വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; ഓണ്‍ലൈന്‍ ഗെയിമെന്ന് സംശയിക്കുന്നുവെന്ന് കുടുംബം
കണ്ണൂര്‍: വിഷം കഴിച്ച് പ്ലസ് 2 വിദ്യാര്‍ത്ഥി ആത്മഹത്യചെയ്തു. കണ്ണൂര്‍ ധര്‍മ്മടം സ്വദേശി അദനാനാണ് വിഷം കഴിച്ച് ആത്മഹത്യചെയ്തത്. എസ്.എന്‍. ട്രസ്റ്റ് സ്‌കൂളിലെ പ്ലസ് 2 വിദ്യാര്‍ത്ഥിയാണ് അദ്‌നാന്‍. കുട്ടി ഏറെക്കാലമായി ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെട്ട് കഴിയുകയായിരുന്നുവെന്ന് വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
പതിവായി മൊബൈലില്‍ ഗെയിം കളിച്ചിരുന്ന അദ്നാനന്‍ നേരത്തെയും ആത്മഹത്യാപ്രവണത കാണിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. ഒരുമാസം മുമ്പ് കൈഞരമ്പ് മുറിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും ഒരുമാസമായി കുട്ടി സ്‌കൂളില്‍ പോയിരുന്നില്ലെന്നും വീട്ടിലെ മുറിക്കുള്ളില്‍ ഒറ്റപ്പെട്ട് കഴിയുകയായിരുന്നുവെന്നും വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു.

കുട്ടിയുടെ മൊബൈല്‍ അടിച്ചുതകര്‍ത്തനിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. ഫോണ്‍ തകര്‍ത്തശേഷമായിരിക്കാം വിദ്യാര്‍ഥി ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യ ചെയ്യാനുള്ള വിഷം വാങ്ങിയതും ഓണ്‍ലൈന്‍ വഴിയാണെന്നും പൊലീസ് കരുതുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications