കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യാത്രക്കാരനെ ഇടിച്ച് കൊലപ്പെടുത്തിയ കേസ്: കാറിൽ നിന്നും പിടികൂടിയ ഒന്നരക്കോടി സ്വർണം വിറ്റ് ലഭിച്ചത്

  • By Desk
Google Oneindia Malayalam News

കണ്ണൂർ: വഴിനടന്നു പോവുകയായിരുന്ന വ്യാപാരിയെ ഇടിച്ചു തെറിപ്പിച്ചു കൊന്ന കാറിൽ നിന്നും പിടികൂടിയ ഒന്നര കോടിയോളം രൂപ സ്വർണം വിറ്റു കിട്ടിയതാണെന്ന സൂചന. അപകടത്തില്‍പ്പെട്ട് പോലീസ് തടഞ്ഞ വാഹനം സ്വര്‍ണ്ണകടത്തുമായി ബന്ധമുള്ളതാണെന്ന് കസ്റ്റംസിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് കൂടുതൽ പരിശോധന നടത്തിയത്.

തെറ്റ് ചെയ്തിട്ടില്ല, ഒന്നിനെക്കുറിച്ചും ഭയമില്ല, ദില്ലി പോലീസിനെ പേടിക്കുന്നില്ലെന്നും ഐഷി ഘോഷ്തെറ്റ് ചെയ്തിട്ടില്ല, ഒന്നിനെക്കുറിച്ചും ഭയമില്ല, ദില്ലി പോലീസിനെ പേടിക്കുന്നില്ലെന്നും ഐഷി ഘോഷ്

വാഹന പരിശോധനയില്‍ പിടിച്ചെടുത്തത് ഒന്നര കോടി രൂപയോളമാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെ സ്വര്‍ണക്കടത്തുമായി ബന്ധമുള്ള സംഘം ജാര്‍ഖണ്ഡ് രജിസ്‌ട്രേഷനുള്ള കാറില്‍ദേശീയപാത വഴി കൊയിലാണ്ടി ഭാഗത്തേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരം കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ. വികാസിന് ലഭിച്ചതിനെ തുടർന്നാണ് പോലീസ് പിൻതുടർന്നത്.വളപട്ടണം പോലീസ് സാഹസികമായി കസ്റ്റഡിയിലെടുത്ത കാർ വളപട്ടണം പോലീസ് സ്റ്റേഷനില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് ഒന്നരക്കോടിയോളം രൂപ പിടിച്ചെടുത്തത്.

cash-15786627

കാറിനകത്ത് പിറകിലുള്ള സീറ്റിനടിയില്‍ ഇന്ധനം നിറക്കുന്ന ടാങ്കില്‍ പ്രത്യേകം നിര്‍മ്മിച്ചഅറയില്‍ സൂക്ഷിച്ച നിലയിലുള്ള 1,45,45,000 രൂപപോലീസും, കസ്റ്റംസും ചേര്‍ന്ന് പിടിച്ചെടുത്തത്. 500, 2000 ഉള്‍പ്പെടുന്ന നോട്ടുകളാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത സംഖ്യ വളപട്ടണം പോലീസ് കസ്റ്റംസിന് കൈമാറി. കൊയിലാണ്ടിയിലേക്കാണ് പണം കടത്തുന്നതെന്ന് പിടികൂടിയ പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഇവര്‍ കൊണ്ടുവന്ന സ്വർണം കാസർകോട്ട് വില്‍പ്പന നടത്തിയതായാണ് സൂചന. നീലേശ്വരം കരുവാച്ചേരിയില്‍ വെച്ച് പച്ചക്കറി വ്യാപാരി തമ്പാന്‍ (55) വ്യാഴാഴ്ച രാവിലെ റോഡരികിലൂടെ നടന്നു പോകുമ്പോള്‍ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചു വീഴ്ത്തിയിരുന്നു.

ഗുരുതരമായി പരുക്കേറ്റ തമ്പാൻ തൽക്ഷണം മരണ്ടു് തുടര്‍ന്ന് നിർത്താതെ പോയ കാറിനെ കുറിച്ച് നീലേശ്വരം പോലീസ് മറ്റ് സ്റ്റേഷനുകളില്‍ വിവരം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടിലെ ഹൈവേ പോലീസ്, പട്രോളിങ്ങിനിടെകാര്‍ കടന്നുവരുന്ന വിവരം വളപട്ടണം പോലീസിന് വിവരം കൈമാറി. ഇതിനെ തുടർന്നാണ് വ്യാഴാഴ്ച രാവിലെ 6.30 ഓടെ വളപട്ടണം എസ്.എച്ച്.ഒ എം. കൃഷ്ണന്റെയും, എസ്.ഐ പി. വിജേഷിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം വളപട്ടണം പാലത്തില്‍ വെച്ച് കാര്‍ പിടികൂടുകയായിരുന്നു. ജാര്‍ഖണ്ഡ് രജിസ്‌ട്രേഷനുള്ള ഹ്യൂണ്ടായ് ക്രെറ്റ കാര്‍ പോലീസ് പിടിച്ചെടുക്കുന്ന സമയത്ത് കാറിനകത്ത്മഹാരാഷ്ട്ര സാംഗ്‌ളി സ്വദേശികളായ എസ്.ബി കിഷോര്‍ താന്‍ജി (33), സാഗര്‍ ബാലസോകിലാര (21) എന്നിവരാണ് ഉണ്ടായിരുന്നത്.

കാറപകട കേസ് നീലേശ്വരം പോലീസ് സ്റ്റേഷനില്‍നിലനില്‍ക്കുന്നതിനാല്‍ ഇരുവരെയും നീലേശ്വരം പോലീസിന് കൈമാറി. വാഹന പരിശോധനയില്‍ കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ. വികാസ്, കസ്റ്റംസ്സൂപ്രണ്ടുമാരായ പി. പ്രദീപ് കുമാര്‍, പി.കെ ഹരിദാസന്‍, കെ. സുകുമാരന്‍, കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ പ്രനീത് കുമാര്‍, കപില്‍ഗാര്‍ഗ്, ഹവീല്‍ദാര്‍ സി.വി ശശീന്ദ്രന്‍, ഡ്രൈവര്‍ സജിത്ത് കുമാര്‍, വളപട്ടണം എ.എസ്.ഐ കെ.വി ശിവദാസന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.കെ സജേഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

English summary
Police about cash reccovers from car during accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X