കണ്ണൂരില്‍ ട്രെയിനിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു; അപകടം അമ്മയുടെ കണ്‍മുന്നില്‍
കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനിടിച്ച് വിദാര്‍ത്ഥിനി മരിച്ചു. ചിറക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ഗേറ്റില്‍ വെച്ചാണ് ട്രെയിന്‍ തട്ടി പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ചത്. കക്കാട് ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി അലവില്‍ നിച്ചുവയല്‍ സ്വദേശിനി നന്ദിത പി. കിഷോര്‍ (16) ആണ് ട്രെയിനിടിച്ച് മരിച്ചത്.
അമ്മ ലിസിയുടെ കാറില്‍ നിന്നിറങ്ങി സ്‌കൂള്‍ ബസില്‍ കയറാനായി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ആയികരുന്നു ദാരുണമായ അപകടമുണ്ടായത്. ശനിയാഴ്ച രാവിലെ 8 നാണ് അപകടം നടന്നത്. കണ്ണൂര്‍ ഭാഗത്തേക്ക് വന്ന പരശുറാം എക്‌സ്പ്രസാണ് നന്ദിത പി. കിഷോറിനെ ഇടിച്ച് തെറിപ്പിച്ചത്.

കാറില്‍ നിന്നിറങ്ങിയ കുട്ടി, റെയില്‍വേ ഗേറ്റ് അടച്ചിരിക്കുന്നത് കണ്ട് റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുകയായിരുന്നു. കുട്ടി ട്രാക്ക് മുറിച്ച് കടന്നു എങ്കിലും ബാഗ് ട്രെയിനില്‍ കുരുങ്ങിയതാണ് അപകടമുണ്ടാക്കിയത് എന്നാണ് അനുമാനം.
അമ്മ ലിസിയുടെ കണ്‍മുന്നിലായിരുന്നു ദാരുണമായ അപകടം. കുട്ടിയെ ഉടന്‍ തന്നെ എ കെ ജി ആശുപത്രിയിലെത്തിച്ചു. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല. നന്ദിതയുടെ അച്ഛന്‍ നേരത്തേ രോഗം ബാധിച്ച് മരിച്ചിരുന്നു.
സാധാരണ സ്‌കൂള്‍ വാഹനത്തിനടുത്തേക്ക് ലിസി മകളെ കൊണ്ടാക്കാറുണ്ടായിരുന്നു. എന്നാല്‍ റെയില്‍വേ ഗേറ്റ് അടഞ്ഞ് കിടന്നതിനാല്‍ വാഹനത്തിന് പോകാനായില്ല. ബസ് പോകുമെന്ന് കരുതി വാഹനം റെയില്‍വേ ഗേറ്റിന് മുന്‍പില്‍ നിര്‍ത്തി അവിടെ നിന്ന് റെയില്‍വേ ഗേറ്റ് കടന്ന് നടന്ന് പോവുകയായിരുന്നു.
രണ്ട് പാളമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതില്‍ ആദ്യത്തെ പാളം ക്രോസ് ചെയ്ത് രണ്ടാമത്തെ പാളവും നന്ദിത കടക്കാനായപ്പോഴാണ് ട്രെയിന്‍ വന്ന് ഇടിച്ചത്. ട്രെയിന്‍ തട്ടി കല്ലുള്ള ഭാഗത്തേക്ക് നന്ദിത തെറിച്ച് വീഴുകയായിരുന്നു. തലയിടിച്ചാണ് നന്ദിത വീണത്.
ആദ്യം എകെജി ആശുപത്രിയിലേക്കും അവിടെ നിന്ന് മിംസിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ നന്ദിതയ്ക്ക് ബോധം മറഞ്ഞിരുന്നില്ല. അമ്മയോട് സംസാരിക്കുകയും ചെയ്തിരുന്നു.
ഷംന...എത്ര സന്തോഷവതിയാണെന്ന് ഈ ചിരിയിലുണ്ട്..; വൈറല്‍ ചിത്രങ്ങള്‍
മിംസ് ആശുപത്രിയിലെത്തി ഒരു മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് മരണം സ്ഥിരീകരിച്ചത്. സാധാരണ 6.45 പോകേണ്ട ട്രെയിന്‍ ഇന്ന് ഒരുമണിക്കൂര്‍ വൈകിയാണ് ഓടിയത്.












Click it and Unblock the Notifications