കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പികെ രാഗേഷിന് സ്ഥലം മാറ്റം: പള്ളിക്കുന്ന് ബാങ്ക് പിരിച്ചുവിടാന്‍ നീക്കം, പ്രതികാര നടപടിയെന്ന്!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ നടക്കുന്ന നാടകീയ സംഭവങ്ങള്‍ക്കു പിന്നാലെ പി.കെ രാഗേഷിന്റെ നേതൃത്വത്തിലുള്ള പള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് പിരിച്ചു വിടാന്‍ സഹകരണ വകുപ്പ് നീക്കം തുടങ്ങി. നേരത്തെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബാങ്കിലെ ക്രമക്കേടും നിയമനങ്ങളും പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടതായി കണ്ണൂര്‍ ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ചുമതല വഹിക്കുന്ന ഡെപ്യൂട്ടി രജിസ്ട്രാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി.

മിസ്ഡ് കോള്‍ പ്രണയം: വ്യാജ ഡോക്ടര്‍ യുവതിയില്‍ നിന്നും തട്ടിയത് പണവും ഏഴരപവന്‍ സ്വര്‍ണാഭരണങ്ങളുംമിസ്ഡ് കോള്‍ പ്രണയം: വ്യാജ ഡോക്ടര്‍ യുവതിയില്‍ നിന്നും തട്ടിയത് പണവും ഏഴരപവന്‍ സ്വര്‍ണാഭരണങ്ങളും

ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ക്രമക്കേടുകള്‍ ആരോപിച്ച് ഭരണ സമിതി പിരിച്ചു വിടുമെന്നു ഉറപ്പായിട്ടുണ്ട്. ജോയിന്റ് രജിസ്ട്രാറുടെ പ്രാഥമിക അന്വേഷണത്തില്‍ നിയമന കാര്യത്തില്‍ സഹകരണ ചട്ടത്തിന് വിരുദ്ധമായാണ് സംഘം പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ബാങ്കിന്റെ അംഗീകരിച്ച ഫീഡര്‍ കാറ്റഗറി നിബന്ധനകള്‍ക്കു വിരുദ്ധമായി സബ് സ്റ്റാഫ് വിഭാഗത്തില്‍ പ്യൂണ്‍ തസ്തികയില്‍ പ്രവേശിച്ച് ഒരു വര്‍ഷമാവുമ്പോള്‍ തന്നെ ജൂനിയര്‍ ക്ലര്‍ക്കായി പ്രമോഷന്‍ നല്‍കി. ഒഴിവു വന്ന പ്യൂണ്‍ തസ്തികയില്‍ മറ്റൊരാളെ നിയമിക്കുകയും ചെയ്തത് ചട്ട വിരുദ്ധമാണ്.

ragesh-156036

നിയമനുസൃതമല്ലാത്ത മാര്‍ഗത്തില്‍ ഭരണ സമിതിയും സെക്രട്ടറി ചാര്‍ജ് വഹിക്കുന്ന ഉദ്യോഗസ്ഥനും നിയമനം നടത്തി സംഘത്തിന്റെ നഷ്ടത്തിലേക്ക് നയിച്ചു. കൂടാതെ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ സ്റ്റോറിന്റെ പ്രവര്‍ത്തനം സംബന്ധിച്ചും അന്വേഷണം നടക്കും. യൂനിറ്റ് ഇന്‍സ്‌പെക്ടറുടെ പരിശോധനയില്‍ സംഘത്തിന്റെ കണ്‍സ്യൂമര്‍ സ്‌റ്റോറില്‍ 1.75 ലക്ഷം രൂപയുടെ നഷ്ടം പ്രതിവര്‍ഷമുണ്ടാകുന്നതായും 11.65 ലക്ഷം രൂപയുടെ നഷ്ടം സ്റ്റോക്കില്‍ കുറവുമുണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിനിടെ കണ്ണൂര്‍ ജില്ലാ സഹകരണബാങ്കില്‍ അക്കൗണ്ടന്റായ പി.കെ രാഗേഷിനെ പേരാവൂരിലേക്ക് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥലം മാറ്റിയിട്ടുണ്ട്. ഇതും സി.പി. എം പ്രതികാര നടപടിയുടെ ഭാഗമായെന്നാണ് സൂചന.

English summary
PK Ragesh transfers, Pallikkunnu Bank will be disperse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X