കാറിലെത്തിയ സംഘം യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം: പോലീസ് ഇടപെട്ട് നാട്ടിലേക്കയച്ചു!!
തലശ്ശേരി: ജാര്‍ഖണ്ഡ് സ്വദേശിനിയായ 20കാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടാനുള്ള ശ്രമം പോലീസ് പരാജയപ്പെടുത്തി. യുവതി നാട്ടിലേക്ക് പോകാന്‍ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വരുന്നതിനിടെ കാറിലെത്തിയ സംഘം കുട്ടിമാക്കൂലില്‍ വച്ചു തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെയാണ് സംഭവം.
തലശ്ശേരി ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ സമയോചിതമായ ഇടപെടലില്‍ യുവതിക്കും കുടുംബത്തിനു സുരക്ഷ നല്‍കി നാട്ടിലേക്കയച്ചു. യുവതി കുടുംബത്തോടൊപ്പം ഏറെക്കാലമായി പാനൂരിലാണ് താമസിച്ചു വരുന്നത്. യുവതിയും കുടുംബവും സഞ്ചരിച്ച വാഹനത്തെ ഐ 20കാറിലെത്തിയ സംഘം പാനൂര്‍ മുതല്‍ പിന്തുടര്‍ന്നെത്തുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട മറ്റൊരു യാത്രക്കാരന്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഡിവൈഎസ്പിയുടെ നിര്‍ദേശ പ്രകാരം കണ്‍ട്രോള്‍ റൂം പൊലിസ് യുവതിയെയും കുടുംബത്തിനും സുരക്ഷയൊരുക്കി തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 9.40നുള്ള എഗ്‌മോര്‍ എക്‌സപ്രസ് ട്രെയിനില്‍ പെണ്‍കുട്ടിയെയും കുടുംബത്തേയും പാലക്കാടേക്ക് അയക്കുകയും ചെയ്തു. അവിടെ നിന്ന് ജാര്‍ഖണ്ഡിലേക്കുള്ള ട്രെയിനില്‍ യാത്ര തിരിക്കും. നാട്ടിലെത്തുന്ന വരെ അവര്‍ക്ക് സുരക്ഷയൊരുക്കാനും റെയില്‍വേ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാനൂരിനു സമീപം ജോലി ചെയ്തിരുന്ന യുവതിയെ ഏതാനുംദിവസമായി ഈസംഘം പിന്തുടരുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. യുവതിയെ പിന്തുടരുന്നുണ്ടെന്നറിഞ്ഞ് നാട്ടിലേക്ക് കൂട്ടി കൊണ്ടുപോകാനായി രക്ഷിതാക്കള്‍ തയാറാവുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാനൂര്‍ എലാങ്കോട്ടുള്ള അഞ്ച് യുവാക്കള്‍ പൊലിസ് നിരീക്ഷണത്തിലാണ്. എലാങ്കോട് ബൈക്കിലെത്തിയ രണ്ട് യുവാക്കളും ഈ കാറില്‍ കയറിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച പ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.












Click it and Unblock the Notifications