കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ കോർപറേഷനിൽ വീണ്ടും ട്വിസ്റ്റ്: എൽഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെ പികെ രാഗേഷിനെ പുറത്താക്കി!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഭരണത്തിൽ വീണ്ടും ട്വിസ്റ്റ്. എൽ ഡി എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിലൂടെ ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ് പുറത്തായി. 28 വോട്ടുകൾക്കാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം പാസായത്. ഇതോടെ കോർപറേഷനിൽ യുഡിഎഫ് ഭരണവും അനിശ്ചിതത്തിലായി. മുസ്ലീം ലീഗ് നേതാവും കക്കാട് വാർഡ് കൗൺസിൽ അംഗവുമായ കെപിഎ സലീം ഇടതുമുന്നണിക്ക് അനുകൂലമായി വോട്ടു ചെയ്തതാണ് ബലാബലം നിൽക്കുന്ന കോർപറേഷനിൽ എൽഡിഎഫിന് ശക്തി പകർത്തത്. ഇതോടെ ഡെപ്യൂട്ടി മേയർ സ്ഥാനം നഷ്ടപ്പെട്ട യുഡിഎഫ് സമ്മർദ്ദത്തിലായിരിക്കുകയാണ് അടുത്തു തന്നെ എൽഡിഎഫ് മേയർക്കെതിരെയും അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ്. ഇതോടെ ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് രാജി സമർപ്പിച്ചേക്കും.

മൂന്നാറിലെത്തിയ ടൂറിസ്റ്റുകൾക്ക് കൊവിഡ്! അഞ്ച് പേരിൽ ഒരു സ്ത്രീയും, 60ന് മുകളിൽ പ്രായമുളളവർ!മൂന്നാറിലെത്തിയ ടൂറിസ്റ്റുകൾക്ക് കൊവിഡ്! അഞ്ച് പേരിൽ ഒരു സ്ത്രീയും, 60ന് മുകളിൽ പ്രായമുളളവർ!

ജില്ലാ കലക്ടർ ടി വി സുഭാഷിനാണ് കഴിഞ്ഞയാഴ്ച്ച എൽഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. കൊ വിഡ് ഭീഷണിയുണ്ടായെങ്കിലും മുൻകുട്ടി നിശ്ചയിച്ച പ്രകാരം 20ന് തന്നെ കലക്ടർ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു. രാവിലെ പത്തു മണിയോടെ തുടങ്ങിയ അവിശ്വാസ പ്രമേയ ചർച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നീണ്ടു. ഇതിനിടെയാൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദവും വാക്കേറ്റവുമുണ്ടായി. യുഡിഎഫ് വനിതാ അംഗങ്ങളെ എൽ ഡിഎഫ് കൗൺസിലറായ തൈക്കണ്ടി മുരളീധരൻ അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ പെരുമാറിയെന്നും ആരോപിച്ച് അഡ്വ.ലിഷാ ദീപക്, അമൃതാ രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ വനിതാ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു' മുരളീധരനെതിരെ ഇവർ മേയർക്കും കലക്ടർക്കും പരാതി നൽകി. ഇതിനു ശേഷമാണ് അവിശ്വാസ പ്രമേയം വോട്ടിനിട്ടത്.

pkragesh-15650611

തുടർന്ന് ഒരു മണിയോടെ വോട്ടെണ്ണിയ കലക്ടർ അവിശ്വാസ പ്രമേയം പാസായതായി അറിയിക്കുകയായിരുന്നു. ഇതിനു ശേഷം കൂറുമാറിയെത്തി അട്ടിമറി വിണ്ടയം സമ്മാനിച്ച കെപിഎ സലീമിനെയും ആനയിച്ച് എൽഡിഎഫ് പ്രവർത്തകർ കാര്യാലയ അങ്കണത്തിന് മുൻപിലേക്ക് പ്രകടനം നടത്തി. കണ്ണൂർ കോർപറേഷനിൽ പുതിയൊരു അധ്യായമാണ് അവിശ്വാസ പ്രമേയം വിജയിച്ചതിലുടെ രചിച്ചിരിക്കുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. ഇതു ജനാധിപത്യത്തിന്റെ വിജയമാണ്. കോടതിയെയും ഓംബുഡ്സ്മാനെയും വെല്ലുവിളിച്ചു കൊണ്ടാണ് പികെ രാഗേഷ് ഭരണം നടത്തിയത്. യുഡിഎഫിലെ അതൃപ്തർ ഇനിയും തങ്ങളോടൊപ്പം വരുമെന്നും എം വി ജയരാജൻ പറഞ്ഞു.

English summary
PK Ragesh losses Kannur corporation Mayor position
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X