Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ ജീവനൊടുക്കിയ നൃത്താധ്യാപകൻ ഷാജിയുടെ സംസ്‌കാര ചടങ്ങുകൾ മാറ്റി; ഇന്ന് പൊതുദർശനം

കണ്ണൂര്‍: ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന കേരളാസര്‍വകാലാശാല യൂനിയന്‍ കലോത്‌സവ വിധിനിര്‍ണയത്തില്‍ കോഴ ആരോപണം നേരിട്ടു കേസില്‍ ഒന്നാം പ്രതിയായതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്താല്‍ ജീവനൊടുക്കിയ ഷാജിയുടെ സംസ്‍കാര ചാടാഗുകൾ വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി. താഴെചൊവ്വ സൗത്ത് റെയില്‍വെസ്‌റ്റേഷന് പുറകു വശത്തുളള സദാനന്ദാലയത്തില്‍ നൃത്താധ്യാപകന്‍ പി എന്‍ഷാജി(51)യുടെ സംസ്‌കാര ചടങ്ങുകളാണ് വെള്ളിയാഴ്‌ചത്തേക്ക് മാറ്റിയത്.

വെളളിയാഴ്ച്ച രാവിലെ എട്ടിന് വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം പത്തുമണിക്ക് പയ്യാമ്പലത്ത് മൃതദേഹം സംസ്‌കരിക്കും. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം ഉച്ചയോടെ താണ ധനലക്ഷ്മി ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച്ച വൈകുന്നേരം 6.45-നാണ് പിഎന്‍ ഷാജിയെ വീട്ടില്‍ വിഷം ഉളളില്‍ ചെന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. കലോത്‌സവത്തിനിടെ കോഴ ആരോപണമുന്നയിച്ചു തടഞ്ഞുവെച്ചു എസ്എഫ്ഐ പ്രവര്‍ത്തകരും സംഘാടക സമിതിയും ഷാജിയെ അതിക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയെന്നു അമ്മ പൂത്തട്ടലളിതയും സഹോദരന്‍ അനില്‍കുമാറും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.

shajipncasehouse

അതുകൊണ്ടു തന്നെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാനാണ് ഇവരുടെ തീരുമാനം. പിഎന്‍ ഷാജിയുടെ വീടു സന്ദര്‍ശിച്ച കെ.സുധാകരന്‍ എം.പിയും എസ്. എഫ്. ഐ നടത്തിയ അതിക്രൂരമായ മര്‍ദ്ദനമാണ് ഷാജിയുടെ മരണത്തിന് ഇരയാക്കിയെന്നായിരുന്നു സുധാകരന്റെ ആരോപണം. എന്നാല്‍ ഷാജിയുടെ വീടുസന്ദര്‍ശിച്ച സി.പി. എം നേതാക്കളായ പികെ ശ്രീമതി, ടിവി രാജേഷ് എന്നിവര്‍ സുധാകരന്റെ പ്രസ്‌താവനയെ വിമര്‍ശിക്കുകയും സുധാകരന്‍ കാടടച്ചു വെടിവയ്ക്കുന്ന സ്ഥിരം ശൈലി തുടരുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

സിദ്ധാര്‍ത്ഥിന് ശേഷം ഷാജിയുടെ മരണം രാഷ്ട്രീയ വിവാദമായി മാറിയിരിക്കെ കെഎസ്‍യു ആവട്ടെ എസ്എഫ്ഐ നേതൃത്വം നല്‍കുന്ന യൂനിയനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാനാണ് ഒരുങ്ങുന്നത്. ഇതോടെ സിദ്ധാര്‍ത്ഥിന്റെ ദുരൂഹമരണത്തിന് ശേഷം നൃത്താധ്യാപകന്‍ പിഎന്‍ ഷാജിയുടെ അകാലമരണവും എസ്എഫ്ഐയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്.

ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐയാണെന്നും ഷാജിയെ കൊലചെയ്യുകയായിരുന്നുവെന്നുമായിരുന്നു ഷാജിയുടെ വീടുസന്ദര്‍ശിച്ചതിനു ശേഷം കെ.സുധാകരന്‍ എം.പി മാധ്യമപ്രവര്‍ത്തകരോട് ആരോപിച്ചത്. മാര്‍ഗം കളിയില്‍ എസ്എഫ്ഐ പറഞ്ഞയാളുകള്‍ക്ക് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നല്‍കാന്‍ പറഞ്ഞതു ഷാജി തളളികളഞ്ഞതാണ് കളളക്കേസില്‍ കുടുക്കാന്‍ കാരണമെന്നും കെ സുധാകരന്‍ ആരോപിച്ചിരുന്നു. നിഷ്പക്ഷമായി വിധി നിര്‍ണയിക്കുന്നയാളാണെന്നാണ് ഷാജിയെ കുറിച്ച് മറ്റു അധ്യാപകര്‍ പറയുന്നതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+