പെണ്‍കുട്ടിയെ ലൈംഗീകചുഷണത്തിനിരയാക്കി നഗ്ന ചിത്രങ്ങള്‍ ബന്ധുക്കള്ക്കയച്ചു: യുവാവിനെതിരെ കേസ്
കണ്ണൂര്‍: തളിപ്പറമ്പ് നഗരത്തിനടുത്തെ ചെമ്പന്തൊട്ടിയില് നഗ്ന ചിത്രങ്ങള്‍ കാണിച്ചു പെണ്‍കുട്ടിയെ ലൈംഗീക ചുഷണത്തിനിരയാക്കിയതായി പരാതി. ചെമ്പന്തൊട്ടി ചുഴലി സ്വദേശിനിയായ പെണ്‍കുട്ടിയെ ലൈഗീകമായി പീഡിപ്പിച്ചതിനു ശേഷം നഗ്ന ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് വാട്സ് ആപ്പിലൂടെ അയച്ചുകൊടുത്ത യുവാവിനെതിരെയാണ് പോലീസ് കേസെടുത്തത്.
കാസര്‍കോട് മുളിയാര്‍ സ്വദേശിക്കെതിരെ തളിപ്പറമ്പ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു അന്വേഷണമാരംഭിച്ചു. മുളിയാര്‍ നെല്ലിക്കട്ടയിലെ ടി.കെ അജ്മലിനെതിരെയാണ് കേസ്. രണ്ട് വര്‍ഷം മുന്‍പ് ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയും പിന്നീട് ബന്ധുക്കളറിയാതെ ധര്‍മ്മശാലയിലെ ഒരു അപ്പാര്ട്ട്മെന്റില്വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നു. പിന്നീട് ഈ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ നിരന്തരം ലൈംഗീക പീഡനത്തിന് ഇരയാക്കുകയും കൂട്ടുകാര്‍ക്ക് കാഴ്ചവയ്ക്കാനായി ശ്രമിക്കുകയും ചെയ്തു.

ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി വിവരം ബന്ധുക്കളെ അറിയിച്ചത്. കോഴിക്കോട് പഠിക്കുന്ന പെണ്‍കുട്ടിയെ ഇതേ തുടര്‍ന്ന് അവിടെയെത്തിയും യുവാവ് ഭീഷണിപ്പെടുത്തി. വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി കോഴിക്കോട് നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്. സംഭവം നടന്നത് തളിപ്പറമ്പ് സ്റ്റേഷന് പരിധിയായതിനാല് നടക്കാവ് പൊലിസ് കേസ് തളിപ്പറമ്പിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. കാസര്‍കോട് സ്വദേശിയായ യുവാവിനെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് തളിപ്പറമ്പ് പോലീസ് അറിയിച്ചു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications