പരശുറാം എക്സ്പ്രസില്‍ പുതിയ കോച്ച്; കൃഷ്ണദാസ് റെയില്‍വേ അധികൃതരുമായി ചര്‍ച്ച നടത്തി
കണ്ണൂര്‍: പരശുറാം എക്സ്പ്രസില്‍ ഒരു ജനറല്‍ കോച്ചു കൂടി അനുവദിക്കുമെന്ന് സതേണ്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയതായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗവും റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റി മുന്‍ ചെയര്‍മാനുമായ പികെ കൃഷ്ണദാസ് അറിയിച്ചു. പരശുറാം എക്സപ്രസില്‍ യാത്രക്കാര്‍ തിരക്ക് കാരണം ബുദ്ധിമുട്ടനുഭവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് റെയില്‍വേ ഉദ്യോഗസ്ഥരായ ഓപ്പറേഷന്‍സ് പിസിപിഒ ചെന്നൈ ശ്രീകുമാര്‍, സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ എസ്കെ സിംഗ് എന്നിവരുമായാണ് ഇതു സംബന്ധിച്ച് ഇന്നലെ അദ്ദേഹം ഇക്കാര്യം സംസാരിച്ചത്.
നിലവില്‍ 21 കോച്ചുകളുളള പരശുറാമില്‍ ഒന്നു കൂടി വര്‍ദ്ധിക്കുന്നതോടെ 22 ആകുമെന്നും നിലവില്‍ ജനറല്‍ കോച്ചുകള്‍ കുറച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 15 കോച്ചുകള്‍ ജനറലാണ്. ഒന്നുകൂടി വര്‍ദ്ധിക്കുമ്പോള്‍ യാത്രാ ക്ലേശം പരിഹരിക്കപ്പെടും. റോഡ് യാത്ര ദുരിതമായതോടെ ജനങ്ങള്‍ കൂടുതലായും ട്രെയിനിനെ ആശ്രയിക്കുന്ന സാഹചര്യമാണ്. ഇതാണ് തിരക്ക് വര്‍ദ്ധിക്കാന്‍ കാരണം.

ഹ്രസ്വ ദൂര യാത്രക്കാര്‍ക്കായി കൂടുതല്‍ മെമു സര്‍വ്വീസുകള്‍ കണ്ണൂര്‍-കോഴിക്കോട്, കണ്ണുര്‍-ഷോറണ്ണൂര്‍ റൂട്ടില്‍ ആരംഭിക്കണമെന്ന് റെയില്‍വേ ബോര്‍ഡിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഇക്കാര്യവും അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതായും കൃഷ്ണദാസ് പറഞ്ഞു.ഇതിനിടെ വടക്കെമലബാറില് തിങ്ങി നിറഞ്ഞ ട്രെയിനുകളില്‍ യാത്രക്കാര്‍ കുഴഞ്ഞുവീഴുന്ന സംഭവങ്ങള്‍ തുടരുകയാണ്. ഇതിനോടൊപ്പമാണ് മോഷണവും സ്ത്രീകള്‍ക്കു നേരെയുളള അതിക്രമങ്ങളും പെരുകുന്നത്. കഴിഞ്ഞ ദിവസം മംഗ്ളൂരില്‍ നിന്നും നാഗര്കോവിലേക്കുളള പരശുറാം എക്സ്പ്രസില്‍ കയറിയ യാത്രക്കാരി തിരക്കിനിടെയില്‍പ്പെട്ടു കുഴഞ്ഞുവീണിരുന്നു.
കോഴിക്കോട്ടെ ഒരുസ്വകാര്യസ്ഥാപനത്തില് പഠിക്കുന്ന വിദ്യാര്‍ത്ഥിനി തലശേരിയില്‍ നിന്നാണ് കയറിയത്. കാലുകുത്താന്‍പോലും കഴിയാത്ത ട്രെയിനില്‍ തിങ്ങിഞെരുങ്ങി നില്‍ക്കുമ്പോഴാണ് ഇവര്‍ കൊയിലാണ്ടിയിലെത്തിയപ്പോള്‍ കുഴഞ്ഞുവീഴുന്നത്. ഇതിനിടെ സഹയാത്രികരിലൊരാള്‍ എഴുന്നേറ്റു സീറ്റുനല്കിയതിനാലാണ് അവശയായ വിദ്യാര്‍ത്ഥിനി കോഴിക്കോട്ടെത്തിയത്. കഴിഞ്ഞ പതിനാറാംതീയ്യതി പരശുറാമിന്റെ ലേഡീസ് കോച്ചിലും കോഴിക്കോട് സ്റ്റേഷനിലെത്തും മുന്‍പെ യാത്രക്കാരി കുഴഞ്ഞുവീണിരുന്നു.
ഗാന്ധി ജയന്തി ദിനത്തില്‍ ചെന്നൈമെയിലിലെ ജനറല്‍ കോച്ചിലെ തിരക്കില്‍പ്പെട്ടു കുഴഞ്ഞുവീണ നഴ്സിങ് വിദ്യാര്‍ത്ഥിനിയെ റെയില്വെപൊലിസെത്തിയാണ് രക്ഷപ്പെടുത്തിയത്. കോഴിക്കോട് നഴ്സിങിന് പഠിക്കുന്ന കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിന അവധി കഴിഞ്ഞു കോളേജിലേക്ക് പോകുന്നതിനിടെയാണ് തളര്‍ന്നുവീണത്. ഇവരെ പയ്യന്നൂരില്‍ ഇറക്കി സി. പി. ആര് നല്കി അതിവേഗം റെയില്‍വെ പൊലിസ് ആശുപത്രിയിലെത്തിച്ചതുകൊണ്ടുമാത്രമാണ് ജീവന് രക്ഷപ്പെട്ടത്.
യാത്രക്കാര്‍ തിങ്ങിനിറഞ്ഞ് പോകുമ്പോഴും കേരളത്തില്‍ ഓടിക്കുന്നത് പന്ത്രണ്ട് മെമു ട്രെയിനുകള്‍ മാത്രമാണ്. ഇവയില്‍ എട്ടെണ്ണം ആഴ്ചയില്‍ ഒരുദിവസം സര്‍വീസ് നടത്താറുമില്ല. യാത്രാതിരക്ക് കണക്കിലെടുത്താല്‍ ഏറ്റവും കുറവ് മെമു സര്‍വീസ് നടത്തുന്നത് കേരളത്തിലാണെന്ന് റെയില്‍വെ പാസഞ്ചേഴ്സ് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.
-
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം












Click it and Unblock the Notifications