കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോണീസ് രോഗബാധിതരായ കൊമ്മേരി ആടുവളത്തു കേന്ദ്രത്തിലെ ആടുകളെ കൊല്ലരുത്: എസ്പിസിഎ കോടതിയിൽ ഹർജി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ജോണീസ് രോഗബാധിതരായ ആടുകളെ കൊല്ലരുതെന്ന് ഹർജി. കൊമ്മേരിയിലെ സർക്കാർ ആടുവളർത്തൽ കേന്ദ്രത്തിലെ ജോണീസ് രോഗം ബാധിച്ച 35 ഓളം ആടുകളെ കൊല്ലാനുള്ള വെറ്റിനറി വകുപ്പിന്റെ നീക്കത്തിനെതിരെയാണ് കണ്ണൂർ എസ്പിസിഎ കോടതിയെ സമീപിച്ചത്. ജോണീസ് രോഗത്തിന് മരുന്നും വാക്സിനും ലഭ്യമാണെന്നിരിക്കെ അത് ലഭ്യമാക്കാതെ ആടുകളെ വിഷം കൊടുത്തു കൊല്ലുന്ന രീതിയായിരുന്നു നാളിതുവരെ അവലംബിച്ചിരുന്നത്. ഇത് ക്രൂരതയാണെന്നു കാണിച്ചു കണ്ണൂർ മുൻസിഫ്‌ കോടതിയിൽ സമർപ്പിക്കപ്പെട്ട ഹരജിയിലാണ് സർക്കാരിനും, വെറ്റിനറി വകുപ്പിനും നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടത്.

രമ്യയുടെ സ്വകാര്യതയിൽ ക്യാമറയുമായി അതിക്രമിച്ചു കയറിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണം; കെ സുധാകരൻരമ്യയുടെ സ്വകാര്യതയിൽ ക്യാമറയുമായി അതിക്രമിച്ചു കയറിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണം; കെ സുധാകരൻ

കഴിഞ്ഞ വർഷം മാത്രം രോഗബാധിതരായ ഇരുപതോളം ആടുകളെ ഈ രീതിയിൽ ക്രൂരമായി കൊന്നൊടുക്കിയിരുന്നു. കൊമ്മേരിയിൽ മാത്രമല്ല പാറശ്ശാലയിലെയും, അട്ടപ്പാടിയിലെയും ആടുവളർത്തൽ കേന്ദ്രങ്ങളിലുംആടുകളെ നിർദാക്ഷിണ്യം കൊല്ലുന്ന രീതിയായിരുന്നു മൃഗസംരക്ഷണ വകുപ്പ് അവലംബിച്ചിരുന്നത്. തീർത്തും ചെലവുകുറഞ്ഞ മരുന്നും, വാക്സിനും ജോണീസ് രോഗത്തിന് ലഭ്യമാണ്. ഉത്തർപ്രദേശ് ആസ്ഥാനമായ മരുന്നുകമ്പനി വാക്സിന്റെ സാങ്കേതികവിദ്യ കേരള സർക്കാരിന് സൗജന്യമായി കൈമാറാമെന്ന് സമ്മതിച്ചിട്ടും സർക്കാരും, മൃഗസംരക്ഷണ വകുപ്പും നടപടി കൈക്കൊള്ളാൻ തയ്യാറായില്ലെന്ന് ഹർജിക്കാർ ആരോപിച്ചു.

2-25-kannur

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

മൃഗസംരക്ഷണ വിദഗ്ധരായ ശാസ്ത്രജ്ഞന്മാരും ഹരജിയിൽ കക്ഷിയാണ്. സർക്കാരിന്റെയും, മൃഗസംരക്ഷണവകുപ്പിന്റെയും ക്രൂര നടപടി ഉടൻ നിർത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. ഹരജിക്കാർക്കുവേണ്ടി അഭിഭാഷകരായ കെ. ബാബു, പ്രതാപൻ നമ്പ്യാർ, എം.ആർ. ഹരീഷ് ഇവർ ഹാജരായി. സർക്കാരിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും വാദം കേൾക്കാൻ ഹരജി തിങ്കളാഴ്ച പരിഗണിക്കും.ഇതിനിടെ

കൊമ്മേരി ആടുവളർത്തു കേന്ദ്രത്തിലെ ആടുകളുടെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറാണെന്നും രോഗം ചികിത്സിച്ച് ഭേദമാക്കാനാകുമെന്നും അതിനാൽ ആടുകളെ വിട്ടു തരണമെന്നും ആവശ്വപ്പെട്ട് എം വി ആർ സ്നേയ്ക്ക് പാർക്ക് ആൻഡ് സൂ ഡയറക്ടർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കുമ്മേരി ആടുവളർത്തു കേന്ദ്രത്തിലെ 35 ആടുകൾക്ക് ബാക്ടീരിയ പടർത്തുന്ന ജോണിസ് രോഗ ബാധയെ തുടർന്ന് ഇവയെ കൊന്നുകളയാൻ മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു

