Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ മാതൃകാമുകനും മാതാവിനുമെതിരെ പോക്‌സോ

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാതാവിന്റെ കാമുകന്‍ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ മാതാവിന്റെ കാമുകന്‍ ചാലാട് സ്വദേശി യഹിയ കുട്ടിയുടെ മാതാവ് എന്നിവര്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം പോലീസ് കേസെടുത്തു.വിദേശത്ത് ജോലി ചെയ്തിരുന്ന മാതാവിന്റെ കാമുകനായ പ്രതി പതിനാലുകാരിയായ കുട്ടിയെ 2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ കാറില്‍ കൊണ്ടു പോയി യോഗശാല റോഡില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.

തുടര്‍ന്ന് സഹോദരിയുടെ ചാവക്കാട്ടുള്ള വീട്ടിലെത്തിയ പെണ്‍കുട്ടി സഹോദരിയോട് വിവരം ധരിപ്പിച്ചതോടെ ചാവക്കാട് പോലീസില്‍ പരാതി നല്‍കുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്ത് കണ്ണൂര്‍ ടൗണ്‍ പോലീസിന് കൈമാറുകയായിരുന്നു.

case

സംഭവത്തെ കുറിച്ചു കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ബിനുമോഹനാണ് അന്വേഷണം നടത്തുന്നത്. ഇരയായ പെണ്‍കുട്ടിയുടെ മൊഴിയെടുത്തതിനു ശേഷം പൊലിസ് പ്രതികളായവരെ അറസ്റ്റു ചെയ്യാനാണ് തീരുമാനിച്ചത്.കുട്ടിയുടെ മാതാവിന്റെ അറിവോടെ തന്നെയാണ് പ്രതിയായ കാമുകന്‍ പീഡനം നടത്തിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

ഇതിനിടെ കൂത്തുപറമ്പ് പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ മറ്റൊരു സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ഗര്‍ഭിണിയാക്കിയ പിതാവിനെതിരെ കൂത്തുപറമ്പ് ടൗണ്‍ പൊലിസ് പോക്‌സോ കേസെടുത്തു. കൂത്തുപറമ്പ് സ്‌റ്റേഷന്‍ പരിധിയിലെ പത്താംക്‌ളാസ് വിദ്യാര്‍ത്ഥിനിയെയാണ് ഈക്കഴിഞ്ഞ ജൂലായ് ആറിന് വൈകുന്നേരം മൂന്നേമുക്കാലിനാണ് താന്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടതെന്നാണ് ഇരയുടെ മൊഴി.സംഭവശേഷം ഈയാള്‍ വിദേശത്തേക്ക് പോയിരുന്നു.

കഴിഞ്ഞ ദിവസം പെണ്‍കുട്ടി ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ ചികിത്‌സ തേടിയിരുന്നു. കുട്ടിയെ ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്ന് ഡോക്ടര്‍ കൂത്തുപറമ്പ് ടൗണ്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലിസ് ഇരയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്‌സോ ചുമത്തി കേസെടുക്കുകയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+