വാഹനപരിശോധനയ്ക്കിടെ മെത്താഫിറ്റാമിനുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍
ഇരിട്ടി: കര്‍ണാടകയിലെ വന്‍നഗരങ്ങളായ ബെംഗളൂരു, മൈസൂരൂ, എന്നിവിടങ്ങളില്‍ നിന്നും കഎസ്ആര്‍ടിാളള, ബസില്‍ കടത്തുകയായിരുന്ന സിന്തറ്റിക്ക്മയക്കുമരുമായി ഉളിയില്‍ സ്വദേശിയായ പ്രതി അറസ്റ്റില്‍. 30. ഗ്രാം മെത്താഫിറ്റാമിനുമായി മട്ടന്നൂര്‍ഉളിയില്‍ സ്വദേശിയെയാണ് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവും കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ പിടികൂടിയത്. ഉളിയില്‍ സ്വദേശി മുല്ലപ്പളളിയിലെ എം.കെഗഫൂറിനെ(44)യാണ് കണ്ണൂര്‍ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.പി ജനാര്‍ദ്ദനന്‍ അറസ്റ്റു ചെയ്തത്.
എന്‍ഡിപിഎസ് ആക്റ്റു പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാള്‍ കൈവശം രഹസ്യമായി സൂക്ഷിച്ചിരുന്ന 30.128-ഗ്രാം മെത്താഫിറ്റമാനാണ് പിടികൂടിയത്.ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ഇരിട്ടി ഉളിയില്‍ ഭാഗങ്ങളില്‍ വില്‍പന നടത്തുന്നതിനു വേണ്ടി ബംഗ്ളൂരില്‍ നിന്നും പണം കൊടുത്തു വാങ്ങിയതെന്നാണ് ഗഫൂര്‍ മൊഴി നല്‍കിയിട്ടുളളത്. ഗ്രാമിന് മൂവായിരം രൂപ നിരക്കില്‍ ആവശ്യക്കാര്‍ക്കു എത്തിച്ചു നല്‍കുകയാണ് ഇയാളുടെ പതിവെന്നും മൊബൈല്‍ ഫോണിലെ കോള്‍ ലിസ്റ്റടക്കം അടക്കം പരിശോധിച്ചുവരികയാണെന്നും എക്സൈസ് അറിയിച്ചു.

ഇരിട്ടി, ഉളിയില്‍ ഭാഗങ്ങളില്‍ മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ്അറസ്റ്റിലായ ഗഫൂറെന്നാണ് എക്സൈസിന്ലഭിച്ച വിവരം. മയക്കുമരുന്ന് റാക്കറ്റിലെ കൂടുതല്‍ പ്രതികളെ തേടിവരുന്നതായും എക്സൈസ് അറിയിച്ചു. കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ വ്യാഴാഴ്ച്ച രാത്രി നടത്തിയ പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ രാഹുല്‍ രാജ്, പ്രീവന്റിവ്ഓഫീസര്‍മാരായ കെ.സി ഷിബു, എ. അസീസ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.സി ഷിബു, എ. അസീസ്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ്ടി. ഖാലിദ്, സി. പങ്കജാക്ഷന്‍, സിവില്‍ പൊലിസ് ഓഫീസര്‍മാരായ ടി.കെ ഷാന്‍, കെ.സരിന്‍രാജ്, കെ.വി സന്തോഷ്, എന്നിവരും പങ്കെടുത്തു.വരുംദിവസങ്ങളില്‍ റെയ്ഡ് ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.












Click it and Unblock the Notifications