Get Updates
Get notified of breaking news, exclusive insights, and must-see stories!

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കവർച്ചാക്കേസിലെ പ്രതിക്കെതിരെ പോക്സോ കേസെടുത്തു

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍. മാട്ടൂല്‍ തെക്കുമ്പാട് സ്വദേശി നസീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തട്ടികൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതിയുടെ അടുത്ത് നിന്നും ഓടി രക്ഷപ്പെട്ട കുട്ടി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വളപട്ടണം പോലീസ് പുതിയതെരു ടൗണില്‍ വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. കണ്ണപുരം സ്റ്റേഷന്‍ പരിധിയില്‍ സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കേസിലെ പ്രതിയാണ് പിടിയിലായ നസീര്‍. ഈ കേസില്‍ ഏതാനും ദിവസം മുന്‍പാണ് ഇയാള്‍ ജയില്‍ മോചിതനായത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

rape

വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെയും പൊലിസ് പിടികൂടി. യുവതിയെ വിവാഹം കഴിച്ചു കൊടുക്കാന്‍ വീട്ടുകാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

വീട്ടിൽ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ചു യുവതിയുടെ തുടര്‍ന്ന് പിതാവും സഹോദരനും യുവാവിനെ തല്ലി ചതച്ചതായും പരാതിയുണ്ട്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കുറ്റൂര്‍ കണ്ണാടി പൊയില്‍കരയിലെ റെജിയാണ് വീട്ടില്‍ അതിക്രമിച്ച് കയറി പ്രശ്‌നമുണ്ടാക്കിയത്. പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇരുകൂട്ടരും തമ്മില്‍ യുവതിയുമായുള്ള ഇയാളുടെ ബന്ധത്തെ ചൊല്ലികുറേക്കാലമായി തർക്കം നിലനിൽക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+