എന്നാൽ ഇവയെ സംരക്ഷിക്കാൻ നടപടിയെടുക്കണമെന്ന് ജില്ലാപഞ്ചായത്ത് യോഗം മൃഗസംരക്ഷണ വകുപ്പിനോട് അഭ്യർത്ഥിക്കുകയായിരുന്നു., ഇതിനെ തുടർന്ന് രോഗം ബാധിച്ച ആടുകളെ കൊന്നുകളയാനുള്ള മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു . എന്നാൽ ആടുകളെ കൊല്ലുകയാണ് ഏക വഴിയെന്ന വിചിത്ര വാദവുമായി വെറ്ററിനറി സർവ്വകലാശാല വൈസ് ചാൻസലർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ആടുകളെ കൊല്ലരുതെന്നും, രോഗം ചികിത്സിച്ചു ഭേദമാക്കാമെന്നും രോഗബാധയ്‌ക്കെതിരെ വാക്സിൻ വികസിപ്പിക്കുന്നതിന് നേതൃത്വം നൽകിയ കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസേർച്ഛ് ഓൺ ഗോട്സിലെ ശാസ്ത്രജ്ഞൻ ഡോ.ഷുർ വീർ സിങ് കേരള ഗവർണർക്കും കേരള മുഖ്യമന്ത്രിക്കും കത്തയച്ചിരുന്നു. ആടുകളെ .രക്ഷപെടുത്തിയാൽ അത് പ്രസവിക്കുന്നതിലോ ജീവിത ചക്രത്തിൽ മറ്റും യാതൊരു പ്രശനങ്ങളിലെന്നും ഷുർവീർ സിങ് അറിയിച്ചു . കൊന്നു കളയുന്നതു കൊണ്ട് രോഗ നിയന്ത്രണം അസാധ്യമാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.

Recommended Video

cmsvideo
വീടിന് മുകളിൽ കല്ലുമഴ അന്തംവിട്ട് കട്ടപ്പനക്കാർ | Oneindia Malayalam

ഇതിനുപിന്നാലെയാണ് എം വി ആർ സ്നേയ്ക്ക് പാർക്ക് ആൻഡ് സൂ പറശ്ശിനിക്കടവ് ആനിമൽ റെസ്ക്യൂ സെന്ററിൽ ആടുകളുടെ കൊണ്ടുവന്നു അവയുടെ സംരക്ഷണം ഏറ്റെടുക്കാമെന്നും അതിനുവേണ്ടിയുള്ള ചികിത്സ സൗകര്യങ്ങളും മറ്റും ചെയ്തുതരണമെന്നും അഭ്യർത്ഥിച്ഛ് മുഖ്യമന്ത്രിക്കും, മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്കും, എക്സൈസ് വകുപ്പ് മന്ത്രിക്കും, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനും എം.വി.ആർ സ്നേയ്ക്ക് പാർക്ക് ആൻഡ് സൂ ഡയറക്ടർ പ്രൊഫ 'ഇ കുഞ്ഞിരാമൻ നിവേദനം നൽകിയത്. ആടുകളിലെ രോഗം മാറ്റുവാനായി പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ.ഷുർ വീർ സിങ്ങും,റിട്ടയേർഡ് അസിസ്റ്റന്റ് ഡയറക്ടർ ഡോ.പി വി മോഹനൻ, ഡോ.വിമൽ രാജ് (എം വി ആർ സ്നേയ്ക് പാർക്ക് & സൂ ) എന്നിവരടങ്ങിയ ടെക്നിക്കൽ ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഡോ. ഷൂർ വിർ സിങ്ങ് അടുത്തയാഴ്ച വാക്സിനുമായി കണ്ണൂരിലെത്തും. ആളൊഴിഞ്ഞ ഒറ്റപ്പെട്ട സ്ഥലത്തായിരിക്കും ആടുകളെ പാർപ്പിക്കുക. മറ്റ് ആടുകളിലേക്ക് രോഗം പകരുമെന്ന പ്രശ്നവുമില്ല. രോഗ ചികിത്സ സംബന്ധിച്ചുള്ള ശാസ്ത്രീയമായ രേഖകൾ തയ്യാറാക്കി പ്രസിദ്ധീകരിക്കും. ഭാവിയിൽ സംസ്ഥാനത്തിന് അനുവർത്തിക്കാവുന്ന ഒരു പ്ലാൻ തയ്യാറാക്കി നൽകുകയും ചെയ്യുമെന്നും സ്നേക് പാർക് ആന്റ് സൂ ഡയറക്ടർ ഇ കുഞ്ഞിരാമൻ അറിയിച്ചു.

റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ

English summary
Plea in Kannur SPCA court against killing of Jonhies infected goats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X