കണ്ണൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് പിതാവെന്ന് വെളിപ്പെടുത്തൽ: നിർണ്ണായക മൊഴി
കണ്ണൂർ: കണ്ണൂൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തൽ. 13കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് അച്ഛനാണെന്നാണ് പെൺകുട്ടി മൊഴി നൽകിയിട്ടുള്ളത്. അച്ഛന്റെ ഭീഷണി ഭയന്നാണ് ബന്ധുകൂടിയായ 10ാം ക്ലാസുകാരനെതിരെ മൊഴി നൽകിയിട്ടുള്ളതെന്നും പെൺകുട്ടി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. തളിപ്പറമ്പ് പുറമാത്തൂരിലാണ് സംഭവം.
ശാരീരിക അസ്വസ്ഥകളെത്തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെൺകുട്ടി ആറ് മാസം ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്ന് ബന്ധുകൂടിയായ പത്താംക്ലാസുകാരൻ പീഡിപ്പിച്ചുവെന്ന് കാണിച്ച് പരാതി നൽകുകയായിരുന്നു. പെൺകുട്ടി നൽകിയ മൊഴിയിലെ വൈരുദ്ധ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വനിതാ പോലീസും കൌൺസിലിംഗ് വിദഗ്ധരും കുട്ടിയോട് സംസാരിച്ചത് ഇതോടെയാണ് പിതാവ് പീഡിപ്പിച്ച വിവരം പെൺകുട്ടി വെളിപ്പെടുത്തുന്നത്. ഗർഭിണിയാണെന്ന വിവരം അറിഞ്ഞതോടെയാണ് ഭീഷണിപ്പെടുത്തി തെറ്റായ മൊഴി നൽകാൻ പിതാവ് നിർബന്ധിച്ചതെന്നും പെൺകുട്ടി വ്യക്തമാക്കി.

വിദേശത്തായിരുന്ന ഇയാൾ നാട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചത്. ലോക്ക്ഡൌണിന് ശേഷ ഇയാൾ തിരികെപ്പോയിരുന്നു. ഇയാൾ പലതവണ പീഡനത്തിനിരയാക്കിയെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതോടെ പെൺകുട്ടിയെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി പിതാവിന്റെ പേര് മജിസ്ട്രേറ്റിന് മുമ്പാകെ വെളിപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Recommended Video



Click it and Unblock the Notifications