തമിഴ്നാട് സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: മൊഴികൾ പരസ്പര വിരുദ്ധമെന്ന് പൊലിസ്
തലശേരി: പഴനിയിൽ ദർശനത്തിനെത്തിയപ്പോൾ ഒരു സംഘമാളുകൾ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയതിനു ശേഷം അവശനിലയിൽ ഉപേക്ഷിച്ച യുവതിയുടെയും ഭർത്താവിൻ്റെയും മൊഴിയിൽ പരസ്പര വൈരുദ്ധ്യമെന്ന് അന്വേഷണ സംഘം. ഇതോടെ ഈ കേസിൽ ദുരൂഹതയേറിയിരിക്കുകയാണ്. സംഭവത്തിൽ ഇരുവരുടെയും മൊഴിയിൽ പൊരുത്തക്കേടുകളുള്ളതിനാൽ കുടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് ജില്ലയിലെ പോലീസ്.
എന്നാൽ സംഭവം നടന്നത് തമിഴ്നാട്ടിലായതിനാൽ അതിവേഗം അന്വേഷണം പൂർത്തിയാക്കി കേസ് കൈമാറേണ്ടതുണ്ട് പീഡിപ്പിക്കപ്പെട്ട യുവതിയുടെ മൊഴി മജിസ്ട്രേറ്റ് ഏറ്റെടുത്തതിന് ശേഷം അതുരേഖപ്പെടുത്തിയതിനു ശേഷം മാത്രമേ അന്വേഷണം തമിഴ്നാട് പൊലിസിന് കൈമാറുകയുള്ളു. യുവതിക്ക് നേരെയുള്ള ലൈംഗികാതിക്രമത്തിന് നേതൃത്വം നൽകിയ അജ്ഞാതനെ കുറിച്ച് ഇവർ മൊഴി നൽകിയിട്ടുണ്ടെങ്കിലും ഇയാൾ ആരാണെന്ന് പോലീസിന് വ്യക്തമല്ല.

ഭർത്താവിനു ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനായി സ്വന്തം നാടായ ഡിണ്ടിഗല്ലിലേക്കു പോകാൻ പഴനിയിലെത്തിയ ദമ്പതികളോട് ക്ഷേത്ര ദർശനം നടത്തി പൊയ്ക്കൂടേയെന്നു ചോദിച്ചു മുറിയെടുക്കാൻ അഞ്ജാതൻ പ്രേരിപ്പിച്ചതായി യുവതി മൊഴി നൽകിയിട്ടുണ്ട്. ഈക്കാര്യം ഇവരുടെ ഭർത്താവും അന്വേഷണത്തിൽ സമ്മതിച്ചിട്ടുണ്ട്. ഈ വ്യക്തിയെ കണ്ടെത്തിയാൽ കേസ് തെളിയിക്കാനാവുമെന്ന നിഗമനത്തിലാണ്. പോലീസ്. ഇതിന്റെ ഭാഗമായി പഴനി അടിവാരത്തെ സംഭവം നടന്നുവെന്നു പറയുന്ന പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ പഴനി പോലീസ് മുഖേനെ ശേഖരിക്കാൻ ശ്രമിക്കുന്നുണ്ട്.
ജനത്തിരക്കേറിയ പ്രദേശമാണ് പഴനിയിലെ അടിവാരം. ഇവിടെ നിന്ന് യുവതിയെ തട്ടിക്കൊണ്ട് പോയെന്ന മൊഴി യിൽ തമിഴ്നാട് പോലീസിന് സംശയമുണ്ട്. സംഭവങ്ങൾക്കു ശേഷം രണ്ട് വഴിക്കായ ദമ്പതികൾ ഉദുമൽ പേട്ട റെയിൽവേ സ്റ്റേഷനിൽ അപ്രതീക്ഷിതമായി കണ്ടു മുട്ടിയെന്ന മൊഴിയും പോലീൽ സംശയമുയർത്തിയിട്ടുണ്ട്.
പീഡന സംഭവം നടന്നു പതിനേഴ് ദിവസം കഴിഞ്ഞാണ് യുവതി ഭർത്താവിനോടു പീഡന വിവരം പറഞ്ഞതെന്ന മൊഴി ഉൾപ്പെടെ ദമ്പതികളുടെ മൊഴികളിൽ ഏറെ വൈരുധ്യങ്ങൾ ഉള്ളതായി പോലീസ് പ്രാഥമിക അന്വഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ആദ്യ ഭർത്താവിൽ നാല് പെൺമക്കളുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ കേരള – തമിഴ്നാട് പോലീസ് സംയുക്തമായാണ് അന്വഷണം നടത്തി വരുന്നത്. സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ഡിണ്ടിഗൽ ജില്ലാ പോലീസ് ചീഫുമായി കേസിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ഇതിനെത്തുടർന്നു പഴനി പോലീസും സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തലശേരി എസിപി മൂസ വള്ളിക്കാടൻ, സിഐ സനൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ കേസന്വേഷിച്ചു വരുന്നത്. 164 പ്രകാരം യുവതിയുടെ മൊഴി രേഖപ്പെടുത്തൽ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കേസ് തമിഴ്നാട് പോലീസിന് കൈമാറാനാണ് തീരുമാനം.
യുവതി പീഡനത്തിനിരയായ വിവരം തങ്ങളോടു ദമ്പതികൾ പറഞ്ഞിട്ടില്ലെന്നും 6500 രൂപ തട്ടിയെടുത്ത വിവരം മാത്രമാണ് പറഞ്ഞതെന്നും പഴനി പോലീസ് കേരള പോലീസിനെ അറിയിച്ചിട്ടുണ്ട്.ഇവരുടെ രണ്ടാം ഭർത്താവുമായി യുവതി നിരന്തരം കലഹത്തിലായിരുന്നുവെന്ന് ഇവർ താമസിക്കുന്നതലശേരി റെയിൽവേ സ്റ്റേഷൻ പരിസരത്തെ അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്.ഇവർ പഴനിയിലേക്ക് തിരിക്കും മുൻപേ പരസ്പരം കലഹത്തിലേർപ്പെട്ടതായും അയൽവാസികൾ രണ്ടു പേരെയും താക്കീത് ചെയ്തതായും പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതൊക്കെ പരിഗണിച്ചാണ് പൊലിസ് കേസന്വേഷണം നടത്തുന്നത്.സംഭവത്തിന് ശേഷം ഗുരുതരമായി പരുക്കേറ്റ യുവതി പരിയാരത്തെ ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications