കണ്ണൂരില്‍ പികെ ശ്രീമതി പ്രചരണം തുടങ്ങി: സുധാകരന്റെ കാര്യത്തില്‍ അനിശ്ചിതത്വം!
കണ്ണൂര്‍: കണ്ണൂരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും തനിയാവര്‍ത്തനം. സിറ്റിങ് എംപിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ പികെ ശ്രീമതി നിശബ്ദ പ്രചരണത്തിന് തുടക്കം കുറിച്ചിട്ട് ദിവസങ്ങളായി. എന്നാല്‍ കോണ്‍ഗ്രസ് ക്യാംപില്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച നിശബ്ദത തുടരുകയാണ്.
എല്‍ ഡിഎഫ് സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ പരിപാടികളില്‍ പി.കെ ശ്രീമതിയാണ് ചുക്കാന്‍ പിടിക്കുന്നത്. മുഖ്യമന്ത്രിയോടൊപ്പം സിറ്റിങ് എംപിയുടെയും ചിത്രം പതിച്ചുള്ള കൂറ്റന്‍ ഫഌക്‌സുകള്‍ ജില്ലയിലെ റോഡരികുകളില്‍ ഉയര്‍ന്നു കഴിഞ്ഞു. സര്‍ക്കാര്‍ ഉദ്ഘാടന പരിപാടികളിലും മുഖ്യസാന്നിധ്യം ശ്രീമതി തന്നെയാണ്.













Click it and Unblock the Notifications