Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം അനുകൂലികള്‍ നടത്തുന്ന എം വിആര്‍ അനുസ്മരണ സെമിനാറില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് ക്ഷണം

കണ്ണൂര്‍: മുന്‍മന്ത്രിയും സി. എം.പി സ്ഥാപക നേതാവുമായ എം.വിരാഘന്റെ ചരമവാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി കണ്ണൂരില്‍ നടക്കുന്ന സെമിനാറില്‍ മുസ്‌ലിംലീഗ്‌നേതാവ്പി.കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു.

ഫലസ്തീന്‍വിഷയത്തില്‍കോണ്‍ഗ്രസും മുസ്‌ലിംലീഗും തമ്മില്‍ സി.പി. എം ക്ഷണത്തെ തുടര്‍ന്നുണ്ടായ അസ്യാരസ്യം നിലനില്‍ക്കവെയാണ്‌വീണ്ടുമൊരു ക്ഷണം മുസ്‌ലിംലീഗിനെ തേടിയെത്തിയത്. പ്രത്യക്ഷത്തില്‍ സി.പി. എമ്മല്ല അനുസ്മരണ സെമിനാര്‍ നടത്തുന്നതെങ്കിലും സി.പി. എമ്മിനെ അനുകൂലിക്കുന്നവരും പാര്‍ട്ടിയുടെ ഭാഗമായി നിലനില്‍ക്കുന്നവരുമാണ് സംഘാടകരെന്നതാണ്‌കോണ്‍ഗ്രസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.

congress

സി.പി. എമ്മിനെ അനുകൂലിക്കുന്ന കെ. ആര്‍ അരവിന്ദാക്ഷന്റെ നേതൃത്വത്തില്‍ മാതൃസംഘടനയിലേക്ക് പോയ സി. എം.പി വിഭാഗം സംഘടിപ്പിക്കുന്ന എം.വി രാഘവന്‍ ദിനാചരണത്തിന്റെ ഭാഗമായുളള അനുസ്മരണ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്താന്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ ക്ഷണിച്ചത് രാഷ്ട്രീയ വിവാദമായി ഇതിനകം മാറിയിട്ടുണ്ട്.


നവംബര്‍ ഒന്‍പതിന് എം.വി. ആര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് എം.വി. ആര്‍ ദിനാചരണം നടത്തുന്നത്. പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തില്‍ നടക്കുന്ന പുഷ്പാര്‍ച്ചനയ്ക്കു ശേഷം നടക്കുന്ന സെമിനാറിലാണ് മുസ്‌ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.


കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടക്കുന്ന പരിപാടി സഹകരണ വകുപ്പ് മന്ത്രി വി. എന്‍ വാസവനാണ് ഉദ്ഘാടനം ചെയ്യുന്നത്. കേരളനിര്‍മിതിയില്‍ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തിലാണ് സെമിനാര്‍ നടത്തുന്നത്.


സി. പി. എമ്മില്‍ സി. എം.പി ലയനത്തിന്റെ ഭാഗമായി ചേര്‍ന്ന പാട്യം രാജന്‍ അധ്യക്ഷത വഹിക്കുന്ന സെമിനാര്‍ സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജനും പങ്കെടുക്കുന്നുണ്ട്. കെ.കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണവകുപ്പു മന്ത്രിയായിരുന്ന എം.വി. ആറുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന നേതാക്കളിലൊരാളാണ് പി.കെ കുഞ്ഞാലിക്കുട്ടി.

അതുകൊണ്ടു തന്നെ ഈ വ്യക്തിപരമായ അടുപ്പം പരിഗണിച്ചാണ് കുഞ്ഞാലിക്കുട്ടിയെ അനുസ്മരണ സമ്മേളനത്തില്‍ വിളിച്ചതെന്നാണ് സംഘാടകര്‍ പറയുന്നത്. സി.പി ജോണ്‍ നേതൃത്വം നല്‍കുന്ന സി. എം. പി ഔദ്യോഗിക വിഭാഗവും എംവി രാജേഷ് കുമാര്‍ നേതൃത്വം നല്‍കുന്ന സി. എം.പി വിഭാഗവും അന്നേ ദിവസം തന്നെ എം.വി. ആര്‍ അനുസ്മരണപരിപാടികള്‍ കണ്ണൂരില്‍ നടത്തുന്നുണ്ട്. എന്നാല്‍ സി.പി. എം അനുകൂല വിഭാഗം നടത്തുന്ന അനുസ്മരണ സമ്മേളനത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുമോയെന്ന കാര്യത്തില്‍ മുസ്‌ലിം ലീഗ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

സി.പി. എം സംഘടിപ്പിക്കുന്ന പാലസ്തീന്‍ ഐക്യദാര്‍ഡ്യ പരിപാടിയില്‍ മുസ്‌ലിം ലീഗിനെ ക്ഷണിച്ചത് യു.ഡി. എഫില്‍ ഏറെ ചര്‍ച്ചയായിരുന്നു. ലീഗ് ആ ക്ഷണം നിരസിച്ചുവെങ്കിലും ലീഗില്‍ ഇതിലൂടെ അഭിപ്രായഭിന്നത സൃഷ്ടിക്കാനും യു.ഡി. എഫില്‍ ഏറ്റുമുട്ടലിന്റെ സാഹചര്യം സൃഷ്ടിക്കാനും സി.പി. എമ്മിന് കഴിഞ്ഞിരുന്നു. ഇതിനിടെയാണ് സി.പി. എം അനുകൂല എം.വി. ആര്‍ വിഭാഗം സംഘടിപ്പിക്കുന്ന സെമിനാറില്‍ പി.കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നത്. മുസ്‌ലിം ലീഗ് എല്‍. ഡി. എഫിലേക്ക് ചേക്കേറുമെന്ന ആശങ്ക കോണ്‍ഗ്രസില്‍ നിലനില്‍ക്കവെ കുഞ്ഞാലിക്കുട്ടി സി.പി. എം അനുകൂല സംഘടനയുമായി സഹകരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ആശങ്കസൃഷ്ടിച്ചിട്ടുണ്ടെങ്കിലും പരസ്യപ്രതികരണത്തിന് മുതിരേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി നേതാക്കള്‍. മുസ്‌ലിംലീഗിനെ യു.ഡി. എഫില്‍നിന്നും അടര്‍ത്തിയെടുക്കാനുളള നീക്കമായാണ് സി.പി. എം അണിയറയില്‍ നടത്തുന്നുവെന്നത് മുന്‍കൂട്ടി മനസിലാക്കിയാണ് കോണ്‍ഗ്രസ് നേതൃത്വം മൗനം പാലിക്കുന്നത്. സെമിനാറില്‍ പി.കെകുഞ്ഞാലിക്കുട്ടി പങ്കെടുക്കുമോയെന്നകാര്യം മുസ്‌ലിംലീഗ്ജില്ലാ നേതൃത്വത്തിനും തലവേദനയായിട്ടുണ്ട്.അതുകൊണ്ടു തന്നെ അടിയന്തിരജില്ലാ നേതൃയോഗം ചേര്‍ന്നു ഈക്കാര്യം ചര്‍ച്ചചെയ്യുമെന്നാണ്‌സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+