കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലശ്ശേരിയിലെ സ്വര്‍ണക്കവര്‍ച്ച: പ്രതികള്‍ വലയിലായതായി അന്വേഷണ സംഘം

  • By Desk
Google Oneindia Malayalam News

തലശ്ശേരി: തലശ്ശേരി നഗരത്തില്‍ പട്ടാപ്പകല്‍ നടന്ന സ്വര്‍ണകവര്‍ച്ചാക്കേസിലെ പ്രതികള്‍ വലയിലായതായി പൊലിസ്. പ്രതികളെ സി.സി.ടി.വി ക്യാമറ ദൃശ്യത്തിലൂടെ പൊലിസിന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തലശേരി നഗരമധ്യത്തില്‍ സ്വര്‍ണവ്യാപാരിയെ തലയ്ക്കടിച്ചുവീഴ്ത്തിയാണ്76 പവന്‍ തൂക്കം വരുന്ന സ്വര്‍ണക്കട്ടി കൊള്ളയടിച്ചത്.

മൂന്നാറില്‍ പട്ടാപ്പകല്‍ മാലിന്യ നിക്ഷേപം: യുവാവിനെതിരേ കേസെടുത്തു!!മൂന്നാറില്‍ പട്ടാപ്പകല്‍ മാലിന്യ നിക്ഷേപം: യുവാവിനെതിരേ കേസെടുത്തു!!

എ.വി.കെ നായര്‍ റോഡില്‍ പോളിലാബിനടുത്ത്‌വച്ച് സോന ജ്വല്ലറി നടത്തുന്ന മഹാരാഷ്ട്ര സ്വദേശി ശ്രീകാന്ത് കദമാണ് കവര്‍ച്ചയ്ക്കിരയായത്. തലശ്ശേരി സി. ഐ സനല്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.ആഡംബര ബൈക്കിലെത്തിയ മൂന്നുപേരാണ് ശ്രീകാന്തിനെ അടിച്ചുവീഴ്ത്തിയത്. ഇവരില്‍ രണ്ടുപേര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നു. ഏറ്റവും പുറകിലിരിക്കുന്നയാള്‍ തൂവാലക്കൊണ്ട് മുഖം മറച്ചതായും ക്യാമറയില്‍ തെളിഞ്ഞിട്ടുണ്ട്. എരഞ്ഞോളി ഭാഗത്താണ് ഇവര്‍ കവര്‍ച്ച നടത്തിയതിനു ശേഷം അതിവേഗതയില്‍ ബൈക്ക് ഓടിച്ചു പോയത്.

goldrobbery-15

കഴിഞ്ഞ കുറച്ചുദിവസങ്ങളായി കവര്‍ച്ചക്കാര്‍ ശ്രീകാന്തിനെ നിരീക്ഷിച്ചുവരികയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലിസ് പറഞ്ഞു. സംഭവ ദിവസം രാവിലെ 11.30 നുള്ളില്‍ ശ്രീകാന്ത് നാലുതവണ വീട്ടില്‍ നിന്നും പുറത്തുപോയിരുന്നു. രാവിലെ എട്ടുമണിക്ക് പഴയ സ്വര്‍ണാഭരണങ്ങള്‍ സ്വര്‍ണക്കട്ടിയാക്കുന്നതിന് പുറത്ത് പോയി. പിന്നീട് ചായയും കടിയും വാങ്ങാനും തുടര്‍ന്ന് പാല്‍ വാങ്ങാനും പുറത്ത് പോയിരുന്നു. 11.30 ന് കടയിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴാണ് കവര്‍ച്ചയ്ക്കിരയായത്. നാല് തവണ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ശ്രീകാന്ത് ആദ്യത്തെ മൂന്ന് തവണയും ബര്‍മൂഡയാണ് ധരിച്ചിരുന്നത്. നാലാം തവണ പാന്റസും ഷര്‍ട്ടും ധരിച്ച് പുറത്തിറങ്ങിയപ്പോഴാണ് കവര്‍ച്ചയ്ക്ക് ഇരയായത്.

ഇതുതെളിയിക്കുന്നത് കടയിലേക്ക് പോകുന്നുവെന്നു ഉറപ്പുവരുത്തിയാണ് പിന്‍തുടര്‍ന്നെത്തിയ അക്രമികള്‍ കവര്‍ച്ച നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിരീക്ഷണം. കഴിഞ്ഞ ശനിയാഴ്ചയാണ് പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത് മേലൂട്ട് മഠപ്പുര മുത്തപ്പന്‍ ക്ഷേത്രത്തിനു പിന്നിലുള്ള ഇടറോഡില്‍വച്ച് അക്രമവും കവര്‍ച്ചയും നടന്നത്.

English summary
Police about Thalasery gold robbery case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X