കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സോഷ്യൽ മീഡിയയിൽ സൈബര്‍പോരാളികള്‍ അങ്കം വെട്ടുന്നു: നിയന്ത്രണരേഖ വരച്ച് പോലീസും കമ്മീഷനും

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: തിരഞ്ഞെടുപ്പിന്റെ ഭാഗമായി സോഷ്യൽ മീഡിയകളിലെ പ്രചാരണം കൊഴുക്കുന്നു. പെരുമാറ്റച്ചട്ടങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ പ്രചാരണത്തിനു പുതിയ വശങ്ങള്‍ തേടുകയാണു പാര്‍ട്ടി പ്രവര്‍ത്തകര്‍. ചുവരെഴുത്തിനെ ചൊല്ലി തര്‍ക്കങ്ങള്‍ വ്യാപകമായി സൃഷ്ടിക്കുമ്പോള്‍ സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളിലൂടെയും പേജുകളിലൂടെയുള്ള പ്രചാരണ വഴികളാണു തുറക്കുന്നത്.

<strong>വയനാട്ടില്‍ സുനീറിനോട് തോല്‍ക്കാനായിരിക്കും രാഹുല്‍ ഗാന്ധിയുടെ വിധി: കാനം രാജേന്ദ്രന്‍</strong>വയനാട്ടില്‍ സുനീറിനോട് തോല്‍ക്കാനായിരിക്കും രാഹുല്‍ ഗാന്ധിയുടെ വിധി: കാനം രാജേന്ദ്രന്‍

നിരീക്ഷണ വിധേയമാക്കുമെന്നു അധികൃതര്‍ പറയുമ്പോഴും ഇത്തരം ഗ്രൂപ്പുകള്‍ക്കും പേജുകള്‍ക്കും നിയന്ത്രണം കൊണ്ടുവരാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണ്. വാട്ട്‌സ് ആപ് ഗ്രൂപ്പുകള്‍ വഴി അതിരുകടക്കുന്ന പ്രചാരണം കുടപിടിക്കാന്‍ മാര്‍ഗങ്ങളില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു.

 വാട്സ്ആപ്പിലും ഫേസ്ബുക്കിലും രഹസ്യഗ്രൂപ്പ്

വാട്സ്ആപ്പിലും ഫേസ്ബുക്കിലും രഹസ്യഗ്രൂപ്പ്

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇരു മുന്നണികളും മത്സരിക്കുന്ന മറ്റു പാര്‍ട്ടികളും ചേര്‍ന്നു ഫേസ്ബുക്കില്‍ നിരവധി രഹസ്യ, പരസ്യ ഗ്രൂപ്പുകളാണു തുടങ്ങിയത്. ലോക്‌സഭ, നിയമസഭാ മണ്ഡലം, പഞ്ചായത്ത്, ബൂത്ത് കമ്മിറ്റികള്‍ തിരിച്ചാണ് ഇത്തരം ഗ്രൂപ്പുകള്‍ ഓരോ രാഷ്ട്രീയപാര്‍ട്ടികളും സൈബര്‍ വിങ് മുഖേന ആരംഭിച്ചത്. അല്ലാതെയുള്ള പേജുകളും രഹസ്യ ഗ്രൂപ്പുകളും വ്യാപകമായി. പരസ്യമായ പേജുകളും ഗ്രൂപ്പുകളും അധികൃതരുടെ നിരീക്ഷണത്തിലാണ്.

ഗ്രൂപ്പുകളിൽ വർധന

ഗ്രൂപ്പുകളിൽ വർധന


എന്നാല്‍ വാട്ട്‌സ് ആപ് വഴിയുള്ള രഹസ്യഗ്രൂപ്പുകളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. ഈ ഗ്രൂപ്പുകള്‍ക്കായി പ്രത്യേക പ്രചാരണ സംഘവും സജീവമായുണ്ട്. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി ഇഞ്ചോടിഞ്ച് സമൂഹമാധ്യമ പ്രചാരണം നടക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കുള്ള പ്രചാരണ പോസ്റ്ററുകളും പേജുകളുടെയും എണ്ണം സംസ്ഥാനത്ത് വളരെ കുറവാണ്. സൈബര്‍യുദ്ധത്തിന്റെ കളമൊരുക്കി കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഗ്രൂപ്പുകളാണു സജീവമായുള്ളത്

അപകീർത്തിപ്പെടുത്തുന്നുവെന്ന്

അപകീർത്തിപ്പെടുത്തുന്നുവെന്ന്

ഇത്തരത്തിലുള്ള ഗ്രൂപ്പുകളുടെ അഡ്മിനെ കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴും അറിയാറില്ല. എതിര്‍ പാര്‍ട്ടികളുടെ ഗ്രൂപ്പുകളില്‍ പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി ഉന്നത നേതാക്കളെയും മറ്റും അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം നടത്തുന്ന സംഭവവും നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ കേസുകള്‍ കൂടുന്നതിനാല്‍ സൈബര്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ക്കും തലവേദനയാണ്. പ്രചാരണം നാട്ടിലാണെങ്കിലും തെരഞ്ഞെടുപ്പ് ചൂടുള്ളത് പ്രവാസികള്‍ക്കാണ് എന്ന ചൊല്ലിനു ഉദാഹരണമാണു പ്രവാസികളുടെ കൂട്ടായ്മയില്‍ ആരംഭിക്കുന്ന പേജുകളുടെയും ഗ്രൂപ്പുകളുടെയും എണ്ണത്തിലെ വര്‍ധന.

പോലീസിന് തലവേദന

പോലീസിന് തലവേദന

ഇത്തരത്തില്‍ ആരംഭിക്കുന്ന ഗ്രൂപ്പുകളിലെ അഡ്മിന്‍മാരെ പിന്തുടരാനും പ്രയാസമാണ്. സ്ഥാനാര്‍ഥികളുടെ പേരിലും പാര്‍ട്ടിയുടെ പേരിലുമുള്ള ഗ്രൂപ്പുകളുടെയും പേജുകളിലും പ്രചാരണ പരിപാടികള്‍ തത്സമയം നല്‍കുന്നതാണു ന്യൂജന്‍ ട്രെന്റ്. പ്രചാരണ വീഡിയോകള്‍, തട്ടുപൊളിപ്പന്‍ തെരഞ്ഞെടുപ്പ് ഗാനങ്ങള്‍, പാരഡിപ്പാട്ടുകള്‍ എന്നീ ട്രെന്‍ഡുകളില്‍ നിന്നു ടിക്ക്‌ടോക്ക് വീഡിയോകളും രംഗത്തുണ്ട്. സ്ഥാനാര്‍ഥികളുടെ വീഡിയോകള്‍ എഡിറ്റുചെയ്തു സിനിമാ ഗാനങ്ങളും സംഭാഷണങ്ങളും പിന്നണി ഗാനങ്ങളും ചേര്‍ത്തുള്ള രീതിയാണ് ഉപയോഗിക്കുന്നത്.

English summary
police and election commission inspetcs social media platsform regarding lok sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X