പിഎന്‍ ഷാജിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കേസെടുക്കണം: സികെ പത്മനാഭന്‍
കണ്ണൂര്‍: കണ്ണൂര്‍ സൗത്ത് റെയില്‍വെസ്റ്റേഷനു സമീപം താമസിക്കുന്ന കേരള സര്‍വകലാശാല കലോത്സവ നൃത്ത അധ്യാപകന്‍ പി.എന്‍.ഷാജിയുടെ ദുരുഹണ മരണത്തെ കുറിച്ചു അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ഡി.എ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം കമ്മിറ്റി കണ്ണൂര്‍ കലക്ടറേറ്റിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തി.
നൃത്ത പരിശീലനും വിധികര്‍ത്താവുമായ പിഎന്‍ ഷാജിയുടെ മരണം കൊലപാതകമാണെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം സികെ പത്മനാഭന്‍ പറഞ്ഞു.

എന്‍ഡിഎ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കാസര്‍കോട് നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പത്മജ വേണുഗോപാലിനെ ഉദ്ഘാടകയായി ക്ഷണിച്ചതില്‍ താന്‍ പ്രതിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ടിട്ടുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. പഴയ കാല നേതാക്കന്‍മാരെയടക്കം എന്നത് സനാതന ധര്‍മ്മത്തിന്റെ ഭാഗമാണ്. കരുണാകരനുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. പത്മജയുമായി യാതൊരു വിധ പ്രശ്‌നങ്ങളുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള സര്‍വകലാശാല കലോത്സവ കോഴ വിവാദം പി.എന്‍ ഷാജിയുടെ മരണത്തിന് ഉത്തരവാദികളായ എസ്.എഫ്.ഐ നേതാക്കളെ അറസ്റ്റു ചെയ്യുക, സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എന്‍ഡിഎ കലക്ടറേറ്റ് മാര്‍ച്ച് നടത്തിയത്.
ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി കെകെ വിനോദ് കുമാര്‍ അധ്യക്ഷനായി പികെ വേലായുധന്‍, ബിജു എളക്കുഴി, പ്രഭാകരന്‍ മങ്ങാട്, വിവി ചന്ദ്രന്‍ യുടി ജയന്തന്‍, രാജന്‍ പുതുക്കുടി. അരുണ്‍ കൈതപ്രം എന്നിവര്‍ സംസാരിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എംആര്‍ സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞു.












Click it and Unblock the Notifications