പിണറായി വിജയന്‍ സർക്കാർ ജനങ്ങളെ ദ്രോഹിക്കുന്നുവെന്ന് പിഎംഎ സലാം
കണ്ണൂർ: പിണറായി സർക്കാർ മാഫിയാ ഭരണത്തിനെതിരെ കലക്ടറേറ്റിന് മുൻപിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും പ്രക്ഷോഭ സംഗമവും നടത്തി. പരിപാടി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. കേരളം ഭരിക്കുന്ന മാഫിയ സർക്കാർ സാധാരണ ജനങ്ങളെ ദ്രോഹിക്കാൻ മത്സരിക്കുകയാണെന്ന് പി.എം.എ സലാം ആരോപിച്ചു.
വിലക്കയറ്റം പിടിച്ചു നിർത്താൻ കഴിയാത്ത സർക്കാർ ജനദ്രോഹ നടപടികളാണ് സ്വീകരിക്കുന്നത്. സാധാരണ മനുഷ്യരെ എത്രമാത്രം ബുദ്ധിമുട്ടിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ ഗവേഷണം നടത്തുകയാണ് ഗവർമെൻ്റ്. വിലക്കയറ്റം തടഞ്ഞു നിർത്താൻ സർക്കാർ ശ്രമിക്കുന്നില്ല. വിവാദങ്ങളിൽ നിന്നും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഗവൺമെൻ്റ് വിവാദങ്ങളിലേക്ക് ഓടിയൊളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഭരണകുടം നിഷ്പക്ഷമായിരിക്കണം അനീതിക്കെതിരെ ഗവൺമെൻ്റാണ് സംരക്ഷണം നൽകേണ്ടത്. കഴിഞ്ഞ എട്ടുവർഷമായി ജനങ്ങളെ ദ്രോഹിക്കുന്ന ഭരണമാണ് പിണറായി സർക്കാർ നടത്തുന്നതെന്നും പി.എം.എ സലാം ആരോപിച്ചു. പരിപാടിയിൽ ജില്ലാ പ്രസിഡൻ്റ് അബ്ദുൽ കരീം ചേലേരി അദ്ധ്യക്ഷനായി.
മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ. ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാജനറൽ സെക്രട്ടറി കെടി സഹദുള്ള സ്വാഗതംപറഞ്ഞു. ജില്ലാ ഭാരവാഹികളായ മഹമൂദ് കടവത്തൂർ അഡ്വ.കെ.എ ലത്തീഫ്, അഡ്വ. എസ് മുഹമ്മദ്, കെ.പി. താഹിർ, ഇബ്രാഹിം മുണ്ടേരി, കെ.വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ടി എ തങ്ങൾ, അൻസാരി തില്ലങ്കേരി, സി കെ മുഹമ്മദ് മാസ്റ്റർ, അഡ്വ. എംപി മുഹമ്മദലി, മഹമൂദ് അള്ളംകുളം , ടി പി മുസ്തഫ, എൻ കെ റഫീഖ് മാസ്റ്റർ, പി കെ സുബൈർ ,ബി കെ അഹമ്മദ്, എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് എംഎ കരിം, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നസീർ നെല്ലൂർ, ജനറൽസെക്രട്ടറി പിസിനസീർ, നസീർ പുറത്തീൽ തുടങ്ങിയവർ പ്രസംഗിച്ചു. സ്റ്റേഡിയം കോർണർ പരിസരത്ത് നിന്നും പ്രകടനമായാണ് പ്രവവർത്തകർ പ്രതിഷേധ സംഗമം നടക്കുന്ന കണ്ണൂർകലക്ടറേറ്റിന് മുന്നിലേക്ക് എത്തിയത്.












Click it and Unblock the Notifications