ആയുധങ്ങളുമായി സഞ്ചരിക്കവേ യുവാവ് പിടിയിലായ സംഭവം: രക്ഷപ്പെട്ടവരിൽ അക്രമ കേസിലെ പ്രതിയും
ആയുധങ്ങളുമായി സഞ്ചരിക്കവേ യുവാവ് പിടിയിലായ സംഭവം: രക്ഷപ്പെട്ടവരിൽ അക്രമ കേസിലെ പ്രതിയും, സംഭവം കണ്ണൂരിൽ!! ഓടി രക്ഷപ്പെട്ടത് മൂന്നുപേർ!!
കണ്ണൂര്‍: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ആയുധങ്ങളുമായി പിടികൂടിയ സംഭവത്തില്‍ പോലീസ് മറ്റ് പ്രതികള്‍ക്കായും അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തില്‍ ഓടി രക്ഷപ്പെട്ടവരെ കുറിച്ച് പോലീസിനു വ്യക്തമായ വിവരം ലഭിച്ചുകഴിഞ്ഞു. ഇതില്‍ കണ്ണൂര്‍ സിറ്റി സ്റ്റേഷന് പരിധിയില്‍ അക്രമ കേസില്‍ പ്രതിയായിരുന്ന ബിലാല്‍, നഫ്സല്‍, നസിം എന്നിവരും ഉള്‍പ്പെട്ടതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
പിടിയിലായ പള്ളിപ്രം സ്വദേശി മുഹമ്മദ് ഫസിം (23) ചക്കരക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ തീവയ്പ്പ്, കൊലപാതക ശ്രമ കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ ആയുധങ്ങളുമായി മുഹമ്മദ് ഫസിം പിടിയിലായത്. മൂന്നുപേര്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

മുഹമ്മദ് ഫസിം എസ്ഡിപിഐ പ്രവര്‍ത്തകനാണെന്നും രാഷ്ട്രീയ അക്രമമാണോ പ്രതികള്‍ ഉദ്ദേശിച്ചതെന്നും അന്വേഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ഫസീമിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. വടിവാള്‍, സര്‍ജിക്കല്‍ ബ്ലേഡുകള്, ഇരുമ്പുപാര എന്നിവയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. ബൈക്കിന്റെ നമ്പര്‍ വ്യാജമാണോയെന്നും പരിശോധിക്കുന്നുണ്ട്. പിടിയിലായ മുഹമ്മദ് ഫസിം റിമാന്‍ഡിലാണ്
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications