുമെല്ലാം ബിജെപിയില്‍ ചേര്‍ന്നു കഴിഞ്ഞു. ത്രിപുരയില്‍ സിപിഎം മുന്‍ എംഎല്‍എമാരും നേതാക്കളും പ്രവര്‍ത്തകരുമെല്ലാം ഇന്ന് ബിജെപിയാണ്. അവിടെയുള്ള പാര്‍ട്ടി ഓഫിസുകളെല്ലാം ബിജെപി ഓഫിസായി മാറിയിരിക്കുകയാണ്. കണ്ണൂരില്‍ ജയരാജനും കെ. സുധാകരനും പരസ്പരം മത്സരിച്ചു കൊണ്ടു വോട്ടു പിടിക്കുന്നത് രാഹുല്‍ ഗാന്ധിയെ ഇന്‍ഡി മുന്നണിയുടെ പ്രധാനമന്ത്രിയാക്കാനാണ്. ഇതൊക്കെ ദേശീയ ബോധമുള്ള ജനങ്ങള്‍ തിരിച്ചറിയുമെന്നും കൃഷ്ണദാസ് പറഞ്ഞു. ദേശീയ സമിതിയംഗം സി. രഘുനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം.ആര്. സുരേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
-
വികസിത കേരളം: ഓരോ മലയാളിക്കും ആത്മവിശ്വാസവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ബിജെപി -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ












Click it and Unblock the Notifications