Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലസ് വണ്‍ സീറ്റ്; എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യം ഒരുക്കും, ആശങ്കവേണ്ട: മന്ത്രി

തിരുവനന്തപുരം: പ്ലസ് വണ്‍ അധിക ബാച്ചുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി സര്‍ക്കാര്‍. ഈ മാസം 23ന് സംസ്ഥാനത്ത് പ്ലസ് വണ്ണിന് അധിക ബാച്ചുകള്‍ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുമെന്നും ആര്‍ക്കും ആശങ്ക വേണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

സംസ്ഥാനത്ത് 85000 ത്തോളം കുട്ടികള്‍ക്ക് ആണ് പ്ലസ് വണ്‍ സീറ്റില്ലെന്ന് വ്യക്തമായിരിക്കുന്നത്. താലൂക്ക് അടിസ്ഥാനത്തില്‍ കണക്കെടുത്ത് സീറ്റ് ക്ഷാമം പരിഹരിക്കുമെന്ന് നിയമസഭയില്‍ വിദ്യഭ്യാസ മന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടികള്‍ പോലും സീറ്റിനായി നെട്ടോട്ടം ഓടുമ്പോഴും അലോട്ട്‌മെന്റ് തീര്‍ന്നാല്‍ സീറ്റ് മിച്ചം വരുമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി ആദ്യം പറഞ്ഞിരുന്നത്. മാനേജ്‌മെന്റ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, അണ്‍ എയ്ഡഡ് സീറ്റുകളെല്ലാം കൂട്ടിയുള്ള ഈ വാദം മന്ത്രി ആവര്‍ത്തിക്കുകയായിരുന്നു. താഴത്തട്ടിലെ സ്ഥിതി പരിശോധിക്കാമെന്ന് ഒടുവില്‍ സര്‍ക്കാര്‍ സമ്മതിയ്ക്കുകയും ചെയ്തിരുന്നു.

xn

കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട, പ്രവേശനം തീര്‍ന്ന് ഒക്ടോബര്ര്‍ 23 ന് ശേഷം താലൂക്ക് അടിസ്ഥാനത്തില്‍ പരിശോധിക്കുമെന്നും മന്ത്രി അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ ബാച്ച് തന്നെ അനുവദിക്കണമെന്നാണ് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടിരുന്നത്. പുതിയ ബാച്ച് അടക്കം അനുവദിക്കാതെ വിദ്യാര്‍ത്ഥികളുടെ നീറുന്ന പ്രശ്‌നത്തോട് മുഖം തിരിക്കുകയാണെന്ന് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു. മിടുക്കരായവര്‍ പുറത്ത് നില്‍ക്കുമ്പോഴും സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.

സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് പൊതുസമൂഹത്തിലാകെ ഉത്കണ്ഠയുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മാര്‍ഗ്ഗരേഖ അനുസരിച്ചുള്ള അധ്യാപനം ഉറപ്പാക്കിയതിലൂടെ സര്‍ക്കാരിന് ആ ഉത്കണ്ഠ അകറ്റാന്‍ സാധിച്ചുവെന്നും സ്‌കൂള്‍ തുറന്നതിനു ശേഷം 80 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ പല ദിവസങ്ങളിലായി ഹാജരായിട്ടുണ്ടെന്നും വിദ്യഭ്യാസ മന്ത്രി പറഞ്ഞു. മുന്‍പെങ്ങുമില്ലാത്തവിധത്തിലാണ് പൊതു വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഭൗതിക സൗകര്യങ്ങള്‍ക്കൊപ്പം അക്കാദമിക്ക് നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള നടപടികളും പുരോഗമിക്കുകയാണെന്നും അതിനായി ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്‌കൂളുകള്‍ക്ക് കളക്ടര്‍ ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. അതേസമയം നെയ്യാറ്റിന്‍കരി താലൂക്കില്‍ ഇന്ന് രാവിലെയാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നത്. ഇത് അറിയാതെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്കെത്തിയിരുന്നു പിന്നീട് തിരിച്ച് പോകുകയായിരുന്നു. ഇത് വ്യാപക പരാതിക്കും കാരണമായിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+